-
800ന്*റെ നിറവില്* മുരളി

രണ്ട് പതിറ്റാണ്ട് കാലം ക്രിക്കറ്റിന്റെ ഗതിവിഗതികളെ തന്റെ മാന്ത്രിക വിരലുകള്*കൊണ്ട് നിയന്ത്രിച്ചു നിര്*ത്തിയ മുത്തയ്യ മുരളീധരന്* എണ്ണൂറിന്*റെ നിറവില്* ടെസ്റ്റ് ക്രിക്കറ്റിനോട് വിട ചൊല്ലി. ചരിത്രത്തില്* ഒരു പക്ഷെ ആരും മറികടക്കാനിടയില്ലാത്ത 800 വിക്കറ്റുകളെന്ന സുവര്*ണ സംഖ്യയിലേക്ക് ആകാംക്ഷയുടെയും ആശങ്കയുടെ നിമിഷങ്ങള്*ക്കൊടുവില്* മുരളി നടന്നടുത്തപ്പോള്* ക്രിക്കറ്റ് ലോകം ആ പ്രതിഭയ്ക്ക് മുന്നില്* ശിരസ്സ് നമിച്ചു.
റെക്കോര്*ഡിന്*റെ നെറുകയില്* അവസാന ടെസ്റ്റിന് ഇറങ്ങിയപ്പോള്* മുരളി 800 തികയ്ക്കുമോ എന്ന് മാത്രമായിരുന്നു ആരാധകരുടെ ആകാംക്ഷ. അഞ്ചാം ദിവസം ഹര്*ഭജന്* സിംഗിനെ വിക്കറ്റിനു മുന്നില്* കുടുക്കി മുരളി 800ലേക്കുള്ള അകലം ഒരു വിക്കറ്റായി കുറച്ചു. മുരളിയുടെ പീന്നിടുള്ള ഓരോ പന്തിനും ലങ്കന്* കളിക്കാരും ആരാധകരും വിക്കറ്റിനായി ആര്*ത്തു വിളിച്ചു. ശ്രീലങ്കന്* പ്രധാനമന്ത്രി മഹീന്ദ രജപ്ക്സെയും മുരളിയുടെ കുടുംബാംഗങ്ങളും ഗ്യാലറിയില്* പ്രാര്*ത്ഥനയോടെ കൈകൂപ്പി ഇരുന്നു.
എന്നാല്* അഭിമന്യു മിഥുന്*റെയും വി വി എസ് ലക്*ഷ്മണിന്*റെയും ഇഷാന്ത് ശര്*മയുടെയും പോരാട്ടവീര്യവും മലിംഗയുടെ അക്രമണോത്സുകതയും മുരളിയ്ക്ക് റെക്കോര്*ഡ് നിഷേധിക്കുമെന്ന് കരുതി. ഇതിനിടെ മിഥുനെ വിക്കറ്റിനു മുന്നില്* കുടുക്കി മലിംഗ അഞ്ചു വിക്കറ്റ് നേട്ടം പൂര്*ത്തിയാക്കി. എന്നാല്* അതൊന്നും ലങ്കന്* ആരാധകര്* ശ്രദ്ധിച്ചുപോലുമില്ല. ഒരറ്റത്ത് തുടര്*ച്ചയായി ബൌള്* ചെയ്യുന്ന മുരളിയുടെ ഓരോ പന്തിലും അവര്* ആ ഒരു വിക്കറ്റിനായി കാത്തിരുന്നു. ഇതിനിടെ ലക്*ഷ്മണ്* (69) റണ്ണൌട്ടായതോടെ 800 തികയ്ക്കാന്* മുരളിയ്ക്ക് ഒരു വിക്കറ്റ് മാത്രം ശേഷിച്ചു.
പിന്നെയും ഓജയും ഇഷാന്തും ചേര്*ന്ന് കുറച്ചു സമയം കൂടി മുരളിയെ പരീക്ഷിച്ചു. എന്നാല്* ഇതിനേക്കാള്* വലിയ പരീക്ഷണഘട്ടത്തിലൂടെ കടന്നു വന്നിട്ടുള്ള മുരളീധരനെന്ന പോരാളി പ്രഗ്യാന്* ഓജയെ സ്ലിപ്പില്* ജയവര്*ധനെയുടെ കൈകളിലെത്തിച്ച് ചരിത്രത്തിലേക്ക് നടന്നു കയറി.
133 ടെസ്റ്റുകളില്*നിന്ന് 800 വിക്കറ്റുകളുമായാണ് മുരളി ടെസ്റ്റിനോട് വിട പറഞ്ഞത്. 2007 ഡിസംബറില്* ഷെയ്ന്* വോണിന്റെ 708 വിക്കറ്റുകളുടെ ടെസ്റ്റ് റെക്കോഡ് മറികടന്ന മുരളി ആയിരം അന്താരാഷ്ട്ര വിക്കറ്റുകളെന്ന അപൂര്*വ നേട്ടവും സ്വന്തം പേരിലെഴുതി. 1992ല്* ഓസ്*ട്രേലിയയ്*ക്കെതിരെ ടെസ്റ്റില്* അരങ്ങേറിയ മുരളി ടെസ്റ്റില്* 67 തവണ അഞ്ചു വിക്കറ്റ് നേട്ടവും 22 തവണ മത്സരത്തില്* പത്തുവിക്കറ്റ് നേട്ടവും കൈവരിച്ചു. 43 തവണ ഇന്നിങ്*സില്* നാല് വിക്കറ്റ് നേട്ടവും സ്വന്തമാക്കി.
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks