-
ഇംഗ്ലണ്ട് പരമ്പര പാക് യുവ ടീം നേടും: അക്രō
പതിനഞ്ച് വര്*ഷത്തിന് ശേഷം ഓസീസിനെതിരെ നേടിയ ചരിത്ര വിജയം പാക് ടീമിനെ കുറിച്ചുള്ള പ്രതീക്ഷകള്‍* ഉയരുകയാണ്. മുന്‍* പാക് നായകന്* വസീം അക്രമിനും പാകിസ്ഥാന്റെ യുവതാരങ്ങളുടെ ടീമില്‍* വന്‍* പ്രതീക്ഷകളുണ്ട്. അടുത്ത് നടക്കാനിരിക്കുന്ന ഇംഗ്ലണ്ട് പരമ്പര പാക് യുവ ടീം നേടുമെന്ന് അക്രം പറഞ്ഞു. ബട്ടിന്റെ നേതൃത്വത്തിലുള്ള ടീമിന് ഇതിന് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇംഗ്ലണ്ടില്‍* മികച്ച പ്രകടനം കാഴ്ചവയ്ക്കുക എന്നത് പാകിസ്ഥാനെ സംബന്ധിച്ചിടത്തോളം വലിയ വെല്ലുവിളിയാണ്. അടുത്തിടെ നടന്ന പരമ്പരകളിലെല്ലാം ഇംഗ്ലണ്ട് മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. ബാറ്റിംഗിലും ബൌളിംഗിലും ഒരു പോലെ തിളങ്ങാന്‍* കഴിയുന്ന ടീമാണ് ഇംഗ്ലണ്ട്. എങ്കിലും ഓസീസിനെതിരെ വിജയം നേടിയ പാക് ടീമിന്റെ ആത്മവിശ്വാസം വര്*ധിച്ചിട്ടുണ്ടെന്നും അക്രം പറഞ്ഞു.
ഇതിനിടെ ഇംഗ്ലണ്ട് പരമ്പരകളില്‍* യുവതാരങ്ങള്‍*ക്ക് കൂടുതല്‍* അവസരം നല്*കുമെന്ന് പാക് ക്രിക്കറ്റ് ബോര്*ഡ് അറിയിച്ചു. ടെസ്റ്റില്‍* നിന്ന് വിരമിച്ച മുഹമ്മദ് യൂസഫും അജീവനാന്ത വിലക്ക് നീങ്ങിയ യൂനിസ് ഖാനും ഇംഗ്ലണ്ടിനെതിരെ നടക്കുന്ന ടെസ്റ്റ് പരമ്പരയിലേക്ക് തിരിച്ചുവരാന്‍* ആഗ്രഹം പ്രകടിപ്പിച്ച സാഹചര്യത്തിലാണ് പി സി ബി ഇജാ ബട്ട് ഇത്തരമൊരു പ്രസ്താവന നടത്തിയത്.
ലോകകപ്പിന് മുന്നോടിയായി മികച്ച ടീമിനെ കണ്ടെത്തേണ്ടതുണ്ട്. ഇതിനായി യുവതാരങ്ങള്‍*ക്ക് കൂടുതലായി അവസരം നല്*കും. പതിനഞ്ച് വര്*ഷത്തിന് ശേഷം ഓസ്ട്രേലിയക്കെതിരെ ആദ്യമായി ടെസ്റ്റ് വിജയം നേടിയ പാക് ടീം അംഗങ്ങളെല്ലാം പുതുമുഖ താരങ്ങളായിരുന്നു. യുവതാരങ്ങളുടെ മികച്ച പ്രകടനം കൊണ്ട് മാത്രമാണ് ചരിത്ര ജയം നേടാനായതെന്ന് സ്വകാര്യ ടെലിവിഷന്‍ നല്*കിയ അഭിമുഖത്തില്‍* ബട്ട് പറഞ്ഞു.
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks