പൃഥ്വിരാജിന് തിരക്കോടു തിരക്ക്. 2030 വരെ പൃഥ്വിക്ക് ഡേറ്റില്ലെന്ന് പ്രിയാമണി തമാശയായി പറഞ്ഞതാണെങ്കിലും ഏതാണ്ട് അതുതന്നെയാണ് ഇപ്പോള്* അവസ്ഥ. പൃഥ്വിക്ക് ഡേറ്റില്ലാത്തതു കാരണം ഒരു ജയറാം ചിത്രം റിലീസ് ചെയ്യാന്* കഴിയാതെ മാറ്റിവയ്ക്കേണ്ടി വന്നിരിക്കുന്നു. റംസാന് റിലീസ് നിശ്ചയിച്ചിരുന്ന ജയറാം ചിത്രമായ മേക്കപ്മാന്*, പൃഥ്വിരാജിന് ഡേറ്റില്ലാത്തതിനാല്* റിലീസ് മാറ്റിയിരിക്കുകയാണ്. മേക്കപ്മാന് പകരം അതേ ദിവസം ലാല്* ജോസ് ചിത്രമായ ‘എല്**സമ്മ എന്ന ആണ്*കുട്ടി’ റിലീസ് ചെയ്യും.

സെപ്റ്റംബര്* 10നാണ് ഷാഫി സംവിധാനം ചെയ്യുന്ന മേക്കപ്മാന്* റിലീസ് ചെയ്യാനിരുന്നത്. ഈ ചിത്രത്തില്* പൃഥ്വിരാജ് അതിഥിവേഷത്തില്* എത്തുന്നുണ്ട്. എന്നാല്* പൃഥ്വിയുടെ തിരക്കു കാരണം ആ രംഗങ്ങള്* ചിത്രീകരിക്കാനായിട്ടില്ല. സെപ്റ്റംബര്* അവസാനത്തോടെയേ പൃഥ്വിയ്ക്ക് ഈ സിനിമയുടെ ഷൂട്ടിംഗില്* സഹകരിക്കാന്* കഴിയൂ.

മേക്കപ്മാനും എല്**സമ്മ എന്ന ആണ്*കുട്ടിയും നിര്*മ്മിക്കുന്നത് രജപുത്ര രഞ്ജിത്താണ്. രണ്ടുചിത്രങ്ങളും വിതരണത്തിനെടുത്തിരിക്കുന്നത് ലാല്* ക്രിയേഷന്*സും. മേക്കപ്*മാന്* വൈകുമെന്ന് ഉറപ്പായതോടെ അതിനായി ചാര്*ട്ടു ചെയ്തിരിക്കുന്ന തിയേറ്ററുകളില്* എല്**സമ്മ റിലീസ് ചെയ്യാന്* തീരുമാനിക്കുകയായിരുന്നു. ഒക്ടോബര്* 15നാണ് എല്**സമ്മ റിലീസ് ചെയ്യാന്* തീരുമാനിച്ചിരുന്നത്. പുതിയ തീരുമാനം അനുസരിച്ച് എല്**സമ്മ സെപ്റ്റംബര്* 10ന് തിയേറ്ററുകളിലെത്തും.

എല്**സമ്മയുടെ ഷൂട്ടിംഗ് പൂര്*ത്തിയാക്കി ലാല്* ജോസ് ഇപ്പോള്* പോസ്റ്റ് പ്രൊഡക്ഷന്* ജോലികളിലാണ്. നടന്* അഗസിന്*റെ മകള്* ആന്* അഗസ്റ്റിനാണ് ഈ ചിത്രത്തിലെ ടൈറ്റില്* കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കുഞ്ചാക്കോബോബനും ഇന്ദ്രജിത്തുമാണ് നായകന്**മാര്*.