ഷേക്സ്പിയര്* നാടകങ്ങളില്* നിന്ന് പ്രചോ*ദനം ഉള്*ക്കൊണ്ട് ഒട്ടേറെ സിനിമകള്* ഇന്ത്യയില്* നിര്*മ്മിച്ചിട്ടുണ്ട്. ജയരാജ് സംവിധാനം ചെയ്ത കളിയാട്ടം, വിശാല്* ഭരദ്വാജിന്*റെ ഹിന്ദിച്ചിത്രം ‘ഓം*കാര’ തുടങ്ങിയവ ഉദാഹരണം. ഇപ്പോഴിതാ, വീണ്ടുമൊരു ഷേക്സ്പീരിയന്* സ്റ്റോറി സിനിമയാകുകയാണ്.

‘ഹാം*ലറ്റ്’ എന്ന വിഖ്യാത നാടകമാണ് ഇത്തവണ സിനിമയിലേക്ക് പരാവര്*ത്തനം ചെയ്യുന്നത്. വി കെ പ്രകാശ് സംവിധാനം ചെയ്യുന്ന ചിത്രത്തില്* നായകന്* ഇന്ദ്രജിത്താണ്. കളിയാട്ടത്തിന് തിരക്കഥയെഴുതിയ ബല്**റാം മട്ടന്നൂരാണ് ഈ സിനിമയുടെയും തിരക്കഥ രചിക്കുന്നത്.

ഗുലുമാല്* എന്ന ഹിറ്റ് ചിത്രത്തിന് ശേഷം വി കെ പ്രകാശ് സംവിധാനം ചെയ്യുന ചിത്രമാണിത്. എന്നും പരീക്ഷണങ്ങള്*ക്ക് മുതിരാറുള്ള വി കെ പി ഇത്തവണ തീര്*ത്തും ഗൌരവതരമായ ഒരു പ്രമേയം കൈകാര്യം ചെയ്ത് മറ്റൊരു ഹിറ്റിനുള്ള ശ്രമത്തിലാണ്.

അടുത്തകാലത്തായി നല്ല കഥാപാത്രങ്ങളെയൊന്നും ലഭിക്കാതെ പ്രതിസന്ധിയിലായ ഇന്ദ്രജിത്തിന്*റെ കരിയറിന് ഈ സിനിമ മുതല്*ക്കൂട്ടാകുമെന്നാണ് പ്രതീക്ഷ. വന്* പ്രതീക്ഷയോടെ പ്രദര്*ശനത്തിനെത്തിയ ഇന്ദ്രജിത്ത് ചിത്രം ‘നായകന്*’ ബോക്സോഫീസില്* തകര്*ന്നതോടെയാണ് അദ്ദേഹത്തിന് ചുവടുപിഴച്ചത്. പിന്നീട് വലിയ സിനിമകളിലേക്കൊന്നും ഇന്ദ്രജിത്ത് പരിഗണിക്കപ്പെട്ടില്ല. ലാല്* ജോസ് സംവിധാനം ചെയ്യുന്ന ‘എല്**സമ്മ എന്ന ആണ്*കുട്ടി’യില്* വില്ലന്* പരിവേഷമുള്ള ഒരു കഥാപാത്രത്തെ ഇന്ദ്രജിത്ത് അവതരിപ്പിക്കുന്നുണ്ട്. സൂപ്പര്*ഹിറ്റായ ഹാപ്പി ഹസ്*ബന്*ഡ്സില്* ഇന്ദ്രജിത്ത് ചെയ്ത കഥാപാത്രം ശ്രദ്ധിക്കപ്പെട്ടിരുന്നു.