‘യക്ഷിയും ഞാനും’ തിയേറ്ററിലെത്തി. ഒരു ബലിയാടിന്*റെ പരിവേഷമുള്ള തിലകനും വിനയനുമൊക്കെ ഒന്നിക്കുന്ന സിനിമ എന്ന നിലയില്* ഈ ചിത്രം കാണേണ്ടതിന്*റെ ആവശ്യകത മനസിലാക്കിയാണ് തിയേറ്ററിലെത്തിയത്. വലിയ തിരക്കൊന്നും ചിത്രത്തിനില്ലായിരുന്നു. എന്നാല്* സിനിമ തുടങ്ങിയതോടെ തിയേറ്ററില്* ആരവമുയര്*ന്നു. തിലകനെ ആദ്യമായി കാണിച്ചപ്പോഴും ‘സംവിധാനം - വിനയന്*’ എന്ന് സ്ക്രീനില്* ദൃശ്യമായപ്പോഴും സൂപ്പര്*സ്റ്റാര്* ചിത്രങ്ങളെ വെല്ലുന്ന കയ്യടി!

ആദ്യമേ പറയട്ടെ, കഴിഞ്ഞ അഞ്ചു വര്*ഷത്തിനിടെ വിനയന്*റേതായി വന്ന ചിത്രങ്ങളില്* ഏറ്റവും മികച്ചതാണ് ‘യക്ഷിയും ഞാനും’. കഥ പറയുന്ന കാര്യത്തിലും സാങ്കേതികതയിലും വിനയന്* ഏറെ മുന്നേറിയ ചിത്രം. ‘അതിശയന്*’ എന്ന സിനിമയെ അപേക്ഷിച്ച് യക്ഷിയുടെ ഗ്രാഫിക്സ് വര്*ക്കുകള്*ക്ക് ലോകനിലവാരമെന്നു പറയാം! പുതുമുഖങ്ങള്* ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ച ചിത്രത്തില്*(നായകനൊഴിച്ച്. അദ്ദേഹത്തിന്*റെ പ്രകടനം പലപ്പോഴും ദയനീയമായി തോന്നി.) യക്ഷിയായി അഭിനയിച്ച പെണ്*കുട്ടിയുടെ ഗംഭീര പെര്*ഫോമന്*സാണ് എടുത്തു പറയേണ്ടത്.

വിനയന്* ചിത്രങ്ങളില്* സാധാരണയായി കാണുന്ന വിഷയങ്ങളൊക്കെത്തന്നെയാണ്(വെള്ളിനക്ഷത്രം എന്ന ചിത്രം ഓര്*ക്കുക) ‘യക്ഷി’യും പറയുന്നത്. ഒരു മന്ത്രി, അയാളുടെ ക്രൂരത, നായികയുടെ അര്*ദ്ധനഗ്ന മേനി, നീന്തിത്തുടിച്ചുള്ള കുളി തുടങ്ങി വിനയന്* ചിത്രങ്ങളിലെ അവിഭാജ്യ ഘടകങ്ങളൊക്കെ യക്ഷിയിലും ആവര്*ത്തിച്ചിട്ടുണ്ട്. എന്നാല്* പ്രേക്ഷകരെ പിടിച്ചിരുത്തുന്ന കയ്യടക്കത്തോടെ കഥ അവതരിപ്പിക്കാന്* കഴിഞ്ഞു എന്നതു തന്നെയാണ് ‘യക്ഷിയും ഞാനും’ എന്ന ചിത്രത്തില്* വിനയന്*റെ നേട്ടം.

ഒരു ക്വട്ടേഷന്* സംഘാംഗമായ ശ്യാം(ഗൌതം) ആണ് ചിത്രത്തിലെ നായകന്*. തന്*റെ സഹോദരിയുടെ ഓപ്പറേഷന് ആവശ്യമായ പണം കണ്ടെത്തുന്നതിനായി ശ്യാം ഒറ്റയ്ക്ക് ഒരു കൊലപാതകം ചെയ്യാനുള്ള ക്വട്ടേഷന്* ഏല്*ക്കുന്നു. രഞ്ജിത് എന്ന മന്ത്രിപുത്ര(രാജന്* പി ദേവിന്*റെ മകന്* ജുബില്* രാജ്)നാണ് ക്വട്ടേഷന്* നല്*കുന്നത്. ‘സംഗതി’ നടത്തിയതിനു ശേഷം എത്തുന്ന ശ്യാമിനെ മന്ത്രിപുത്രന്* ഒരു രഹസ്യ സങ്കേതത്തിലേക്ക് മാറ്റുന്നു. അവിടെ അവന്* ഒരു പെണ്*കുട്ടിയെ കണ്ടെത്തുകയാണ്. അതാണ് ആരെയും മോഹിപ്പിക്കുന്ന സൌന്ദര്യമുള്ള, സാക്ഷാല്* യക്ഷി! ശ്യാമുമായി യക്ഷി പ്രണയത്തിലാകുന്നു.

ഇവിടെ നിന്നങ്ങോട്ട് കഥയില്* ട്വിസ്റ്റുകളുടെ ബഹളമാണ്. അവള്* എങ്ങനെ യക്ഷിയായെന്നും അതിനുള്ള പ്രതികാരനടപടികളുമൊക്കെ കഥയെ സംഭവ ബഹുലമാക്കുന്നു. അവിശ്വസനീയ സംഭവങ്ങള്* കുത്തിനിറച്ചിരിക്കുന്നു എങ്കിലും കാര്യകാരണങ്ങള്* സഹിതം സംഭവങ്ങള്*ക്കെല്ലാം ഒരു കണക്ഷന്* നല്*കാന്* സംവിധായകന് കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ടുതന്നെ സിനിമ കണ്ടിറങ്ങിയ ശേഷം പ്രേക്ഷകര്*ക്ക് ഒരു കണ്*ഫ്യൂഷന്*റെ ആവശ്യമില്ല.

മികച്ച ഗാനങ്ങളാണ് സിനിമയുടെ ഹൈലൈറ്റ്. ‘വൃന്ദാവനമുണ്ടോ...രാധേ നീയില്ലാതെ...’, ‘അനുരാഗയമുനേ...ഇനിയുമൊഴുകില്ലയോ’ എന്നീ ഗാനങ്ങള്* ഗംഭീരമായിട്ടുണ്ട്. ഛായാഗ്രഹണവും കലാസംവിധാനവും മികച്ചത്. ഗ്രാഫിക്സ് രംഗങ്ങള്* മോശമാകുന്നില്ല. എന്നാല്*, കണ്ണില്* നിന്ന് തീ പറക്കുന്നതും ഭൂമി പിളരുന്നതുമൊക്കെയല്ലാതെ പ്രേക്ഷകനെ ഭയപ്പെടുത്താന്* മറ്റ് ഗ്രാഫിക്സ് രീതികള്* വിനയന് വശമില്ലെന്നു തോന്നും ചില രംഗങ്ങള്* കണ്ടാല്*.

തിലകന്*, ക്യാപ്ടന്* രാജു, മാള അരവിന്ദന്*, സ്ഫടികം ജോര്*ജ്ജ് എന്നീ സീനിയര്* താരങ്ങളുടെ സാന്നിധ്യവും യക്ഷിക്ക് കരുത്ത് പകരുന്നു. എന്തായാലും, ഏറെ പ്രതിസന്ധികള്*ക്കിടയില്* വിനയന് ആശ്വാസമായി യക്ഷിയും ഞാനും മാറുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.