-
സമുദ്രക്കനിയുടെ മലയാളചിത്രം, മോഹന്‍*ലാല്‍*
തമിഴിലെ പ്രശസ്ത സംവിധായകനും നടനുമായ സമുദ്രക്കനി മലയാളത്തില്‍* ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍* മോഹന്‍*ലാല്‍* നായകനാകുന്നു. ആക്ഷന്‍* പശ്ചാത്തലത്തിലുള്ള ഒരു കുടുംബചിത്രമാണ് ലാലിനെ നായകനാക്കി സമുദ്രക്കനി ഒരുക്കുന്നതെന്നാണ് ആദ്യ റിപ്പോര്*ട്ട്. ഈ പ്രൊജക്ടിന്*റെ ആദ്യവട്ട ചര്*ച്ചകള്* പൂര്*ത്തിയായി.
ശിക്കാറിന്*റെ ഷൂട്ടിംഗ് സമയത്താണ് മോഹന്‍*ലാലിനോട് സമുദ്രക്കനി ഒരു സബ്ജക്ട് പറയുന്നത്. ഇത് മലയാളത്തില്‍* ചെയ്യാമെന്നുള്ള സമുദ്രക്കനിയുടെ തീരുമാനത്തെ ലാല്‍* സ്വാഗതം ചെയ്യുകയായിരുന്നു. ചിത്രത്തിന്*റെ തിരക്കഥാജോലികള്‍* ഉടന്‍* ആരംഭിക്കും. സമുദ്രക്കനിയുടെ തന്നെ തിരക്കഥയ്ക്ക് മലയാളത്തിലെ ഒരു പ്രശസ്ത തിരക്കഥാകൃത്ത് സംഭാഷണം രചിക്കുമെന്നാണ് അറിയുന്നത്.
ശശികുമാറിനെ നായകനാക്കി തമിഴില്‍* ഒരു ചിത്രമൊരുക്കാനുള്ള ശ്രമത്തിലാണ് ഇപ്പോള്‍* സമുദ്രക്കനി. ആ ചിത്രത്തിന് ശേഷമായിരിക്കും മലയാളത്തിലെ മോഹന്‍*ലാല്‍* പ്രൊജക്ട് ആരംഭിക്കുക. അടുത്ത വര്*ഷം ആദ്യം ചിത്രീകരണം നടത്താനുള്ള തീരുമാനത്തിലാണ് സമുദ്രക്കനി എന്നറിയുന്നു.
അതേസമയം, ശിക്കാറില്‍* സമുദ്രക്കനി അവതരിപ്പിച്ച ഡോക്ടര്‍* അബ്ദുള്ള എന്ന കഥാപാത്രം ക്ലിക്കായിരിക്കുകയാണ്. മലയാളത്തിലെ പ്രമുഖ സംവിധായകരുടെ സിനിമകളില്‍* അഭിനയിക്കാനുള്ള ഓഫറുകള്‍* സമുദ്രക്കനിക്ക് ലഭിച്ചുതുടങ്ങിയതായാണ് റിപ്പോര്*ട്ടുകള്*.
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks