-
സത്യന്* ചിത്രത്തില്* മമ്മൂട്ടിയോ ദിലീപോ?

സത്യന്* അന്തിക്കാട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്*റെ രചനാജോലികള്* തുടങ്ങി. മമ്മൂട്ടിയോ ദിലീപോ ഈ സിനിമയില്* നായകനാകുമെന്ന് സൂചനയുണ്ട്. സത്യന്* അന്തിക്കാടല്ല ഈ സിനിമയുടെ തിരക്കഥ രചിക്കുന്നതെന്നതും പ്രത്യേകതയാണ്. ബെന്നി പി നായരമ്പലമാണ് ഈ ചിത്രത്തിന്*റെ രചന. ആന്*റോ ജോസഫും ബെന്നി പി നായരമ്പലവും ചേര്*ന്നു നിര്*മ്മിക്കുന്ന ഈ സിനിമയുടെ വിതരണം സെന്**ട്രല്* പിക്ചേഴ്സാണ്.
വേറെയും പ്രത്യേകതയുണ്ട് ഈ സിനിമയ്ക്ക്. ചിത്രത്തിന് ക്യാമറ ചലിപ്പിക്കുന്നത് വിപിന്* മോഹനാണത്രേ. 2002ല്* യാത്രക്കാരുടെ ശ്രദ്ധയ്ക്ക് ആണ് സത്യന്* അന്തിക്കാടും വിപിന്* മോഹനും ഒന്നിച്ച അവസാന ചിത്രം. അതിനുശേഷം മനസ്സിനക്കരെ മുതല്* പല ക്യാമറാമാന്**മാരെ സത്യന്* പരീക്ഷിക്കുകയായിരുന്നു.
മമ്മൂട്ടിയും ദിലീപും ഇതിനുമുമ്പും സത്യന്* അന്തിക്കാടിന്*റെ സിനിമകളില്* അഭിനയിച്ചിട്ടുണ്ട്. കിന്നാരം(അതിഥി), ഗാന്ധിനഗര്* സെക്കന്*റ് സ്ട്രീറ്റ്(അതിഥി), അര്*ത്ഥം, കളിക്കളം, കനല്*ക്കാറ്റ്, നമ്പര്* വണ്* സ്നേഹതീരം ബാംഗ്ലൂര്* നോര്*ത്ത്, ഗോളാന്തരവാര്*ത്ത, ശ്രീധരന്*റെ ഒന്നാം തിരുമുറിവ്, ഒരാള്* മാത്രം എന്നിവയാണ് മമ്മൂട്ടി നായകനായ സത്യന്* അന്തിക്കാട് സിനിമകള്*.
തൂവല്*ക്കൊട്ടാരം, വിനോദയാത്ര എന്നീ സത്യന്* സിനിമകളില്* ദിലീപ് അഭിനയിച്ചു. മമ്മൂട്ടി, ദിലീപ് ഇവരില്* ആരായിരിക്കും തന്*റെ പുതിയ ചിത്രത്തിലെ നായകന്* എന്ന് സത്യന്* അന്തിക്കാട് ഉടന്* പ്രഖ്യാപിക്കും. താന്* തിരക്കഥയെഴുതുന്ന ചിത്രങ്ങള്* ശരാശരി വിജയത്തിലൊതുങ്ങുന്നതാണ് മറ്റൊരു തിരക്കഥാകൃത്തിനെ പരീക്ഷിക്കാന്* സത്യന്* അന്തിക്കാടിനെ പ്രേരിപ്പിച്ചതത്രേ.
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks