-
നാരായണിയാകാന്* നയന്**താരയില്ല!
മതിലുകള്*ക്കപ്പുറത്തെ നാരായണിയാകാന്* നയന്**താരയില്ല. അതേ, അടൂര്* ഗോപാലകൃഷ്ണന്*റെ മതിലുകളുടെ രണ്ടാം ഭാഗമായ ‘മതിലുകള്*ക്കപ്പുറം’ എന്ന ചിത്രത്തില്* നാരായണി എന്ന നായികാകഥാപാത്രത്തെ അവതരിപ്പിക്കാമെന്നേറ്റിരുന്ന നയന്**താര പ്രൊജക്ടില്* നിന്ന് പിന്**മാറിയതായി വാര്*ത്തകള്*.
ഇനി പ്രൊജക്ടുകളൊന്നും ഏറ്റെടുക്കേണ്ടതില്ല എന്ന പ്രഭുദേവയുടെ കര്*ശന നിര്*ദ്ദേശത്തെ തുടര്*ന്നാണ് നയന്**താര മമ്മൂട്ടി നായകനാകുന്ന ഈ സിനിമയില്* നിന്ന് പിന്**മാറിയതെന്നറിയുന്നു. നവാഗതനായ പ്രസാദ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിലേക്ക് ഇന്ത്യന്* സിനിമയിലെ സൂപ്പര്* നായികമാരെ പരിഗണിക്കുന്നതായും റിപ്പോര്*ട്ടുകളുണ്ട്. തബുവിനെ നായികയാക്കുമെന്നും സൂചനയുണ്ട്.
ആദ്യം ഈ കഥാപാത്രമായി വിദ്യാബാലനെയായിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാല്* ചില പ്രത്യേക കാരണങ്ങളാല്* വിദ്യ പിന്**മാറിയപ്പോഴാണ് സംവിധായകന്* നയന്**താരയെ സമീപിച്ചത്. ഒരു ബഷീര്* കഥാപാത്രത്തെ അവതരിപ്പിക്കുന്നതിന്*റെ സന്തോഷത്തില്* നയന്**സ് ഈ ഓഫര്* സ്വീകരിക്കുകയും ചെയ്തു. അപ്പോഴാണ് പ്രഭുദേവയുടെ ഇടപെടലുണ്ടായതും ഇപ്പോള്* ചിത്രത്തില്* നിന്ന് പിന്**മാറേണ്ടിവന്നതും. തമിഴകത്തെ സൂപ്പര്* നിര്*മ്മാതാവായ ഉദയാനിധി സ്റ്റാലിന്* നായകനാകുന്ന ഒരു തമിഴ് ചിത്രത്തില്* അഭിനയിക്കാനില്ലെന്ന് കഴിഞ്ഞ ദിവസം നയന്*സ് വ്യക്തമാക്കിയതും വലിയ വാര്*ത്തയായിരുന്നു. അതിന്*റെ പിന്നിലും പ്രഭുദേവയുടെ നിര്*ബന്ധമായിരുന്നു കാരണമെന്നാണ് അണിയറവര്*ത്തമാനം.
അടൂരിന്*റെ മതിലുകളില്* ‘നാരായണി’ എന്ന കഥാപാത്രത്തിന് ശബ്ദം മാത്രമാണ് ഉണ്ടായിരുന്നത്. കെ പി എ സി ലളിതയായിരുന്നു ആ കഥാപാത്രത്തിന് ശബ്ദം നല്*കിയത്.
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks