ഒരിക്കല്* മമ്മൂട്ടി, മോഹന്*ലാല്*, സുരേഷ് ഗോപി, ജയറാം എന്നായിരുന്നു സ്റ്റാര്* വാല്യുവിന്*റെ ക്രമം. എന്നാല്* പതിയെപ്പതിയെ സുരേഷ് ഗോപിയും ജയറാമും കളിയില്* നിന്ന് പുറത്താവുകയും പൃഥ്വിരാജ്, ജയസൂര്യ തുടങ്ങിയ താരങ്ങള്* കയറിവരികയും ചെയ്തു. സത്യന്* അന്തിക്കാടിന്*റെ സിനിമകളിലും പുതുമുഖ സം*വിധായകരുടെ പരാജയചിത്രങ്ങളിലും ഒതുങ്ങിക്കഴിയേണ്ടി വന്നിരുന്ന ജയറാം ഒരു തിരിച്ചുവരവിന്* ഒരുങ്ങുകയാണ്*.


ഒന്*പതോളം ചിത്രങ്ങളിലേക്കാണ്* ജയറാം ഇപ്പോള്* കരാര്* ചെയ്യപ്പെട്ടിരിക്കുന്നത്. ഇതില്* ഏഴെണ്ണം മലയാളവും രണ്ടെണ്ണം തമിഴുമാണ്*. സത്യന്* അന്തിക്കാടും ശ്രീനിവാസനും വീണ്ടുമൊന്നിക്കുന്ന പുതിയ ചിത്രം തന്നെ ഇതില്* പ്രധാനം. കിടിലന്* തമാശകളുമായി 1991-ല്* ഇറങ്ങിയ സന്ദേശത്തിന്*റെ രണ്ടാം ഭാഗമാണിത്.

സൂപ്പര്* ഹിറ്റ് സം*വിധായകര്* റാഫി - മെക്കാര്*ട്ടിന്*റെ ചൈനാ ടൌണ്* എന്ന സിനിമയാണ്* അടുത്തത്. റാഫിയുടെ അനുജന്* ഷാഫി സം*വിധാനം ചെയ്യുന്ന മെയ്ക്കപ്പ് മാന്* എന്ന സിനിമയിലും ജയറാം തന്നെ നായകന്*.

മമ്മൂട്ടിയെയും പൃഥ്വിരാജിനെയും വച്ച് ‘പോക്കിരിരാജ’ ചെയ്ത വൈശാഖിന്*റെ അടുത്ത ചിത്രമായ സീനിയേഴ്സിലും ജയറാം തന്നെ നായകന്*. ഇവര്* വിവാഹിതരായാല്*, ഹാപ്പി ഹസ്ബന്*ഡ്സ് എന്നീ സൂപ്പര്* ഹിറ്റ് ചിത്രങ്ങള്* സമ്മാനിച്ച സജി സുരേന്ദ്രന്*റെ അടുത്ത സം*രംഭമായ ഫോര്* ഫ്രണ്ട്സിലും ജയറാം തന്നെ നായകന്*. ഈ സിനിമ വെള്ളിയാഴ്ച റിലീസ് ആവുകയാണ്*. കമലാഹാസന്* ഇതില്* അതിഥിതാരമായി എത്തുന്നുണ്ട്.

നിരവധി ജനപ്രിയ മെഗാ സീരിയലുകള്* സംവിധാനം ചെയ്തിട്ടുള്ള കിരണ്* ഒരുക്കുന്ന ‘കുടുംബശ്രീ ട്രാവല്*സ്’ ആണ്* ജയറാമിന്*റെ മറ്റൊരു ചിത്രം. ടിവി ചന്ദ്രന്*റെ ഓഫ്*ബീറ്റ് ചിത്രമായ ‘പുറത്തേക്കുള്ള വഴി’യും പുറത്തിറങ്ങാനുള്ള ജയറാം ചിത്രങ്ങളില്* ഒന്നാണ്*.

തമിഴ്*നാട് മുഖ്യമന്ത്രി കരുണാനിധിയുടെ തിരക്കഥയില്* ത്യാഗരാജന്* സം*വിധാനം ചെയ്യുന്ന ‘പൊന്നര്* ശങ്കര്*’ എന്ന സിനിമയിലും ജയറാമിന്* ചെറുതല്ലാത്ത വേഷമുണ്ട്. സിനിമയ്ക്കുള്ളിലെ കഥ പറയുന്ന ‘സബാഷ് ശരിയാന പോട്ടി’ എന്ന തമിഴ് സിനിമയിലും ജയറാം നായകനാണ്*. സിനിമയില്* നിന്ന് രാഷ്ട്രീയത്തിലേക്ക് കടക്കാന്* ശ്രമിക്കുന്ന ഒരു നടനെ കേന്ദ്രീകരിച്ചാണ്* ഇതിന്*റെ കഥ. ഒരു മുഴുനീള ഹാസ്യചിത്രമാണിത്.

കഥയും സം*വിധായകരെയും തെരഞ്ഞെടുക്കുന്നതില്* താന്* പലപ്പോഴും പരാജയെപ്പെട്ടിരുന്നുവെന്നും അതിനാല്* തന്*റെ ചില സിനിമകള്* പരാജയപ്പെട്ടുവെന്നും ജയറാം ഇപ്പോള്* സമ്മതിക്കുന്നു. അതുകൊണ്ടുതന്നെ തന്*റെ അടുത്ത നീക്കങ്ങളെല്ലാം വളരെ ശ്രദ്ധിച്ചായിരിക്കുമെന്നും ജയറാം പറയുന്നു.