അവസാനം മഴ പെയ്തു. സോമയാജിപ്പാടിന്*റെ യാഗം ധന്യമായി. എങ്കിലും മകന്*റെ തോല്*വിയും പ്രതിഷേധവും മനസുരുക്കിയ അദ്ദേഹം അഗ്നിയില്* ലയിച്ചു.

ജയരാജ് സംവിധാനം ചെയ്ത പൈതൃകം എന്ന ചിത്രത്തിലെ കേന്ദ്ര കഥാപാത്രമാണ് സോമയാജിപ്പാട്. മലയാളിയുടെയുള്ളില്* നീറുന്നൊരോര്*മ്മയായി ആ കഥാപാത്രം നിന്നെരിയുന്നു. നരേന്ദ്രപ്രസാദ് എന്ന നടനെ മലയാളികള്* ഹൃദയം കൊണ്ട് സ്വീകരിച്ചത് ആ ചിത്രത്തിലൂടെയാണ്.

വല്ലാത്ത ഉള്*ക്കരുത്തുള്ള കഥാപാത്രമായിരുന്നു തലസ്ഥാനത്തിലെ ജി. പരമേശ്വരന്* എന്ന ജിപി. കുടില തന്ത്രങ്ങള്* മെനയുന്ന രാഷ്ട്രീയ ചാണക്യനായി നരേന്ദ്രപ്രസാദ് തിളങ്ങിയ ആ ചിത്രം നൂറു ദിനവും കടന്നോടി.

നന്ദകിശോര ഹരേ മാധവാ
നീയാണെന്നഭയം.....

കീര്*ത്തനത്തിന്*റെ മാസ്മരിക അന്തരീക്ഷത്തില്*, ചന്ദനത്തിരിയും കര്*പ്പൂര പുകയും നിറയുമ്പോള്*, ഭക്തിയുടെ ലയത്തോടൊപ്പം ചലിക്കുന്ന സ്വാമി അമൂര്*ത്താനന്ദ എന്ന കഥാപാത്രം നരേന്ദ്ര പ്രസാദിന്*റെ ഏറ്റവും മികച്ച വേഷങ്ങളിലൊന്നാണ്. ഏകലവ്യന്* എന്ന ഷാജി കൈലാസ് ചിത്രം സൂപ്പര്* ഹിറ്റായതില്* പ്രസാദിന്*റെ പങ്ക് വസ്മരിക്കുക വയ്യ.

കളിയാട്ടം, സുവര്*ണ്ണ സിംഹാസനം, സുകൃതം, രണ്ടാം ഭാവം തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളത്തിന്*റെ അനിവാര്യതയായി മാറുകയായിരുന്നു പ്രസാദ്.

മരണത്തിന്*റെ മഴയിലേക്ക് പ്രസാദ് പെട്ടെന്നിറങ്ങിപ്പോയപ്പോള്* വരാനിരുന്ന എത്ര കഥാപാത്രങ്ങളെയാണ് മലയാളിക്ക് നഷ്ടമായത്. നാടകകൃത്ത്**, നടന്*, അധ്യാപകന്*, സാഹിത്യ നിരൂപകന്*, സാമൂഹ്യവിമര്*ശകന്* എന്നിങ്ങനെ നരേന്ദ്രപ്രസാദ്* കൈവച്ച്* വിസ്*മയം ഉണര്*ത്തിയ മേഖലകള്* നീണ്ടു പോകുന്നു.

പ്രതിഭാധനനായ ആ കലാപകാരിയുടെ ഓര്*മ്മകള്*ക്ക്* നവംബര്* മൂന്നിന്* ഏഴു വര്*ഷം തികഞ്ഞു. കരള്* രോഗത്തെ തുടര്*ന്ന്* അമ്പത്തിയെട്ടാം വയസില്* 2003 നവംബര്* മൂന്നിനായിരുന്നു നരേന്ദ്രപ്രസാദ്* വിടപറഞ്ഞത്*.

നാടകവേദികളിലൂടെ ശ്രദ്ധിക്കപ്പെട്ട നരേന്ദ്രപ്രസാദ്* ഏറെ ആദരിക്കപ്പെടുന്ന അധ്യാപകനായിരുന്നു. ബിഷ്*പ്* മൂര്* കോളജ്*, പന്തളം എന്* എസ്* എസ്* കോളെജ്* എന്നിവടിങ്ങളിലെ അധ്യാപകനായിരുന്നു. എം ജി യൂണിവേഴ്*സിറ്റി സ്*കൂള്* ഓഫ്* ലെറ്റേഴ്*സ്* സ്ഥാപിക്കുന്നതോടെ അവിടേക്ക്* മാറി. ലെറ്റേഴ്*സിന്*റെ രൂപീകരണത്തില്* നരേന്ദ്ര പ്രസാദിന്* നിര്*ണ്ണായകമായ പങ്കുണ്ടായിരുന്നു.

നാട്യഗൃഹം എന്ന നാടക സംഘത്തിന്*റെ രൂപീകരണത്തോടെയാണ്* നരേന്ദ്രപ്രസാദിലെ നാടകപ്രതിഭയെ കേരളം അറിയുന്നത്*. സംഗീത നാടക അക്കാദമിയുടേയും സാഹിത്യ അക്കാദമിയുടേയും നിരവധി പുരസ്*കാരങ്ങള്* നേടി. തൊണ്ണൂറുകളുടെ അവസാനത്തോടെ ടെലിവിഷനുകളിലൂടെ നരേന്ദ്രപ്രസാദ്* ശ്രദ്ധിക്കപ്പെട്ടു. ശ്യാമപ്രസാദ്* സംവിധാനം ചെയ്*ത ‘പെരുവഴിയിലെ കരിയിലകള്*’ എന്ന ടെലിഫിലിമിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്* നരേന്ദ്രപ്രസാദായിരുന്നു.

ഷാജികൈലാസിന്*റെ ‘തലസ്ഥാന’ത്തിലെ സ്വാമി വേഷത്തിലാണ്* നരേന്ദ്രപ്രസാദ്* സിനിമയില്* ശ്രദ്ധിക്കപ്പെടുന്നത്*. അതിന്* മുമ്പ്* ഭരതന്*റെ വൈശാലി, പത്മരാജന്*റെ ‘ഞാന്* ഗന്ധര്*വ്വന്**’ എന്നീ സിനിമകള്*ക്ക് അദ്ദേഹം ശബ്ദം നല്*കിയിരുന്നു.

കച്ചവട സിനിമയുടേയും സമാന്തര സിനിമയുടേയും അഭിവാജ്യ ഘടകമായി നരേന്ദ്രപ്രസാദ്* പിന്നീട്* മാറി. പൈതൃകം, അക്ഷരം, അസുരവംശം, പ്രവാചകന്*, ഉസ്താദ്, വാഴുന്നോര്*, ആറാം തമ്പുരാന്*, കൃഷ്ണഗുഡിയില്* ഒരു പ്രണയകാലത്ത്, നരസിംഹം തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങള്*.

‘ജാതി പറഞ്ഞാല്* എന്താണ്*’ എന്ന നരേന്ദ്ര പ്രസാദിന്*റെ പുസ്*തകം അക്കാലത്ത്* കേരളത്തില്* ഏറെ ചര്*ച്ചകള്*ക്ക്* വഴി തുറന്നിരുന്നു. ഭാവുകത്വം മാറുന്നു, നിഷേധികളെ മനസിലാക്കൂ*, എന്*റെ സാഹിത്യ നിരൂപണങ്ങള്* എന്നിവ ശ്രദ്ധിക്കപ്പെട്ടു.