ഐശ്വര്യാ റായുടെ വിവാഹപൂര്*വബന്ധങ്ങളെ പറ്റി നല്ലവണ്ണം അറിയുന്ന ആളെന്ന നിലയ്ക്ക് അഭിഷേക് ബച്ചന്* അല്*പം ഭയത്തിലാണെന്ന് റിപ്പോര്*ട്ടുകള്*. ഐശ്വര്യാ റായിയും ഹൃതിക് രോഷനും തമ്മിലുള്ള സൌഹൃദം എല്ലാവര്*ക്കും അറിയുന്നതാണ്*. എന്നാല്* ഹൃതിക് നായകനാവുന്ന പുതിയ സിനിമയുടെ ലൊക്കേഷനുകളില്* ഈ സൌഹൃദം കുറച്ചുകൂടി ദൃഢമായതാണ്* ജൂനിയര്* ബച്ചനെ ചൊടിപ്പിച്ചിരിക്കുന്നത്.
സഞ്ജയ് ലീലാ ഭന്*സാലിയാണ്* ഹൃതിക്കിന്*റെ പുതിയ സിനിമയായ ഗുസാരിഷിന്*റെ സംവിധായകന്*. ഒരു അപകടത്തില്* പരിക്കേറ്റ് നടക്കാന്* കഴിയാത്ത ഒരാളെയാണ്* ഹൃതിക്ക് ഇതില്* അവതരിപ്പിക്കുന്നത്. ഇയാളെ ശുശ്രൂഷിക്കുകയും പ്രണയിക്കുകയും ചെയ്യുന്ന നഴ്സായി ഐശ്വര്യയും. ഇവരുടെ പ്രണയത്തിന്* ചൂടുപകരാനായി ഒരു ‘ലിപ്പ് ലോക്ക്’ രംഗവും ചിത്രത്തിലുണ്ട്.
ഈ സിനിമയുടെ ഓഡിയോ ലോഞ്ച് ഈയടുത്ത ദിവസം മുംബൈയില്* നടക്കുകയുണ്ടായി. ഹൃതിക്ക്, ഐശ്വര്യാ റായി, അഭിഷേക് ബച്ചന്*, അമിതാഭ് ബച്ചന്*, സഞ്ജയ് ലീലാ ഭന്*സാലി, ഐശ്വര്യയുടെ അമ്മയായ വൃന്ദാ റായി എന്നിവരൊക്കെ ചടങ്ങിന്* വന്നിട്ടുണ്ടായിരുന്നു.
ചടങ്ങില്* തന്*റെ ഭാഗം നിര്*വഹിച്ച് കഴിഞ്ഞയുടന്* അമിതാഭ് ബച്ചന്* പോയെത്രെ. വൃന്ദാ റായിക്കൊപ്പം ജൂനിയര്* ബച്ചനും പോയി. എന്നാല്* ഹൃതിക്കിനും സഞ്ജയ് ലീലാ ബന്*സാലിക്കുമൊപ്പം ഐശ്വര്യ ചടങ്ങ് നടക്കുന്ന സ്ഥലത്തുതന്നെ തുടര്*ന്നു.
ഇതില്* എന്താണിത്ര അത്ഭുതമെന്ന് വായനക്കാര്* കരുതുന്നുണ്ടാവും. എന്നാല്* അഭിഷേക് ബച്ചന്* വളരെ കോപാകുലനായാണ്* കാണപ്പെട്ടത് എന്നാണ്* മീഡിയാ ഫോട്ടോഗ്രാഫര്*മാര്* പറയുന്നത്. ജൂനിയര്* ബച്ചനെ ഫ്രെയിമിലാക്കാന്* നോക്കിയ ഫോട്ടോഗ്രാഫര്*മാരെ കോപത്തോടെയാണെത്രെ ജൂനിയര്* ബച്ചന്* നോക്കിയത്. മാത്രമല്ല, പരിപാടി തീരുന്നതിന്* മുമ്പ് അമ്മായിയമ്മയ്ക്കൊപ്പം ജൂനിയര്* ബച്ചന്* ഇടം*കാലിയാക്കുകയും ചെയ്തു എന്ന് ഫോട്ടോഗ്രാഫര്*മാര്* ചൂണ്ടിക്കാണിക്കുന്നു.
എന്നാല്* ഇതൊന്നും അഭിഷേക് - ഐശ്വര്യ ആരാധകര്* സമ്മതിക്കുന്നില്ല. തീര്*ത്തും ‘പെര്*ഫെക്റ്റ്’ ആയ താര ദമ്പതികളാണ്* ജൂനിയര്* ബച്ചനെന്നും ഐശ്വര്യയെന്നും അവര്* പറയുന്നു. അവരുടെ സന്തോഷപൂര്*ണമായ ദാമ്പത്യത്തില്* അസൂയ പൂണ്ടിരിക്കുന്നവരാണെത്രെ ഈ ആരോപണം ഉന്നയിച്ചിരിക്കുന്നതെത്രെ. ഹൃതിക്കും അഭിഷേകും വളരെയടുത്ത സുഹൃത്തുക്കള്* ആണെന്ന കാര്യം ഓര്*ക്കണമെന്നും അവര്* പറയുന്നു.



Reply With Quote

Bookmarks