ഒരു സിനിമയുടെ ചിത്രീകരണം തുടങ്ങിയാല്* അത് റിലീസ് ചെയ്യുന്നതുവരെ നിര്*മ്മാതാവിന് ടെന്*ഷനാണ്. എന്തെങ്കിലും കാരണത്താല്* ചിത്രീകരണം ഒന്നു മുടങ്ങിയാല്* പ്ലാനിംഗ് ആകെ തകിടം മറിയുകയായി. ഇവിടെ ഇപ്പോള്* പുലിവാല്* പിടിച്ചിരിക്കുന്നത് രജപുത്ര ഫിലിംസിന്*റെ അമരക്കാരന്* എം രഞ്ജിത് ആണ്.

ജയറാമിനെ നായകനാക്കി ഷാഫിയുടെ സംവിധാനത്തില്* ‘മേക്കപ്മാന്*’ എന്ന ചിത്രം ഏറെ പ്രതീക്ഷയോടെ ഇക്കഴിഞ്ഞ മാര്*ച്ചില്* രഞ്ജിത് നിര്*മ്മാണം ആരംഭിച്ചതാണ്. ജയറാമിനെക്കൂടാതെ കുഞ്ചാക്കോബോബന്*, പൃഥ്വിരാജ് എന്നിവരുടെ അതിഥിവേഷങ്ങളും തെലുങ്ക് നടി ഷീലയുടെ നായികാവേഷവും മേക്കപ്മാന്* ഒരു ഷുവര്* ഹിറ്റാണെന്ന പ്രതീതി ജനിപ്പിച്ചു. എന്നാല്* ഷൂട്ടിംഗ് തുടരവേ പ്രശ്നങ്ങള്* തലപൊക്കി.

പൃഥ്വിരാജിന്*റെ രൂപത്തിലായിരുന്നു ആദ്യ തടസം. പൃഥ്വിരാജിന് തിരക്കോടുതിരക്കാണ്. മൂന്നു ഭാഷകളിലായി പറന്നുനടന്ന് അഭിനയിക്കുകയാണ് താരം. അതിനിടെ അനുവദിച്ചുകിട്ടുന്ന കുറച്ചുസമയങ്ങളിലായി അദ്ദേഹത്തിന്*റെ ഭാഗം പൂര്*ത്തിയാക്കണം. ഷാഫി പഠിച്ച പണി പത്തൊമ്പതും നോക്കിയിട്ടും പൃഥ്വിയുടെ ഡേറ്റ് പൂര്*ണമായും ലഭിച്ചില്ല. പടം മുടങ്ങി.

ആ പ്രശ്നം അവസാനിപ്പിച്ച് പടം വീണ്ടും തുടങ്ങിയപ്പോള്* കനത്ത മഴയും ഒപ്പം തുടങ്ങി. ചിത്രീകരണം മുന്നോട്ടുകൊണ്ടുപോകാനാവാത്ത സ്ഥിതിയായി. റംസാന് മേക്കപ്മാന്* റിലീസ് ചെയ്യാനാകില്ലെന്നുവന്നു. ഒടുവില്* രഞ്ജിത് തന്*റെ തന്നെ മറ്റൊരു ചിത്രമായ എല്**സമ്മ എന്ന ആണ്*കുട്ടി റംസാന് റിലീസ് ചെയ്യുകയും ആ ചിത്രം വന്* വിജയമാകുകയും ചെയ്തു. എല്**സമ്മയുടെ ആശ്വാസത്തില്* മേക്കപ്മാന്* വീണ്ടും ചിത്രീകരണം തുടങ്ങി. കൊച്ചിയില്* ഒരു ഷെഡ്യൂള്* അവസാനിച്ചു. അടുത്ത ഷെഡ്യൂള്* പ്ലാന്* ചെയ്തപ്പോള്* സംവിധായകന്* തന്നെ വില്ലനായി.

ജനപ്രിയനായകന്* ദിലീപ് തന്*റെ മേരിക്കുണ്ടൊരു കുഞ്ഞാട് ഉടന്* തുടങ്ങണമെന്ന് ഷാഫിയെ വട്ടം പിടിച്ചതാണ് കുഴപ്പമായത്. മേക്കപ്മാന് ബ്രേക്ക് പറഞ്ഞ് ഷാഫി കുഞ്ഞാട് ചിത്രീകരിക്കാന്* പോയി. കുഞ്ഞാട് ഇപ്പോള്* ചിത്രീകരണം പൂര്*ത്തിയാകാറായി. ഷാഫിയുടെ തിരക്കുകള്* കഴിഞ്ഞേ ഇനി മേക്കപ്മാന്*റെ അവസാനഘട്ട ചിത്രീകരണം ആരംഭിക്കൂ.

എന്തായാലും അടുത്തവര്*ഷം ജനുവരി 11ന് മേക്കപ്*മാന്* റിലീസ് ചെയ്യാമെന്ന പ്രതീക്ഷയിലാണ് രജപുത്ര രഞ്ജിത് ഇപ്പോള്*. അതിനുമുമ്പ് ഷാഫിയെ മറ്റ് താരങ്ങളോ നിര്*മ്മാതാക്കളോ റാഞ്ചിക്കൊണ്ടുപോകാതെ നോക്കണം. ജയറാമിന്*റെ ഡേറ്റും ഒപ്പിക്കണം. എന്തൊക്കെ തലവേദനയെന്നു നോക്കണേ...