-
ജയന്*റെ സാന്നിധ്യമില്ലാത്ത മുപ്പതാണ്ടു

മലയാള നായക സങ്കല്*പ്പത്തിന് പൌരുഷത്തിന്*റെയും സാഹസികതയുടെയും പുതിയൊരു മുഖം കൂടി സമ്മാനിച്ച കൃഷ്ണന്* നായര്* എന്ന ജയന്* ഓര്*മ്മയായിട്ട് 30 വര്*ഷങ്ങള്*. 1980 നവംബര്* 16ന് വൈകുന്നേരം സാഹസികമായ ഒരു രംഗത്തിന്*റെ ചിത്രീകരണത്തിനിടയില്* ചെന്നൈയില്* വച്ചായിരുന്നു ഈ മഹാനടന്* അഭിനയത്തോടും ജീവിതത്തോടും വിടപറഞ്ഞത്.
വെറും ആറു വര്*ഷം മാത്രം സിനിമയില്* അഭിനയിച്ച് ഇത്രയേറെ ആരാധകരെ നേടിയെടുത്ത ഒരു നടന്* വേറെയുണ്ടാവില്ല - ലോക സിനിമയില്* പോലും - ബ്രൂസ്*ലി മാത്രമായിരിക്കും ഒരപവാദം. മലയാള സിനിമയില്* സത്യന്* കഴിഞ്ഞാല്* കരുത്തുറ്റ ശരീരമുള്ള നായക നടന്* ജയന്* മാത്രമായിരുന്നു. മുഖത്തിന്*റെയും ശബ്ദത്തിന്*റെയും മാത്രമല്ല ശരീര സൗന്ദര്യത്തിന്*റെയും പൗരുഷം ജയന്* സിനിമയിലേക്ക് ആവാഹിച്ചു.
മലയാള സിനിമാരംഗത്ത് അനുകര്*ത്താക്കളെ ഉണ്ടാക്കിയെടുക്കാന്* കഴിഞ്ഞ ഏക നടന്* ജയന്* ആയിരുന്നു. ജയന്*റെ നില്*പ്പും നടപ്പും വാക്കും നോക്കും വസ്ത്രധാരണവുമെല്ലാം ഇപ്പോഴും എത്രയോ പേര്* സ്വന്തമാക്കി കൊണ്ടു നടക്കുന്നു.
കുറച്ച് കാലത്തെ അഭിനയം കൊണ്ട് ജയനെ യുവാക്കളുടെ പ്രിയ താരമാക്കിയ കാര്യങ്ങള്* എന്തെല്ലാമായിരിക്കാം? ആകാരവടിവ് ആയിരുന്നു പ്രധാന കാരണം. പിന്നെ സാഹസികതയും ധീരതയും ഡ്യൂപ്പില്ലാതെ അഭിനയിക്കാന്* കാണിച്ച ചങ്കൂറ്റവും.
കേമനായ നടനായിരുന്നു ജയന്* എന്നാരും പറയില്ല. എന്നാലും ചുരുക്കം ചില സിനിമകളില്* അദ്ദേഹം അവതരിപ്പിച്ച വ്യത്യസ്ത കഥാപാത്രങ്ങള്* ജയന്*റെ സിദ്ധികളെ അനാവരണം ചെയ്യാതിരുന്നില്ല.
ജയന്*റെ ചിരിക്ക് ഒരാകര്*ഷകത്വം ഉണ്ടായിരുന്നു. ആ മുഖത്തിന് ഒരു നിഷ്കളങ്കത ഉണ്ടായിരുന്നു. വേദനയുടെ പരാഗങ്ങള്* പറ്റിക്കിടക്കുന്നോ എന്ന് സംശയമുളവാക്കുന്നതായിരുന്നു ആ ചിരി. സംഭാഷണ ശൈലിയിലെ സവിശേഷതയാണ് ജയനെ മറ്റുള്ളവരില്* നിന്നും മാറ്റി നിര്*ത്തിയിരുന്ന പ്രധാന ഘടകം. പില്*ക്കാലത്ത് മിമിക്രിക്കാരെ തുണച്ചതും പതിഞ്ഞുറച്ച ഈ സംഭാഷണ രീതിയായിരുന്നു.
കോളിളക്കം എന്ന വിജയാനന്ദ് ചിത്രത്തിലെ അവസാന രംഗം ചിത്രീകരിക്കുന്നതിനിടയില്* ഹെലികോപ്റ്റര്* നിലത്തിടിച്ച് തലയ്ക്ക് പരിക്കേറ്റാണ് ജയന്*റെ മരണം ഉണ്ടായത്. യഥാര്*ത്ഥത്തില്* ജയന്* മരണത്തിലേക്കുള്ള പാത തെരഞ്ഞെടുക്കുകയായിരുന്നോ? ഹെലികോപ്ടറിലെ രംഗം ചിത്രീകരിച്ച് തൃപ്തി വരാത്തതു കൊണ്ട് വീണ്ടുമൊരിക്കല്*കൂടി നിര്*ബന്ധിച്ച് ഷൂട്ട് ചെയ്യിക്കുകയായിരുന്നു അദ്ദേഹം. നാല്*പ്പത്തിയൊന്നാം വയസ്സിലായിരുന്നു ആ സാഹസിക നടന്* നമ്മെ വിട്ടുപിരിഞ്ഞത്.
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks