ഉടനെയൊന്നും പ്രതീക്ഷിക്കേണ്ട, പെരുമാള്* വരാന്* വൈകും. 'ലേറ്റാ വന്താലും ലേറ്റസ്റ്റാ വരുവേന്*' എന്ന സൂപ്പര്*സ്റ്റാര്* ഡയലോഗില്ലേ? അങ്ങനെയൊരു വരവിനാണ്* ഷാജി കൈലാസ്* തയ്യാറെടുക്കുന്നത്*.

ഷാജി കൈലാസ്* - എസ്* എന്* സ്വാമി ടീമിന്റെ 'ആഗസ്റ്റ്* 15' 2011 ഫെബ്രുവരി 14-ന് റിലീസ്* ചെയ്യുമെന്നാണ്* സൂചന. വാലന്റൈന്*സ്* ഡേയില്* പ്രണയഭാവം തീരെയില്ലാത്ത ക്രൈംബ്രാഞ്ച്* ഡി സി പി പെരുമാള്* കേരളത്തിലെ തിയേറ്ററുകളിലേക്ക്* തന്റെ ബുള്ളറ്റില്* കുതിച്ചെത്തും.

മമ്മൂട്ടിയുടെയും മോഹന്*ലാലിന്റെയും ചില വമ്പന്* ചിത്രങ്ങളുടെ റിലീസ്* ഡേറ്റുകള്* മാറിമറിഞ്ഞതാണ്* ആഗസ്റ്റ്* 15 അടുത്ത വര്*ഷം ഫെബ്രുവരിയിലേക്ക്* മാറ്റാന്* കാരണം. ഡിസംബര്* മൂന്നി൹ റിലീസ്* ചെയ്യാനിരുന്ന മമ്മൂട്ടിച്ചിത്രം 'ബെസ്റ്റ്* ആക്ടര്*' ഡിസംബര്* 24ലേക്കും, ഡിസംബര്* ഒമ്പതിന്* എത്താനിരുന്ന മോഹന്*ലാല്* സിനിമ കാണ്ഡഹാര്* ഡിസംബര്* 16ലേക്കും മാറ്റി. ജോഷിയുടെ മള്*ട്ടിസ്റ്റാര്* ചിത്രമായ ക്രിസ്ത്യന്* ബ്രദേഴ്*സ്* ജനുവരി 14-ന് റിലീസാകും. ഈ സാഹചര്യത്തിലാണ്* പെരുമാളിന്റെ വരവ്* വൈകിക്കാന്* ഷാജി കൈലാസ്* തീരുമാനിച്ചത്*.

അടുത്ത വര്*ഷം മമ്മൂട്ടിയുടെ മെഗാഹിറ്റ്* പ്രതീക്ഷയാണ്* ആഗസ്റ്റ്* 15. വര്*ഷങ്ങള്*ക്കുമുമ്പ്* തരംഗം സൃഷ്ടിച്ച ആഗസ്റ്റ്* ഒന്ന്* എന്ന സിനിമയുടെ രണ്ടാം ഭാഗം എന്ന നിലയില്* കേരളത്തിലെ കോടിക്കണക്കിന്* മമ്മൂട്ടി ആരാധകര്* പെരുമാളിന്റെ വരവിനായി കാത്തിരിക്കുകയാണ്*.