-
നവ്യാ നായര്* അമ്മയായി
നടി നവ്യാ നായര്* അമ്മയായി. തിരുവനന്തപുരത്തെ കിംസ് ആശുപത്രിയില്* തിങ്കളാഴ്ചയാണ് നവ്യ ഒരു ആണ്*കുഞ്ഞിന് ജന്മം നല്*കിയത്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവന്ന് ആശുപത്രി അധികൃതര്* അറിയിച്ചു. ചങ്ങനാശേരി സ്വദേശി സന്തോഷ് മേനോനുമായുള്ള വിവാഹത്തിന് പിന്നാലെ നവ്യ മുംബൈയിലേയ്ക്ക് താമസം മാറ്റിയിരുന്നു. പ്രസവത്തിനായി നാട്ടില്* തിരിച്ചെത്തുകയായിരുന്നു.
നാലുമാസം ഗര്*ഭിണിയായിരിക്കെ നവ്യ സദ്ഗമയ എന്ന ചിത്രത്തില്* അഭിനയിച്ചിരുന്നു. നേരത്തെ കമ്മിറ്റ് ചെയ്ത ചിത്രത്തിന്റെ ബാക്കിഭാഗങ്ങള്* തീര്*ക്കാനാണ് നടി എത്തിയത്. ഈ ചിത്രത്തില്* അഭിനയിക്കാന്* എത്തിയപ്പോഴാണ് താന്* ഗര്*ഭിണിയാണെന്ന കാര്യം നവ്യ പുറത്തുവിട്ടത്. മലയാളത്തില്* നവ്യ ഏറ്റവും ഒടുവില്* അഭിനയിച്ച ചിത്രം സുരേഷ് ഗോപി നായകനായ ഹരികുമാര്* സംവിധാനം ചെയ്ത സദ്ഗമയ ആണ്.

പിന്നീട് നവ്യ അഭിനയത്തിന് ഇടവേള നല്*കുകയായിരുന്നു. അമ്മയായതിന് ശേഷവും അഭിനയജീവിതം തുടരുമോയെന്ന കാര്യം നവ്യ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. നല്ല കഥാപാത്രങ്ങള്* ലഭിച്ചാല്* അഭിനയിക്കുമെന്ന് നടി നേരത്തെ പറഞ്ഞിരുന്നു.
ഈ വര്*ഷം ജനുവരി 21 -നായിരുന്നു നവ്യയും സന്തോഷും തമ്മിലുള്ള വിവാഹം.
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks