-
ലാലിനെ കാത്തുനിര്*ത്തി, ദേവ്*ഗണ്* ചൂടായി
ഇന്ത്യന്* സിനിമാലോകം മോഹന്*ലാല്* എന്ന മഹാനടനെ എന്നും ആദരവോടെയേ കണ്ടിട്ടുള്ളൂ. അദ്ദേഹം ഏതു ഭാഷയില്* അഭിനയിച്ചാലും ആ ഭാഷയിലെ താരങ്ങളും സാങ്കേതിക വിദഗ്ധരും ബഹുമാനത്തോടെയേ ആ പേരുപോലും പറയാറുള്ളൂ. ലാലും അങ്ങനെയാണ്, എവിടെയും വിനയം കൈവിടാതെ സ്വതസിദ്ധമായ പെരുമാറ്റം അദ്ദേഹത്തില്* നിന്നുണ്ടാകും.
പ്രിയദര്*ശന്* സംവിധാനം ചെയ്യുന്ന പുതിയ ഹിന്ദിച്ചിത്രമായ ‘തേസ്’ ഹോളിവുഡിലെ സ്പീഡ് എന്ന വമ്പന്* സിനിമയെ ആധാരമാക്കിയാണ് ചിത്രീകരിക്കുന്നത്. ഈ ചിത്രത്തിലെ ഒരു നായകന്* മോഹന്*ലാലാണ്. അജയ്* ദേവ്ഗണ്*, അനില്* കപൂര്* എന്നിവരാണ് മറ്റ് നായകന്**മാര്*. ഇംഗ്ലണ്ടിലെ ക്രൂവില്* ഈ ചിത്രത്തിന്*റെ ലൊക്കേഷനില്* കഴിഞ്ഞ ദിവസം ഒരു സംഭവമുണ്ടായി. മലയാളത്തിലെ ഒരു പ്രമുഖ ചലച്ചിത്രവാരികയാണ് ഇത് റിപ്പോര്*ട്ട് ചെയ്തത്.
ബ്രിട്ടീഷ് പൊലീസിലെ നാര്*ക്കോട്ടിക് ബ്യൂറോ തലവനായ ശിവ മേനോന്* എന്ന കഥാപാത്രത്തെയാണ് മോഹന്*ലാല്* അവതരിപ്പിക്കുന്നത്. മൈനസ് മൂന്ന് ഡിഗ്രി താപനിലയാണ് ചിത്രീകരണ സ്ഥലത്തുള്ളത്. ഈ കൊടും*തണുപ്പില്* ബ്രിട്ടീഷ് പൊലീസിന്*റെ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ്, ഹെല്*മറ്റ് എന്നിവ ധരിച്ച് കൈയില്* മെഷീന്* ഗണ്* പിടിച്ച് മോഹന്*ലാല്* നില്*ക്കുകയാണ്. 25 കിലോയിലധികം വരുന്ന വസ്ത്രങ്ങളും അക്സസറീസും ധരിച്ചു നില്*ക്കുകയാണെങ്കിലും അതിന്*റെ ബുദ്ധിമുട്ടൊന്നും മോഹന്*ലാല്* പ്രകടിപ്പിച്ചില്ല.
ഷൂട്ടിംഗ് ബ്രേക്ക് പറഞ്ഞപ്പോള്* അദ്ദേഹം പ്രഭാതഭക്ഷണം കഴിക്കാനായി കാരവനിലേക്ക് കയറാനൊരുങ്ങവേ യൂണിറ്റംഗങ്ങള്* ഓടിവന്നുപറഞ്ഞു - “സര്*... ആര്*ട്ടിസ്റ്റുകളിലൊരാള്* കാരവനുള്ളില്* മേക്കപ് ചെയ്യുകയാണ്”. അതു സാരമില്ല എന്ന മട്ടില്* മോഹന്*ലാല്* കാരവനിനു പുറത്തു കാത്തുനിന്നു. മോഹന്*ലാല്* കൂളായി കാത്തുനില്*ക്കുന്നതുകണ്ടപ്പോള്* അജയ് ദേവ്ഗണിന് സഹിച്ചില്ല. “നിങ്ങള്*ക്കറിയില്ല അദ്ദേഹത്തിന്*റെ വില” അജയ് യൂണിറ്റംഗങ്ങളോട് പൊട്ടിത്തെറിച്ചു. ലാലാകട്ടെ, അജയ് ദേവ്ഗണിനെ തണുപ്പിക്കാനായി ചിരിച്ചുകൊണ്ട് അദ്ദേഹത്തിന്*റെ തോളില്* കൈയിട്ടു.
കമ്പനി, ആഗ് തുടങ്ങിയ സിനിമകളില്* മോഹന്*ലാലിനൊപ്പം അഭിനയിക്കുകയും അദ്ദേഹത്തിന്*റെ ആരാധകനായി മാറുകയും ചെയ്ത നടനാണ് അജയ് ദേവ്ഗണ്*.
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks