തമിഴ് യുവതാരം വിജയ് ആകെ അങ്കലാപ്പിലാണ്. ഓവര്**സീസ് അവകാശത്തില്* ഉണ്ടായ തര്*ക്കത്തിന്റെ പേരില്*, പുതിയ സിനിമയായ കാവലന്* റിലീസ് ചെയ്യുന്നത് തടഞ്ഞുകൊണ്ടുള്ള കോടതി വിധിയില്* നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടെങ്കിലും വിജയ്*യിനെ നിര്*ഭാഗ്യം പിന്തുടരുകയാണ്. ഓവര്*സീസ് അവകാശത്തര്*ക്കം കോടതിക്ക് പുറത്തുവച്ച് രമ്യമായി പരിഹരിക്കപ്പെടാന്* സാധ്യത ഉണ്ടെങ്കിലും കാവലന്* തീയേറ്ററുകളില്* എത്താന്* ഇടയില്ല എന്നാണ് അറിയുന്നത്. കാരണം, എട്ടുനിലയില്* പൊട്ടുന്ന സിനിമകളിലെ നായകനെ തീയേറ്ററിലേക്ക് അടുപ്പിക്കേണ്ടെന്നാണ് തമിഴ് സിനിമാ എക്സിബിറ്റര്*മാരുടെ അസോസിയേഷന്* തീരുമാനിച്ചിരിക്കുന്നത്.

അഴകിയ തമിഴ് മകന്*, കുരുവി, വില്ല്, വേട്ടക്കാരന്* തുടങ്ങി സുറ വരെയുള്ള സിനിമകള്* എട്ട് നിലയില്* പൊട്ടിയതാണ് എക്സിബിറ്റര്* അസോസിയേഷനെ പ്രകോപിപ്പിച്ചിരിക്കുന്നത്. അസോസിയേഷന്റെ വാര്*ഷിക സമ്മേളനത്തിനിടയില്* ബുധനാഴ്ചയാണ് വിജയ്*യുടെ സിനിമകള്* തീയേറ്റര്* കാണിക്കേണ്ടെന്ന് തീരുമാനം എടുക്കപ്പെട്ടത്. സുറ എന്ന സിനിമ തീയേറ്റര്* ഉടമകള്*ക്ക് വരുത്തിവച്ചത് വന്**നഷ്*ടമാണെന്നും മൂന്നുകോടി രൂപ നഷ്*ടപരിഹാരത്തുകയായി നല്**കിയില്ലെങ്കില്* വിജയ്*യിനെ തീയേറ്ററിലേക്ക് അടുപ്പിക്കേണ്ടെന്നുമാണ് അസോസിയേഷന്* ഐക്യകണ്ഠമായി എടുത്തിരിക്കുന്ന തീരുമാനം. ദിലീപ് നായകനായി അഭിനയിച്ച ‘ബോഡീഗാര്*ഡ്’ എന്ന സിദ്ദിക്ക് സിനിമയാണ് ‘കാവലന്*’ ആയി തമിഴകത്ത് എത്തുന്നത്.

ഏകദേശം പത്തുകോടി രൂപയാണെത്രെ സുറ പ്രദര്*ശിപ്പിച്ച തീയേറ്റര്* ഉടമകളുടെ പോക്കറ്റില്* നിന്ന് കാലിയായത്. ഇതിന്റെ മുപ്പത് ശതമാനം മാത്രമേ തങ്ങള്* തിരിച്ച് ചോദിക്കുന്നുള്ളൂവെന്നും അത് തരാത്ത പക്ഷം ‘ഇളയ ദളപതി’യുടെ സിനിമകള്* പെട്ടിയില്* ഇരിക്കുകയേ ഉള്ളൂവെന്നും അസോസിയേഷന്* ആണയിടുകയാണ്. ക്രിസ്മസിന് ഈ ചിത്രം പുറത്തുവരുമെന്നാണ് കരുതിയിരുന്നത്. എക്സിബിറ്റര്*മാര്* കാവലന് വച്ച ‘ആപ്പ്’ വിജയ് ആരാധകരെ നിരാശപ്പെടുത്തിയിരിക്കുകയാണ്.

തമിഴ്നാട്ടിലെ പ്രതിപക്ഷ കക്ഷിയായ എ*ഐ*എ*ഡി*എം*കെയില്* വിജയ് ചേരുമെന്ന് അഭ്യൂഹങ്ങള്* ഉണ്ടായിരുന്നു. വിജയ്*യുടെ എ*ഐ*എ*ഡി*എം*കെ ബാന്ധവത്തില്* പ്രകോപിതരായ ഡി*എം*കെ വിജയ്*യിന് വച്ച ആപ്പാണ് എക്സിബിറ്റര്*മാരുടെ സംഘടനയെടുത്ത തീരുമാനം എന്നറിയുന്നു. ഇത് ശരിയാണെങ്കില്*, എങ്ങിനെയെങ്കിലും കാവലന്* റിലീസ് ചെയ്യാന്* സഹായിക്കണം എന്ന് ആവശ്യപ്പെട്ട് ജയലളിതയുടെ ക്യാമ്പില്* വിജയ് എത്തുമെന്നുറപ്പ്.

ഇതിനകം തന്നെ, ജയലളിതാ ക്യാമ്പില്* വിജയകാന്ത് എത്തിയിട്ടുണ്ട്. കാവലന്* എന്ന സിനിമ വിജയ്*യിനെയും ജയലളിതാ ക്യാമ്പില്* തളയ്ക്കും എന്ന് രാഷ്*ട്രീയ നിരീക്ഷകര്* കരുതുന്നു. തമിഴ്നാട് രാഷ്*ട്രീയം എന്നും സിനിമാക്കാരുടേതായിരുന്നു. ഇപ്പോള്* വിജയ്*യുടെ പുതിയ സിനിമ, തമിഴകത്ത് പുതിയ രാഷ്*ട്രീയ സമവാക്യങ്ങള്*ക്ക് വഴിവയ്ക്കുമോ എന്ന് ഉറ്റുനോക്കുകയാണ് ജനം.