-
സൂപ്പര്*സ്റ്റാറുകളല്ല, സജിയുടെ നായകന്* ഫഹ
മമ്മൂട്ടിയോ മോഹന്*ലാലോ അല്ല, സജി സുരേന്ദ്രന്* സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലെ നായകന്* ഫഹദ് ഫാസിലാ(ഷാനു)ണ്. അതേ, ഫാസിലിന്*റെ പുത്രന്* തന്നെ. ‘കൈയെത്തും ദൂരത്ത്’ എന്ന ചിത്രത്തിലൂടെയെത്തി ഭാഗ്യം പരീക്ഷിച്ച് പരാജയപ്പെട്ട ഫഹദ് സോളോ ഹീറോയായി വീണ്ടും എത്തുകയാണ്. കൃഷ്ണ പൂജപ്പുര തിരക്കഥയെഴുതുന്ന ചിത്രത്തിലെ നായിക ആന്* അഗസ്റ്റിന്*.
‘ഫോര്* ഫ്രണ്ട്സ്’ പരാജയപ്പെട്ടതോടെ കരിയറില്* പ്രതിസന്ധിയിലായ സജി സുരേന്ദ്രന്* ഒരു വന്* തിരിച്ചുവരവിനായി മമ്മൂട്ടിയെയും മോഹന്*ലാലിനെയും സമീപിച്ചതാണ്. മമ്മൂട്ടിയെ നായകനാക്കി ‘പുളുവടി മത്തായി’ എന്നൊരു പ്രൊജക്ടും പ്രഖ്യാപിക്കപ്പെട്ടു. എന്നാല്* സജിക്കു നല്*കാന്* 2012ലേ മമ്മൂട്ടിക്ക് ഡേറ്റുള്ളൂ. മോഹന്*ലാലിനാണെങ്കില്* ‘മികച്ച തിരക്കഥയുണ്ടെങ്കില്* നോക്കാം’ എന്ന അഭിപ്രായമാണ്.
തല്*ക്കാലം വലിയൊരു ഇടവേള സൃഷ്ടിച്ച് മമ്മൂട്ടിക്കായി പ്രൊജക്ടൊരുക്കാന്* സജി തയ്യാറല്ല. അതുകൊണ്ടുതന്നെ പുതുമുഖങ്ങളെ കേന്ദ്രീകരിച്ച് ഒരു സിനിമ ചെയ്യാമെന്നായിരുന്നു സജി ആലോചിച്ചത്. അപ്പോഴാണ് പുതിയ ഒരു കഥ ലഭിച്ചത്. കൃഷ്ണ പൂജപ്പുര പെട്ടെന്നു തന്നെ തിരക്കഥ പൂര്*ത്തിയാക്കുകയും ചെയ്തു. ഫഹദ് ഫാസിലും ആന്* അഗസ്റ്റിനും ജോഡിയായാല്* കൊള്ളാമെന്നൊരു തോന്നലുദിച്ചതോടെ പ്രൊജക്ട് യാഥാര്*ത്ഥ്യമാകുകയായിരുന്നു. കുടുംബസമേതം താമസിക്കുന്ന മൂന്നുപേരുടെ ഇടയിലേക്ക് ഒരു യുവാവും പെണ്*കുട്ടിയും ഒളിച്ചോടിയെത്തുന്നതും തുടര്*ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രത്തിന്*റെ പ്രമേയം.
മണിയന്*പിള്ള രാജുവാണ് ഈ സിനിമ നിര്*മ്മിക്കുന്നത്. ലാലു അലക്സ്, ഇന്നസെന്*റ്, സിദ്ദിഖ് എന്നിവര്*ക്ക് സുപ്രധാന കഥാപാത്രങ്ങളെയാണ് ലഭിച്ചിരിക്കുന്നത്. സുരാജ് വെഞ്ഞാറമ്മൂടാണ് കോമഡി രംഗങ്ങളുടെ ക്യാപ്ടന്*. ഇവര്* വിവാഹിതരായാല്*, ഹാപ്പി ഹസ്ബന്*ഡ്സ് എന്നിവ പോലെ ഒരു ഗംഭീര കോമഡിച്ചിത്രമായിരിക്കും ഇതെന്നാണ് സജിയും കൃഷ്ണ പൂജപ്പുരയും ഉറപ്പുനല്*കുന്നത്.
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks