-
ധൂം മൂന്ന് വരുന്നു; വില്ലന്* ഷാരൂഖ് ഖാന്*!
സൂപ്പര്* താരപദവിയുള്ള നടീനടന്മാര്* നായക/നായികാ പദവിയില്* മാത്രം കണ്ണ് വെക്കാതെ കനപ്പെട്ട വേഷങ്ങള്* ചെയ്യുന്നത് ഹോളിവുഡില്* വലിയ സംഗതിയല്ല. ഹോളിവുഡിലെ ഏതാണ്ടെല്ലാ സൂപ്പര്* താരങ്ങളും മറ്റേതെങ്കിലും താരത്തിന് പ്രാധാന്യമുള്ള സിനിമകളില്* അഭിനയിക്കാന്* മടി കാണിക്കാറില്ല. ഇപ്പോള്* ഈ രീതി ഹിന്ദിയിലും പരീക്ഷിക്കപ്പെട്ട് തുടങ്ങിയിരിക്കുന്നു. ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ധൂം സിനിമയുടെ മൂന്നാം ഭാഗം. താരമൂല്യത്തില്* അമീറിനൊപ്പം നില്**ക്കുന്ന ഷാരൂഖ് ഖാനാണ് ധൂം 3-ല്* വില്ലന്* വേഷം അവതരിപ്പിക്കുക.
ധൂം ഒന്നില്* ജോണ്* എബ്രഹാം ആയിരുന്നു വില്ലന്**. തകര്*പ്പന്* കള്ളനായ ജോണ്* എബ്രാഹമിന്റെ നായക കഥാപാത്രത്തെ പിടിക്കാന്* അഭിഷേക് ബച്ചനും ഉദയ് ചോപ്രയും നടത്തുന്ന പരാക്രമങ്ങള്* ആയിരുന്നു ഈ സിനിമയുടെ ഹൈലൈറ്റ്. ധൂം രണ്ടിലാകട്ടെ ഹൃതിക് രോഷനായിരുന്നു വില്ലന്*. സാങ്കേതിക വിദ്യയുടെ സഹായത്താല്* കൊള്ള നടത്തുന്ന വില്ലനെ പിടികൂടാനായി അഭിഷേക് ബച്ചനും ഉദയ് ചോപ്രയും ഇതിലും ശ്രമിക്കുന്നു.
ധൂം മൂന്നിലും, വില്ലനെ നിയമത്തിന് മുന്നില്* കൊണ്ടുവരാന്* ശ്രമിക്കുന്ന പൊലീസുകാരായി അഭിഷേക് ബച്ചനും ഉദയ് ചോപ്രയും ഉണ്ടാകും. എന്നാല്* ഇവരൊന്നുമല്ല, സിനിമയില്* കൊടും*വില്ലനെ അവതരിപ്പിക്കുന്ന ഷാരൂഖ് ഖാനാണ് സിനിമയുടെ ഹൈലൈറ്റ്. ഷാരൂഖിന്റെ ഒരിക്കലും കാണാത്ത വില്ലന്* മുഖമാണ് ധൂം മൂന്നില്* പ്രേക്ഷകര്* കാണുക. ഷാരൂഖിനും അഭിഷേകിനും ഉദയ് ചോപ്രക്കും ഒരുപോലെ അഭിയിച്ച് തകര്*ക്കാന്* പറ്റിയ മുഹൂര്*ത്തങ്ങള്* ധൂം മൂന്നില്* ഉണ്ടാകും.
സഞ്ജയ് ഗാധ്വിയാണ് ധൂം ഒന്നും രണ്ടും സം*വിധാനം ചെയ്തത്. ആദിത്യ ചോപ്രയായിരുന്നു നിര്*മാതാവ്. എന്നാല്*, ധൂം മൂന്ന് സം*വിധാനം ചെയ്യുന്നത് സഞ്ജയ് ഗാധ്വി അല്ല, നിര്*മാതാവായ ആദിത്യ ചോപ്ര തന്നെയാണ്. യന്തിരനില്* രജനീകാന്ത് അവതരിപ്പിച്ച വില്ലന്* കഥാപാത്രത്തെ കണ്ട് അതിശയിച്ചുപോയ ആദിത്യ ചോപ്ര ധൂമിലെ വില്ലനെ അവതരിപ്പിക്കാന്* രജനീകാന്തിനെ സമീപിച്ചതായി റിപ്പോര്*ട്ടുകള്* ഉണ്ടായിരുന്നു. എന്നാല്* ചോപ്രയുടെ യാഷ് രാജ് ഫിലിംസ് ഈ വാര്*ത്ത നിഷേധിക്കുകയായിരുന്നു.
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks