-
വിഎസും പിണറായിയും സാന്*ഡിയാഗോ മാര്*ട്ടിന
മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്*, സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്*, ലോട്ടറി രാജാവ് സാന്*ഡിയാഗോ മാര്*ട്ടിന്* എന്നിവര്* സിനിമയില്*. ഇതെന്താ ഇങ്ങനെയൊരു സിനിമ എന്നൊക്കെ ആലോചിച്ച് കാടുകയറേണ്ട ആവശ്യമില്ല. വി എസിനെയും പിണറായിയെയും മാര്*ട്ടിനെയും അനുസ്മരിപ്പിക്കുന്ന കഥാപാത്രങ്ങള്* ‘ആഗസ്റ്റ് 15’ എന്ന ചിത്രത്തില്* പ്രത്യക്ഷപ്പെടുന്നതിനെക്കുറിച്ചാണ് പറഞ്ഞുവരുന്നത്.
ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ആഗസ്റ്റ് 15ല്* വി എസിനെ അനുസ്മരിപ്പിക്കുന്ന മുഖ്യമന്ത്രിയായി അഭിനയിക്കുന്നത് നെടുമുടി വേണുവാണ്. പിണറായിയെ ഓര്*മ്മിപ്പിക്കുന്ന പാര്*ട്ടി സെക്രട്ടറിയായി സായികുമാര്* അഭിനയിക്കുന്നു. വിവാദനായകനായ ലോട്ടറി രാജാവ് സാന്*ഡിയാഗോ മാര്*ട്ടിനായി രംഗത്തെത്തുന്നത് തമിഴ് നടന്* രഞ്ജിത് ആണ്.
അടുത്തിടെ കോളിളക്കം സൃഷ്ടിച്ച ലോട്ടറി വിവാദം ആഗസ്റ്റ് 15ല്* ചര്*ച്ച ചെയ്യുന്നുണ്ടെന്ന് തിരക്കഥാകൃത്ത് എസ് എന്* സ്വാമി പറയുന്നു. മലയാളത്തിലെ മികച്ച രാഷ്ട്രീയ സിനിമകളുടെ സംവിധായകനായ ഷാജി കൈലാസ് ഒരുക്കുന്ന ചിത്രമാകുമ്പോള്* പ്രേക്ഷകരും ഏറെ പ്രതീക്ഷിക്കുന്നുണ്ട്.
മുഖ്യമന്ത്രിക്കെതിരെയുള്ള ഒരു വധശ്രമവും അതിന്*റെ നിജസ്ഥിതി അന്വേഷിക്കാനായി ക്രൈംബ്രാഞ്ച് ഡി സി പി പെരുമാള്*(മമ്മൂട്ടി) രംഗത്തെത്തുന്നതുമാണ് ആഗസ്റ്റ് 15ന്*റെ പ്രമേയം. അടുത്ത വര്*ഷം ഫെബ്രുവരി മൂന്നിനാണ് ചിത്രം പ്രദര്*ശനത്തിനെത്തുന്നത്.
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks