വനിതയെപ്പോലൊരു വൃത്തികെട്ട ജന്മത്തെ പത്ത് മാസം വയറ്റില്* ചുമന്ന് പ്രസവിച്ചതില്* തനിക്ക് ലജ്ജ തോന്നുന്നുവെന്ന് നടന്* വിജയകുമാറിന്*റെ ഭാര്യയും പഴയകാല നായികാനടിയുമായ മഞ്ജുള പറയുന്നു. വനിതയെ ഇനി തന്*റെ മകളായി കണക്കാക്കില്ലെന്നും എത്രയ്ക്കെറെ ദ്രോഹം വനിത തന്നോട് ചെയ്തുവെന്നും മഞ്ജുള കൂട്ടിച്ചേത്തു. ചെന്നൈയില്* മാധ്യമപ്രവര്*ത്തകരോട് സംസാരിക്കുമ്പോഴാണ്* മകള്* വനിതയ്ക്കെതിരെ മഞ്ജുള ആരോപണ ശരങ്ങള്* തൊടുത്തത്.

വനിതയും വിജയകുമാറിന്*റെ കുടുംബവും തമ്മിലുള്ള പോര്* ഇപ്പോള്* കോടമ്പാക്കത്തെ ചൂടേറിയ ചര്*ച്ചാ വിഷയമാണ്*. വിജയകുമാറിനും കുടുംബത്തിനും എതിരെ വനിതയും വനിതയ്ക്കെതിരെ വിജയകുമാറും പൊലീസിനെ സമീപിച്ചിരിക്കുകയാണ്*. വനിതയും ഭര്*ത്താവും ചേര്*ന്ന് തങ്ങളെ മര്*ദ്ദിച്ചുവെന്നാണ്* വിജയകുമാര്* ആരോപിച്ചിരിക്കുന്നത്. വിജയകുമാറുംമകന്* അരുണും കൂടി തന്നെയും ഭര്*ത്താവിനെയും അടിക്കുകയും ചവിട്ടുകയും ചെയ്തുവെന്നാണ്* വനിതയുടെ ആരോപണം.

ഇരുകൂട്ടര്*ക്കും ഇടയില്* നടക്കുന്ന പോരില്* ഒരുപാട് അണിയറ രഹസ്യങ്ങള്* പാട്ടായി. വിജയകുമാറിന്*റെ വീട്ടില്* പറയാന്* അറയ്ക്കുന്ന കാര്യങ്ങളാണ്* നടക്കുന്നത് എന്നാണ്* വനിത പറഞ്ഞത്. വേശ്യയാണെന്ന് മുദ്രകുത്തി അച്ഛന്* തന്നെ ജയിലില്* അടയ്ക്കുമെന്നും വനിത പറഞ്ഞു. ഈ സാഹചര്യത്തിലാണ് വനിതയുടെ അമ്മ, മഞ്ജുള മൌനം ഭേദിച്ചിരിക്കുന്നത്.

“വനിതയെ പത്തുമാസം ചുമന്ന് പ്രസവിച്ചതില്* ഞാന്* ലജ്ജിക്കുന്നു. ആദ്യം ആകാശ് എന്നൊരുത്തനെ പ്രേമിക്കുന്നുവെന്ന് പറഞ്ഞ് അവള്* വീട്ടില്* ബഹളമുണ്ടാക്കി. അവളുടെ ആഗ്രഹത്തിന്* അനുസരിച്ച് ഞങ്ങള്* കല്യാണവും നടത്തിക്കൊടുത്തു. രണ്ട് കുട്ടികള്* ഉണ്ടായതിന്*ശേഷം അവള്* ആകാശിനെ വലിച്ചെറിഞ്ഞു.”

“രണ്ട് വര്*ഷം ഭര്*ത്താവില്ലാതെ നടന്നതിന്* ശേഷം അവള്* ഓണ്*ലൈനില്* ഒരുത്തനെ പിടിച്ചു. ഞങ്ങള്* അറിയാതെ ഇരുവരും വിവാഹം ചെയ്യുകയും ചെയ്തു. കുറച്ചുകാലം ഇവര്* വിദേശത്തായിരുന്നു. തുടര്*ന്ന് ഇവര്* ചെന്നൈയില്* എത്തി. അന്ന് തുടങ്ങി ഞങ്ങള്*ക്ക് മനസമാധാനം ഇല്ല എന്ന് പറഞ്ഞാല്* മതിയല്ലോ.”

“എന്*റെ ഭര്*ത്താവും നടനുമായ വിജയകുമാറിന്* രണ്ട് ഭാര്യമാരുണ്ട്. രണ്ട് പേര്*ക്കും മക്കളുമുണ്ട്. എല്ലാവരെയും ഞങ്ങള്* ഒരേ മാതിരി തന്നെയാണ്* കരുതിവന്നിരുന്നത്. എന്നാല്* ഇവളൊരുത്തി മാത്രം അതില്* കരടായിപ്പോയി. എന്തുചെയ്യാം? ഇനിമുതല്* അവള്* എന്*റെ മകള്* അല്ല” - മഞ്ജുള പറയുന്നു.

Tags: Tamil film news, actors family news, today film news,