-
ക്രിക്കറ്റ് മടിയന്* കളി: വിജേന്ദര്*

ക്രിക്കറ്റ് മടിയന്* കളിയാണെന്ന് ബോക്സിംഗ് റിംഗില്* ഇന്ത്യയുടെ അഭിമാനം ഉയര്*ത്തിയ താരം വിജേന്ദന്* സിംഗ്. ഒരു ദേശീയമാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് വിജേന്ദര്* ക്രിക്കറ്റിനോടുള്ള തന്*റെ ഇഷ്ടക്കേട് തുറന്നു പറഞ്ഞത്. അതേസമയം, കായികലോകത്ത് റോജര്* ഫെഡററിനെയും ഡേവിഡ് ബെക്കാമിനെയും ധനരാജ് പിള്ളയെയും ലിയാന്*ഡര്* പെയ്സിനെയും താന്* ആ*രാധിക്കുന്നതായും വിജേന്ദര്* വെളിപ്പെടുത്തി.
ബോക്സിംഗ് കഴിഞ്ഞാല്* അഭിനയമാണോ രാഷ്ട്രീയമാണോ എന്നതിന് തനിക്ക് ഇപ്പോള്* ഉത്തരം നല്കാനാവില്ലെന്നും വിജേന്ദര്* വ്യക്തമാക്കി. ബോക്സിനു ശേഷം എന്ത് എന്നതിനെക്കുറിച്ച് തനിക്ക് ഇപ്പോഴും തീര്*ച്ചയില്ലെന്നും വിജേന്ദര്* പറഞ്ഞു. സിനിമയില്* കാണുന്നതിനേക്കാള്* തന്നെ ബോക്സിംഗ് റിംഗില്* കാണുന്നതിനാണ് ജനങ്ങള്*ക്ക് താല്പര്യമെന്നും വിജേന്ദര്* പറഞ്ഞു.
ലോക ചാമ്പ്യന്*ഷിപ്പില്* പങ്കെടുക്കാന്* ഒരുങ്ങുന്ന വിജേന്ദറിന് 2012 ഒളിമ്പിക്സിനുള്ള യോഗ്യതാറൌണ്ട് കടക്കുകയെന്നതാണ് അടുത്ത ലക്*ഷ്യം. ബെയ്ജിംഗ് ഒളിമ്പിക്സ് തന്*റെ ജീവിതത്തില്* വഴിത്തിരിവായെന്നും വിജേന്ദര്* പറഞ്ഞു. ഒളിമ്പിക്സില്* ലഭിച്ച വെങ്കലമെഡല്* തന്നെയാണ് തനിക്ക് ഏറ്റവും പ്രിയപ്പെട്ടതെന്നും വിജേന്ദ്രര്* വ്യക്തമാക്കി. കഴിഞ്ഞ ഏഷ്യന്* ഗെയിംസില്* വിജേന്ദര്* സ്വര്*ണം നേടിയിരുന്നു.
Tags: Indian sports, sports news, today news
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks