-
കാരറ്റ് കഴിക്കൂ, ആരോഗ്യം നിലനിര്*ത്തൂ
കാരറ്റ് കഴിക്കൂ, ആരോഗ്യം നിലനിര്*ത്തൂ

കാരറ്റ് കഴിക്കൂ, ആരോഗ്യം നിലനിര്*ത്തൂ
കിഴങ്ങുവര്*ഗത്തിലെ റാണിയായി അറിയപ്പെടുന്ന കാരറ്റ് നമുക്ക് വളരെ പ്രിയപ്പെട്ട പച്ചക്കറിവിളയാണ്. കരോട്ടിനാണ് കാരറ്റിലേറ്റവും കൂടുതല്‍* അടങ്ങിയിരിക്കുന്നത്. കരോട്ടിന്‍* ശരീരത്തില്‍* ജീവകം എ ആയി മാറ്റപ്പെടുന്നു. കൂടാതെ, ജീവകം ബി, ജീവകം സി. എന്നിവയും കാരറ്റില്‍* അടങ്ങിയിരിക്കുന്നു.
100 ഗ്രാം കാരറ്റിലെ പോഷകനില:
ഊര്*ജം-48 കിലോ കലോറി, കാത്സ്യം-80 മില്ലിഗ്രാം, ഫോസ്ഫറസ്-530 മില്ലിഗ്രാം, സോഡിയം - 35.6 മില്ലിഗ്രാം, പൊട്ടാസ്യം-108 മില്ലിഗ്രാം, ജീവകം സി-1890 മൈക്രോഗ്രാം.
ഭക്ഷണവസ്തുക്കളില്‍* നിറംനല്കാനും ഉപയോഗിക്കപ്പെടുന്ന കാരറ്റിന്റെ ഔഷധവീര്യം മികവുറ്റതാണ്. ചര്*മസംരക്ഷണത്തിന് പാലില്‍* അരച്ചുചേര്*ത്ത പച്ചക്കാരറ്റ് ഔഷധമായി നിര്*ദേശിക്കപ്പെടുന്നു. കൂടാതെ ചൊറി, ചിരങ്ങ് എന്നിവ വന്ന ശരീരഭാഗത്ത് കാരറ്റ് പാലില്‍* അരച്ചുപുരട്ടുന്നത് ഫലപ്രദമാണ്. പൊള്ളലേറ്റഭാഗത്ത് കാരറ്റും പച്ചമഞ്ഞളും ചേര്*ത്തരച്ചു പുരട്ടുന്നത് നന്ന്. അരഗ്ലാസ് കാരറ്റുനീര് രാവിലെയും വൈകിട്ടും കഴിക്കുന്നത് വായുക്ഷോഭത്തിന് പരിഹാരമാണ്. മലബന്ധമൊഴിവാക്കാന്‍* ദിവസവും ഒന്നോ രണ്ടോ പച്ചക്കാരറ്റ് തിന്നുന്നത് ഗുണം ചെയ്യും. പച്ചക്കാരറ്റ് ചവച്ചുതിന്നുന്നത് പല്ലുകള്‍* ശുചിയാക്കാന്‍* എളുപ്പമാര്‍*ഗമാണ്.
രണ്ടോ മൂന്നോ ഇടത്തരം പച്ചക്കാരറ്റ് ദിവസവും കഴിക്കുന്നത് കൊളസ്*ട്രോള്‍* കുറയ്ക്കാന്‍* ഫലപ്രദമാണെന്ന് ഗവേഷണങ്ങള്‍* തെളിയിക്കുന്നു. രണ്ടു ടേബിള്‍* സ്പൂണ്‍* കാരറ്റുനീര് തേന്‍* ചേര്*ത്ത് കഴിച്ചാല്‍* രക്തക്കുറവ് മൂലമുണ്ടാകുന്ന വിളര്*ച്ചയ്ക്കും പരിഹാരമാണ്. രക്തശുദ്ധിക്കും കാരറ്റ് ഉത്തമ ഔഷധമാണ്.
വായ്പ്പുണ്ണ്, മോണരോഗം എന്നിവയ്ക്ക് കാരറ്റിന്റെ പച്ചയിലകള്‍* ദിവസവും രണ്ടോമൂന്നോ പ്രാവശ്യം ചവച്ചു വാ കഴുകുന്ന ചികിത്സയുണ്ട്. മൂത്രസംബന്ധമായ രോഗങ്ങള്‍*ക്കും കാരറ്റുനീര് കഴിക്കുന്നത് ആശ്വാസമേകും. കുടല്* രോഗങ്ങള്‍*ക്കും വയറിളക്കത്തിനും ചൂട് കാരറ്റ് സൂപ്പ് ഉത്തമ ഔഷധമാണ്.
കാരറ്റിലകള്‍* നിത്യേന ഭക്ഷണത്തില്‍* ഉള്*പ്പെടുത്തുന്നത് വാതരോഗം, സന്ധിവേദന എന്നിവ ദൂരീകരിക്കാന്‍* സഹായിക്കും.കരോട്ടിന്‍* ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍* കേശസംരക്ഷണത്തിനും നേത്രാരോഗ്യത്തിനും കാരറ്റിന്റെ പ്രസക്തി ഏറെയാണ്. കാരറ്റ് ചെറിയ കഷണങ്ങളാക്കി വെളിച്ചെണ്ണയില്‍* മൂപ്പിച്ച് തലയില്‍* തേക്കുന്നത് മുടികൊഴിച്ചില്‍* തടയും.
കരള്‍*രോഗം, മഞ്ഞപ്പിത്തം തുടങ്ങിയവയ്ക്ക് കാരറ്റ് ഔഷധമത്രേ. ബുദ്ധിശക്തിക്കും ഓര്*മശക്തിക്കും കാരറ്റ് അതിശ്രേഷ്ഠം.
മഞ്ജുഷ ജയപാലന്*
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks