മുന്നില്* കോടിക്കണക്കിനു രൂപ ചൊരിഞ്ഞിട്ടാലും ഹോട്ടലിലും മറ്റുമുള്ള സ്വകാര്യ പരിപാടികള്*ക്ക് നൃത്തം ചെയ്യാനില്ല എന്ന് ബോളിവുഡ് സൂപ്പര്* സുന്ദരി പ്രിയങ്ക ചോപ്ര. സിനിമയില്* ലഭിക്കുന്ന പ്രതിഫലത്തിന്റെ ഇരട്ടി തുക വാഗ്ദാനം ചെയ്തിട്ടും പ്രിയങ്കയുടെ മനമിളകിയില്ല എന്നാണ് ബോളിവുഡ് വാര്*ത്തകള്*.

ബോളിവുഡിലെ പ്രശസ്തരായ സെയ്ഫ് അലിഖാനും കരീന കപൂറും പ്രിയങ്കയുടെ അതേ ചിന്താഗതിക്കാരാണ്. ഇവര്* അടുത്തിടെ ഒരു നൃത്തപരിപാടിക്കുള്ള വാഗ്ദാനം തള്ളിക്കളയുകയും ഇത്തരം പരിപാടിക്ക് ഇല്ല എന്ന് പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

എന്നാലും പ്രിയങ്കയുടെ തീരുമാനം കടുത്തുപോയി എന്നാണ് ബോളിവുഡ് വൃത്തങ്ങള്* അടക്കിപ്പറയുന്നത്. കാരണം ഒരു ചിത്രത്തില്* അഭിനയിക്കുന്നതിന് ഇവര്*ക്ക് ഇപ്പോള്* ലഭിക്കുന്നത് 1.5 കോടി രൂപയാണ്. എന്നാല്*, ഒറ്റ ഒരു നൃത്തപരിപാടിക്ക് ഇവര്*ക്ക് ലഭിച്ച വാഗ്ദാനം മൂന്ന് കോടി രൂപയുടേതായിരുന്നു!

ഹോട്ടലുകളിലും മറ്റ് സ്വകാര്യ പാര്*ട്ടികളിലും മറ്റും ലൈവ് നൃത്ത പരിപാടികള്* അവതരിപ്പിക്കുന്നതിന് സെയ്ഫിനും കരീനയ്ക്കും പ്രിയങ്കയ്ക്കും താല്**പര്യമില്ല എങ്കിലും മറ്റുള്ള നടീനടന്**മാര്*ക്ക് അങ്ങനെയൊന്നുമില്ല. ഉദാഹരണത്തിന്, ബോളിവുഡ് സെക്സ് സിംബലുകളായ മല്ലികാ ഷെരാവത്തും ബിപാഷ ബസുവും മറ്റും പുതുവര്*ഷ പരിപാടികള്*ക്ക് നൃത്തം ചെയ്യാനുള്ള കരാറുകളില്* ഏര്*പ്പെട്ടു കഴിഞ്ഞു!