വിദ്യാഭ്യാസ വായ്പ എടുക്കുമ്പോള്* ശ്രദ്ധിക്കേണ്ട കാര്യങ്ങള്*



വിദ്യാഭ്യാസ വായ്പ എടുക്കുമ്പോള്* ശ്രദ്ധിക്കേണ്ട കാര്യങ്ങള്*

ഉപരിപഠനത്തിന് ഉയര്*ന്ന ഫീസും മറ്റു പഠനചെലവുകളും താങ്ങാനാവില്ല എന്നു വിചാരിച്ച് മകനെ/മകളെ മികച്ച കോഴ്*സിന് വിടാതിരിക്കേണ്ട. ഇത്തരം ബുദ്ധിമുട്ടുകള്*ക്ക് പരിഹാരമേകുന്നതാണ് വിദ്യാഭ്യാസ വായ്പ. പക്ഷെ, ഇത്തരം വായ്പകള്* എടുക്കും മുമ്പ് പല കാര്യങ്ങളും ശ്രദ്ധിക്കേണ്ടതുണ്ട്. അവയെപ്പറ്റി വിശദീകരിക്കുകയാണ് ഇവിടെ.

എന്തിനൊക്കെ വായ്പ ലഭിക്കും?
സര്*ക്കാര്* അംഗീകൃത കോളേജുകളില്* നിന്നുള്ള ബിരുദ, ബിരുദാനന്തര പഠനത്തിനും തൊഴിലധിഷ്ഠിത പഠനത്തിനും വിദ്യാഭ്യാസ വായ്പ ലഭ്യമാണ്. ട്യൂഷന്* ഫീസ്, ഹോസ്റ്റല്* ഫീസ്, പുസ്തകം വാങ്ങാനുള്ള ചെലവ്, ലൈബ്രറി ചെലവ്, കമ്പ്യൂട്ടര്* വാങ്ങാനുള്ള ചെലവ് എന്നിവയെല്ലാം വായ്പയില്* ഉള്*ക്കൊള്ളിച്ചിട്ടുണ്ട്. വിദേശ പഠനമാണെങ്കില്* യാത്രാചെലവുകളും വായ്പയുടെ പരിധിയില്* വരും.

എന്നാല്*, വായ്പയ്ക്ക് അപേക്ഷിക്കുന്നതിന് മുമ്പ് പഠന പദ്ധതിക്കായി എത്ര തുക ചെലവ് വരും എന്ന് കണക്കാകുകയാണ് പ്രധാനം.

എത്ര തുക ലഭിക്കും?
രാജ്യത്തിനകത്തുള്ള വിദ്യാഭ്യാസത്തിന് 10 ലക്ഷം മുതല്* 15 ലക്ഷം രൂപവരെ ലഭിക്കും. വിദേശ സര്*വകലാശാലകളിലാണ് പഠനമെങ്കില്* 20 ലക്ഷം രൂപ വരെ ലഭിക്കും. കോഴ്*സിന്റെയും വാര്*ഷിക കുടുംബ വരുമാനത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും ബാങ്കുകള്* വായ്പ അനുവദിക്കുന്നത്.

16 മുതല്* 35 വയസുവരെയാണ് വായ്പാ ലഭ്യതക്കുള്ള പ്രായപരിധി.

തിരിച്ചടവ്
വായ്പ തിരിച്ചടയ്ക്കുന്നതിന് വിദ്യാര്*ഥികള്*ക്ക് ആവശ്യമായ സമയം ലഭിക്കുമെന്നതാണ് വിദ്യാഭ്യാസ വായ്പയുടെ ഏറ്റവും വലിയ സവിശേഷത.
കോഴ്*സ് പൂര്*ത്തിയാക്കിയ ശേഷം മാത്രമേ ഇഎംഐ ആരംഭിക്കേണ്ടതുള്ളൂ.
കോഴ്*സ് പൂര്*ത്തിയാക്കിയതിന് ശേഷം 5 തൊട്ട് 7 വര്*ഷത്തിനുള്ളില്* വായ്പ അടച്ചു തീര്*ത്താല്* മതി. പഠനം പൂര്*ത്തിയാക്കാന്* കൂടുതല്* സമയം ആവശ്യമായ സാഹചര്യമുണ്ടായാല്* (തോല്*ക്കുകയോ പരീക്ഷ എഴുതാന്* കഴിയാതിരിക്കുകയോ ചെയ്താല്*) വായ്പ തിരിച്ചടയ്ക്കുന്നതിന് 2 വര്*ഷം വരെ അധികം ലഭിക്കും.

പലിശ
സാധാരണ ഗതിയില്* 8 മുതല്* 15 ശതമാനം വരെ പലിശയാണ് വിദ്യാഭ്യാസ വായ്പകള്*ക്ക് ബാങ്കുകള്* ഈടാക്കുന്നത്. 0.5 മുതല്* 2.5 ശതമാനം വരെ പ്രോസസിങ് ഫീസും നല്*കേണ്ടി വരും. വിദ്യാഭ്യാസ വായ്പ ലഭിക്കുന്നതിനായി ആള്* ജാമ്യവും ആവശ്യമാണ്. അല്ലെങ്കില്* രക്ഷിതാക്കളുമായി ചേര്*ന്ന് വായ്പ തേടാവുന്നതാണ്. നാല് ലക്ഷം രൂപയില്* താഴെയാണ് വായ്പാ തുകയെങ്കില്* ഈടിന്റെയോ ജാമ്യത്തിന്റെയോ ആവശ്യമില്ല.

വിദ്യാര്*ഥിനികള്*ക്ക് ഇളവ്
വിദ്യാര്*ഥിനികള്*ക്ക് മിക്ക ബാങ്കുകളും കുറഞ്ഞ പലിശയ്ക്ക് വായ്പ ലഭ്യമാക്കുന്നുണ്ട്.

എന്തൊക്കെ രേഖകള്* വേണം?
വായ്പ ലഭിക്കുന്നതിനായി വിദ്യാര്*ഥിയുടെ പേരും അഡ്രസ്സും വയസ്സും തെളിയിക്കുന്ന സര്*ട്ടിഫിക്കറ്റുകളും കുടുംബ വരുമാന സര്*ട്ടിഫിക്കറ്റും ഹാജരാക്കേണ്ടതുണ്ട്. അഡ്മിഷന്* ലെറ്റര്*, ഫീസ് ഘടനയുടെ കോപ്പി എന്നിവയും നല്*കണം. വിദേശത്തു പഠിക്കാന്* പോകുന്ന വിദ്യാര്*ഥികള്* വിസയുടെ പകര്*പ്പും മറ്റ് രേഖകളും വായ്പയെടുക്കുന്ന ബാങ്കില്* സമര്*പ്പിക്കണം.