Results 1 to 1 of 1

Thread: ചിക്കു ബുക്കിലൂടെ പുതിയൊരു നായികകൂടി....

  1. #1
    Join Date
    Feb 2007
    Posts
    26,214

    Default ചിക്കു ബുക്കിലൂടെ പുതിയൊരു നായികകൂടി....



    തമിഴ് സിനിമയ്ക്ക് പുതിയൊരു നായിക കൂടി. ബോളിവുഡിലെ മുന്*നിര നായികയായ അമൃത റാവുവിന്റെ സഹോദരി പ്രീതിക റാവുവാണ് നായികയായി രംഗപ്രവേശം ചെയ്യുന്നത്. ജീവയുടെ അസോസിയേറ്റായിരുന്ന മണികണ്ഠന്റെ 'ചിക്കു ബുക്കാണ് പ്രീതികയുടെ അരങ്ങേറ്റ ചിത്രം.

    മീഡിയ ഗ്ലോബല്* വണ്* എന്റര്*ടെയ്ന്റ്*മെന്റ് നിര്*മ്മിക്കുന്ന ഈ റൊമാന്റിക് ചിത്രത്തില്* ശ്രേയ സരണാണ് മറ്റൊരു നായിക. മോഡലിങ് രംഗത്ത് തിളങ്ങിയ പ്രീതിക പത്രപ്രവര്*ത്തകയായും കോളമിസ്റ്റായും പ്രവര്*ത്തിച്ച ശേഷമാണ് അഭിനയത്തില്* പരീക്ഷണത്തിന് ഒരുങ്ങുന്നത്. 'ചിക്കു ബുക്ക'ില്* അഭിനയിക്കാനായി സംവിധായകന്* തന്നെ സമീപിക്കുമ്പോള്* ശ്രേയയെ ചിത്രത്തിലേക്ക് കരാര്* ചെയ്തിരുന്നില്ലെന്ന് പ്രീതിക പറയുന്നു. ആദ്യഘട്ടത്തില്* വിദ്യ ബാലനെയാണ് നായികയാക്കാന്* ആലോചിച്ചത്.

    പക്ഷേ അവരുടെ ഡേറ്റ് ലഭിക്കാതെ വന്നതിനെ തുടര്*ന്നാണ് ഞാന്* ഈ ചിത്രത്തിലേക്കെത്തുന്നത്. കാരക്കുടിയില്* ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്* പൂര്*ത്തിയായ ശേഷമാണ് ശ്രേയയും ചിത്രത്തിലുണ്ടെന്ന് സംവിധായകന്* പറയുന്നത്. ശ്രേയക്ക് ഒട്ടേറെ ആരാധകരുണ്ട്. അവരുടെ സാന്നിധ്യം ചിത്രത്തിന് ഏറെ ഗുണകരമാകും. സിനിമ കാണുമ്പോള്* നിങ്ങള്*ക്ക് മനസ്സിലാകും ശ്രേയക്കും ഒപ്പം എനിക്കും ശ്രദ്ധേയമായ വേഷമാണെന്ന്. ചിത്രത്തിന്റെ പ്രചാരണപരിപാടികളില്* പ്രീതികയെ തഴഞ്ഞല്ലോ എന്ന ചോദ്യത്തിന് തന്റെ സാന്നിധ്യം ആശ്ചര്യപ്പെടുത്തുന്നതിനായി സൂക്ഷിച്ചതിനാലാണെന്നായിരുന്നു മറുപടി. കാരക്കുടിയിലെ ഒരു ഗ്രാമിണ പെണ്*കുട്ടിയുടെ വേഷമാണെനിക്ക്.
    Last edited by image; 12-08-2010 at 07:10 AM.

Tags for this Thread

Bookmarks

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •