കവിത പെയ്യുന്ന കണ്ണുകളും, നിഷ്*കളങ്കമായ മുഖവുമായി തമിഴരുടെ മനസില്* കൂടുകൂട്ടിയിരിക്കുകയാണ് അമല പോള്* എന്ന ഈ മലയാളി മൈന. അമല അഭിനയിച്ച 'മൈന' എന്ന ചിത്രം തമിഴ്*നാട്ടില്* കളക്ഷന്* റെക്കോഡുകള്* തിരുത്തിക്കുറിക്കുമ്പോള്* ഒരു ഹിറ്റ് ചിത്രത്തിന്റെ ഭാഗമാകാന്* കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ഈ പെണ്*കുട്ടി.

സിനിമാ പ്രവേശം

നിരവധി പരസ്യചിത്രങ്ങളില്* മോഡലായി അഭിനയിച്ചിട്ടുണ്ട്. അങ്ങനെയാണ് സിനിമയിലെത്തുന്നത്. എന്റെ ആദ്യത്തെ സിനിമയും തമിഴില്* തന്നെയാണ്. വീരസേഖരന്*. ഇതെന്റെ മൂന്നാമത്തെ ചിത്രമാണ്. നെറ്റില്* എന്റെ ഫോട്ടോ കണ്ട് സംവിധായകന്* പ്രഭു സോളമന്* വിളിക്കുകയായിരുന്നു.

മൈന

ഗ്രാമീണ പശ്ചാത്തലത്തിലുള്ള ഒരു പ്രണയകഥയാണ് മൈന. സുരുളിയുടെയും മൈനയുടെയും പ്രണയം. ഞാന്* ശരിക്കും അതില്* ഒരു ആദിവാസി പെണ്*കുട്ടിയാണ്. തേനിക്കടുത്തുള്ള ഒരു ഉള്*പ്രദേശത്തായിരുന്നു ഷൂട്ടിംഗ്. നാല്പത് ദിവസത്തോളം ശരിക്കും ബുദ്ധിമുട്ടി. ടൗണില്* ജനിച്ചു വളര്*ന്ന എനിക്ക് ആദ്യമൊക്കെ അതിനോട് പൊരുത്തപ്പെട്ടു പോകാന്* ബുദ്ധിമുട്ടായിരുന്നു. പിന്നെ ആദിവാസി പെണ്*കുട്ടി ബോഡി ലാംഗ്വേജ്, തമിഴ് ഭാഷ... കഷ്ടപ്പെട്ടതിന്.. എല്ലാം ഫലമുണ്ടായി എന്ന്*വേണം പറയാന്*.

മലയാളത്തില്*

നീലത്താമരയില്* ഒരു ചെറിയ വേഷം ചെയ്തിട്ടുണ്ട്. മലയാളത്തില്* നല്ല വേഷങ്ങള്* ചെയ്യുക എന്നത് സ്വപ്നമാണ്. പ്രത്യേകിച്ചും ലാല്*ജോസ് പോലുള്ള സംവിധായകരുടെ ചിത്രങ്ങളില്*.

മൈന റിലീസ് ചെയ്തതിനുശേഷം

തമിഴ്*നാട്ടില്* ദീപാവലിക്കാണ് ചിത്രം റിലീസ് ചെയ്തത്. 300 തിയറ്ററുകളിലും ചിത്രം ഹൗസ്ഫുള്ളായി ഓടിക്കൊണ്ടിരിക്കുകയാണ്. ചിത്രം കണ്ടതിനുശേഷം രജനീകാന്ത്, കമലഹാസന്*, പിന്നെ എന്റെ ഇഷ്ട നടി ഖുശ്ബു എന്നിവര്* അഭിനന്ദിച്ചത് ഒരിക്കലും മറക്കാനാവില്ല. റിലീസിംഗിനുശേഷം രജനീകാന്ത് ഒരു വേദിയില്* വച്ച് ബൊക്കെ തന്നത്. ഒന്നും ഇപ്പോഴും വിശ്വസിക്കാന്* ആവുന്നില്ല.

വിദ്യാഭ്യാസം

എറണാകുളം സെന്റ് തേരാസാസ് കോളേജില്* ബിഎ ഇംഗ്ലീഷ് രണ്ടാം വര്*ഷ വിദ്യാര്*ത്ഥിനിയാണ്. ഷൂട്ടിംഗിനിടയില്* കുറെ ക്ലാസുകള്* നഷ്ടപ്പെട്ടു.പക്ഷേ എല്ലാവരുടെയും സഹായം കൊണ്ട് പരീക്ഷ നന്നായി എഴുതാന്* സാധിച്ചു. ക്ലാസിലും കോളേജിലും ഞാന്* താരമൊന്നുമല്ല. അവര്*ക്കിപ്പോഴും ഞാന്* 'ബെസ്റ്റ് ഫ്രണ്ടാണ്'.

കുടുംബം

ഇടപ്പള്ളിയിലാണ് വീട്. പപ്പ പോള്* കസ്റ്റംസില്* വര്*ക്ക് ചെയ്യുന്നു. മമ്മി ആനി വീട്ടമ്മയാണ്. ഒരു സഹോദരനുണ്ട്. അഭിജിത്. മര്*ച്ചന്റ് നേവിയില്* ജോലി ചെയ്യുന്നു.

പുതിയ പ്രോജക്ടുകള്*

വിക്രമിന്റെ നായികയായി രണ്ട് ചിത്രങ്ങള്*. പിന്നെ ആര്യയോടൊപ്പം ഒരു പ്രൊജക്ട്. തെലുങ്കില്* സിദ്ധാര്*ത്ഥിനൊപ്പം ഒരു ചിത്രം .