യുവാക്കളുടെ ഹരമായ തെലുങ്ക് നടന്* അല്ലു അര്*ജ്ജുന്* വിവാഹിതനാകുന്നു. ബിസിനസ്സുകാരനായ കെ.സി ശേഖര്* റെഡ്ഡിയുടെ മകള്* സ്*നേഹ റെഡ്ഡിയാണ് പ്രതിശ്രുത വധു. നവംബര്* 26ന് ഹൈദരബാദിലെ ജൂബിലി ഹില്*സിലുള്ള വധുഗൃഹത്തില്* വിവാഹനിശ്ചയ ചടങ്ങുകള്* നടന്നു. അര്*ജുന്റെ അമ്മാവനും സൂപ്പര്*താരവും പ്രജാരാജ്യം നേതാവുമായ ചിരംഞ്ജീവിയാണ് ചടങ്ങുകള്*ക്ക് മേല്*നോട്ടം വഹിച്ചത്.

അടുത്ത ബന്ധുക്കളും ചില രാഷ്ട്രീയ നേതാക്കളും ഏതാനും താരങ്ങളും മാത്രമാണ് ചടങ്ങുകളില്* പങ്കെടുത്തത്. അടുത്ത ഫിബ്രവരിയിലായിരിക്കും വിവാഹം. നിശ്ചയച്ചടങ്ങുകളില്* അല്ലു അര്*ജുനും സ്*നേഹയും അണിഞ്ഞ വേഷങ്ങളാണ് എങ്ങും ചര്*ച്ചാവിഷയം. 50 ലക്ഷം രൂപയാണ് ചിലവിട്ടത്. സ്*നേഹ അണിഞ്ഞ സാരിയുടെ വില മാത്രം ഒരു ലക്ഷമായി. ആന്ധ്രയിലൊട്ടാകെ നിരവധി എഞ്ചിനീയറിങ് കോളജുകള്* സ്വന്തമായുള്ള വ്യക്തിയാണ് സ്*നേഹ റെഡ്ഡിയുടെ അച്ഛന്*. കോണ്*ഗ്രസ് നേതാക്കളായ കേശവ റാവു, ഡി ശ്രീനിവാസ്, ജനറെഡ്ഡി, താരങ്ങളായ രാമനായ്ഡു, രവി തേജ, ശ്രിയ, നാഗ ചൈതന്യ തുടങ്ങിയവരും നിശ്ചയചടങ്ങുകളില്* പങ്കെടുത്തു.