അമ്മയാവാന്* ഒരുങ്ങുക



അമ്മയാവാന്* ഒരുങ്ങുക

ഗര്*ഭകാലത്തെ ഏതാണ്ട് മൂന്നുമാസത്തെ കാലയളവ് കണക്കാക്കി മൂന്നു തട്ടുകളാക്കി തിരിച്ചിട്ടുണ്ട്. ഇതി നെ ആദ്യ 12 ആഴ്ചകള്*വരെ പ്രഥമം, 13 മുതല്* 28 ആഴ്ചകള്* വരെ മധ്യം, 29 മുതല്* 40 ആഴ്ചകള്* വരെ അന്തിമം എന്നു വിളിക്കാം.

അവസാന ആര്*ത്തവത്തിന്റെ ആദ്യദിവസം തുടങ്ങി 40 ആഴ്ചകളില്* അവസാനിക്കുന്ന പത്തുമാസമാണ് ഒരു പൂര്*ണഗര്*ഭകാലം. അവസാന ആര്*ത്തവത്തിന്റെ തുടക്കടിവസത്തോട് ഒന്*പത് കലണ്ടര്* മാസവും ഏഴുദിവസവും കൂട്ടിയാണ് പ്രസവദിനം കണക്കാക്കുന്നത്.

ആര്*ത്തവചക്രം തുടങ്ങി 13 മുതല്* 15 വരെയുള്ള ദിവസങ്ങളില്* സ്ത്രീയുടെ അണ്ഡാശയം ഒരു അണ്ഡത്തെ വിസര്*ജിക്കുന്നു. ഈ അണ്ഡം അണ്ഡവാഹിനിക്കുഴലിലൂ ടെ ഗര്*ഭാശയത്തില്* എത്തുന്നു. ഈ ദിവസങ്ങളോടടുപ്പിച്ച് പുരുഷനുമായി ലൈംഗികബന്ധത്തിലേര്*പ്പെട്ടാല്* ആരോഗ്യവതിയായ ഒരു സ്ത്രീ ഗര്*ഭിണിയാവും.

ഗര്*ഭകാലത്ത് ആദ്യത്തെ ഏഴുമാസംവരെ മാസത്തില്* ഒരിക്കല്* ഡോക്ടറെ കാണണം. ഏഴുമാസമാവുമ്പോള്* മാസത്തില്* രണ്ടുതവണയും ഒന്*പതാം മാസത്തില്* ആഴ്ചയിലൊരിക്കലും ഡോക്ടറെ കാണുന്നതാണ് ശരിയായ വഴി. ഗര്*ഭകാലത്തെ വിളര്*ച്ച, ടോക്*സീമിയ തുടങ്ങിയ അസുഖങ്ങള്* തുടക്കത്തി ല്*തന്നെ കണ്ടുപിടിക്കാന്* ഇതുവഴി ഡോക്ടര്*മാര്*ക്ക് ആവും.

ഗര്*ഭപരിശോധന
ഓക്കാനവും മനംപുരട്ടലും ഛര്*ദ്ദിയും കണ്ട് ഗര്*ഭനിര്*ണയം നടത്തിയിരുന്ന കാലം പൊയ്*പോയി. ബീജസങ്കലനം നടന്ന ആര്*ത്തവചക്രത്തിന്റെ അവസാനനാളുകളില്* ആര്*ത്തവം മുടങ്ങുന്നതിനും മുന്*പായി തന്നെ കണിശമായ മൂത്രപരിശോധനയിലൂടെ എച്ച്.സി.ജി. ഹോര്*മോണിന്റെ സാന്നിധ്യം കണ്ടെത്തി ഇന്ന് ഗര്*ഭനിര്*ണ്ണയം നടത്താം.

ഗര്*ഭകാലഘട്ടത്തില്* നേരത്തെ പറഞ്ഞ മൂന്നു തട്ടുകളും ശ്രദ്ധനല്*കേണ്ട സമയങ്ങളാണ്. ആദ്യ 12 ആഴ്ചകളില്* ഗര്*ഭം അലസല്*, അനിയന്ത്രിതമായ ഛര്*ദ്ദി, ഗര്*ഭാശയത്തിന് പുറത്തുള്ള ഗര്*ഭാവസ്ഥ എന്നിവയ്ക്ക് കൂടുതല്* സാധ്യതയുണ്ട്. ഗര്*ഭം അലസല്*, മൂത്രക്കടച്ചിലും രോഗാണുബാധയെത്തുടര്*ന്നുള്ള വൃക്കവീക്കവും, അന്തിമഘട്ടത്തില്* വിളര്*ച്ച, ഗര്*ഭജന്യമായ രക്താദിസമ്മര്*ദ്ദം, പ്രസവപൂര്*വ്വരക്തസമ്മര്*ദ്ദം, രക്തസ്രാ വം എന്നിവയ്ക്കും സാധ്യതയുണ്ട്. കൃത്യമായ പരിശോധനയിലൂടെ മാത്രമേ അപകടങ്ങള്* ഒഴിവാക്കാനാവൂ.

ആദ്യകാലത്ത് പ്രധാനമായും രക്ത, മൂത്ര പരിശോധനകളാണ് നടത്തുക. രക്തത്തിന്റെ ഗ്രൂപ്പും ആര്*.എച്ച്.ഘടകവും, ഹീമോഗ്ലോബിന്റെ അളവ്, വി.ഡി.ആര്*.എല്*. ടെസ്റ്റ്, എച്ച്.ബി.എസ്.എ.ജി. പരിശോധന (ഹെപ്പറ്റൈറ്റിസ്-ബി കണ്ടെത്താന്*) എന്നിവ യും ആവശ്യമെങ്കില്* എച്ച്.ഐ.വി. (എയ്ഡ്*സ് നിര്*ണയം), പഞ്ചസാരയുടെ അളവ് എന്നിവയും പരിശോധിക്കാറുണ്ട്.

മൂത്രപരിശോധനകളില്* ആല്*ബുമിന്* (മാംസ്യഘടകം - വൃക്കരോഗം അറിയാന്*), പഞ്ചസാര (പ്രമേഹനിര്*ണയത്തിന്) എന്നിവയാണ് പ്രധാനം. മൂത്രത്തിന്റെ സൂക്ഷ്മപരിശോധനയും (രോഗാണു ബാധ കണ്ടെത്താനും വൃക്കരോഗം തരംതിരിക്കാനും സ്ഥിരീ കരിക്കാനും) നടത്തും. ആപല്*സൂചനകളുടെയും തെളിവുകളുടെയും അടിസ്ഥാന
ത്തിലാണ് പിന്നീടുള്ള ചികിത്സയും പരിചരണവും.
ഗര്*ഭനിര്*ണയം, ഭ്രൂണത്തിന്റെ ജൈവാവസ്ഥ, ഗര്*ഭകാല ദൈര്*ഘ്യം, ഗര്*ഭാശയ ബാഹ്യമായ ഗര്*ഭം യോനിയിലെ ഘടനാവ്യത്യാസം, അടിവയറ്റിലെ മറ്റു മുഴകള്* എന്നിവ ആന്തര പരിശോധനയിലൂടെ ഏറെക്കുറെ കണ്ടെത്താം. സ്*കാന്* വഴി കുറേക്കൂടി വ്യക്തമായും നേരത്തെയും കണ്ടെത്താന്* കഴിയും.

ശുചിത്വം ഏറെ പാലിക്കേണ്ട സമയമാണ് ഗര്*ഭാവസ്ഥ. ആരോഗ്യകരമല്ലാത്ത ചുറ്റുപാടില്* ഗര്*ഭം അലസിപ്പോവാനും ചികിത്സ വേണ്ടിവന്നേക്കാനും സാധ്യതയുണ്ട്. ആദ്യഘട്ടത്തില്* ടെറ്റനസ് രോഗാണു ബാധയായേക്കാം വില്ലന്*. അമ്മയേയും കുഞ്ഞിനേയും ഇത് ഒരുപോലെ അപകടത്തിലാക്കാം. അതിനാല്* ആദ്യ സന്ദര്*ശനത്തില്*തന്നെ ടെറ്റനസ് ടോകേ്*സായ്ഡ് ഇഞ്ചക്ഷന്* എടുക്കണം. രണ്ടു ഡോസുകളായാണ് ഇത് നല്*കുക. രണ്ടാമത്തെ ഡോസ് നാലാഴ്ചയ്ക്കു ശേഷം എടുക്കണം.

ആദ്യത്തെ മൂന്നുമാസമാണ് കുഞ്ഞിന്റെ അവയവങ്ങള്* രൂപപ്പെടുന്നതും മെല്ലെ മെല്ലെ പ്രവര്*ത്തന ക്ഷമമാവുന്നതും. മരുന്നുകള്* വളരെസൂക്ഷിച്ച് ഉപയോഗിക്കേണ്ട കാലമാണിത്.

ഭക്ഷണം
ഗര്*ഭിണി പോഷകാഹാരങ്ങള്* കഴിക്കേണ്ടതിന്റെയും മിതമായ തോതില്* വ്യായാമം ചെയ്യേണ്ടതിന്റെയും സന്തോഷവതിയായി ഇരിക്കേണ്ടതിന്റെയും പ്രാധാന്യം എല്ലാവര്*ക്കുമറിയാം. വിറ്റാമിനുകള്* ധാരാളം അടങ്ങിയ പച്ചക്കറികള്* പതിവായി കഴിക്കണം. വിലയേറിയ ആഹാരപദാര്*ത്ഥങ്ങളല്ല ആവശ്യം. മുരിങ്ങയില, ചീര തുടങ്ങിയ ഇലക്കറികളില്* ധാരാളം വിറ്റാമിനുകളുണ്ട്. ഇവ ചന്തയില്* നിന്നു വാങ്ങാതെ അടുക്കളത്തോട്ടത്തില്* ഉ ണ്ടാക്കിയാല്* ഗുണം പത്തിരട്ടിയാവും.
ഗര്*ഭിണികള്* മറ്റുള്ളവരേക്കാള്* ശരാശരി 300 കിലോ കലോറി അധിക ഊര്*ജ്ജത്തിനുള്ള വക ഭക്ഷണ പാനീയങ്ങളിലൂടെ സേവിക്കണമെന്നാണ് കണക്ക്. ഇലക്കറികള്*, മലക്കറികള്*, പഴം, പച്ചക്കറി എന്നിവയും പാല്*, മത്സ്യം എന്നിവയും ഉപയോഗിച്ച് ഈ അ ധികകലോറി എളുപ്പത്തില്* കണ്ടെത്താം. വേഗത്തില്* ദഹിക്കുന്ന ഭക്ഷണങ്ങളാണ് ഉചിതം. വെള്ളം ധാരാളം കുടിക്കണം.

വിളര്*ച്ചയുള്ള സ്ത്രീകള്* അയേണ്*, കാല്*സ്യം മുതലായവ അടങ്ങിയ മരുന്നുകള്* കഴിക്കണം. ഗര്*ഭകാലത്ത് വിളര്*ച്ചരോഗത്തെ അതിജീവിക്കാന്* ഇരുമ്പു തന്മാത്രയും ഫോളിക് അവും അടങ്ങിയ ഗുളികകള്* ഡോക്ടര്*മാര്* നിര്*ദ്ദേശിക്കാറുണ്ട്.

ഗര്*ഭകാലത്തെ ലൈംഗികബന്ധം
ആദ്യത്തെ മൂന്നുമാസവും അവസാനത്തെ മൂന്നുമാസവും ബന്ധപ്പെടല്* പൂര്*ണ്ണമായും ഒഴിവാക്കുന്നതാണ് നല്ലത്. മുന്*കാലങ്ങളില്* ഗര്*ഭംഅലസല്*, കാലംതികയാതെയുള്ള പ്രസവം എന്നിവ ഉണ്ടായവര്* ഗര്*ഭാവസ്ഥയില്* ശാരീരികബന്ധം പൂര്*ണമായും ഒഴിവാക്കുന്നത് നന്നായിരിക്കും.

ഡോക്ടറെ കാണേണ്ടത് എപ്പോള്*
തുടര്*ച്ചയായി രണ്ടുതവണ ആര്*ത്തവം മുടങ്ങിയാല്* ഉടന്* ഡോക്ടറെ സമീപിക്കുന്നത്*നന്ന്. യോനി വഴിയുള്ള പരിശോധന, സ്*കാനിംഗ് എന്നിവയിലൂടെ ഗര്*ഭിണിയുടെ യും ഗര്*ഭസ്ഥശിശുവിന്റെയും പൊതുവായ ആരോഗ്യസ്ഥിതി പരിശോധിക്കാനും ഭ്രൂണവളര്*ച്ച പരിശോധിക്കാനും വളരെയേറെ സൗകര്യങ്ങളുണ്ട്.

പ്രസവദിനം കണക്കാക്കല്*
അവസാന ആര്*ത്തവത്തിന്റെ തുടക്കം ജനവരി 16 ആണെന്നിരിക്കട്ടെ. പ്രസവദിനമറിയാന്* ചെയ്യേണ്ടതിങ്ങനെ: ജനവരി 16 നോട് ഒന്*പത് കലണ്ടര്* മാസവും ഏഴു ദിവസവും കൂട്ടുക. അതായത്. ഒക്ടോബര്* 16ഉം എഴു ദിവസവും. പ്രസവദിവസം ഒക്ടോബര്* 23. ഇതില്* ഏതാനും ദിവസങ്ങള്* വരെ ഏറ്റക്കുറച്ചിലുകള്* കണ്ടേക്കാം.

ഒഴിവാക്കേണ്ട ഔഷധങ്ങള്*

Isotrenetion- മുഖക്കുരുവിനെതിരെയുള്ള മരുന്ന്.

Warfarin-രക്തം കട്ടപിടിക്കാതിരിക്കാന്* ഉപയോഗിക്കുന്നത്.
അപസ്മാരബാധക്കെതിരെയുള്ള മരുന്നുകള്*
ടെട്രാസൈക്ലിനുകള്*
ഏതു മരുന്നും ഡോക്ടറുടെ നിര്*ദ്ദേശപ്രകാരം മാത്രമേ കഴിക്കാവൂ.

ഛര്*ദ്ദിയും ഓക്കാനവും
അനിയന്ത്രിതമായ ഛര്*ദ്ദി ചില ഗര്*ഭിണികളെ ബുദ്ധിമുട്ടിക്കാറുണ്ട്. ഒഴിവാക്കാന്* കഴിയാത്ത അവസ്ഥയില്* ഡോക്ടറെ സമീപിക്കുന്നതാണ് നല്ലത്. ഛര്*ദ്ദിക്കെതിരെ കുത്തിവെപ്പും, ഗുളികകളും, ഗ്ലൂക്കോസ് ലവണ ലായനീചികിത്സയും ഇവരില്* ഫലപ്രദമാവാറുണ്ട്. ഇവ ഡോക്ടറുടെ നിര്*ദ്ദേശപ്രകാരം മാ ത്രമേ ചെയ്യാവു. അമിതമായ ഛര്*ദ്ദിക്ക് ചിലപ്പോള്* ഒന്നില്* കൂടുതല്* കുട്ടികളോ മുന്തിരിക്കുല ഗര്*ഭമോ കാരണമാവാം. സ്*കാന്* പരിശോധനയിലൂടെ ഇത് കണ്ടെത്താം.

തടിയും തൂക്കവും
ഓരോ പരിശോധനയിലും ഗര്*ഭിണിയുടെ തൂക്കം കൃത്യമായി രേഖപ്പെടുത്താറുണ്ട്. പ്രസവമെത്തുമ്പോഴേക്കും ശരാശരി 10 മുതല്* 12കിലോഗ്രാം വരെ തൂക്കം കൂടണമെന്നാണ് പറയുക. മൂന്നുമാസം കഴിഞ്ഞാല്* ആഴ്ചയില്* 200മുതല്* 400 ഗ്രാം വരെ തൂക്കം കൂടാം. ശരാശരിയിലും വളരെക്കുറവു മാത്രം തൂക്കം കൂടുന്ന ഗര്*ഭിണികളുടെ കുഞ്ഞിനും തൂക്കം കുറഞ്ഞിരിക്കാനാണ് സാധ്യത.

ശ്രദ്ധിക്കേണ്ടവ
ഗര്*ഭിണികള്* നിത്യവും ദേഹശുദ്ധിവരുത്തണം. കനം കുറഞ്ഞതും അയവുള്ളതുമായ വൃത്തിയുള്ളവസ്ത്രങ്ങളാവണം ധരിക്കേണ്ടത്. പരുത്തി വസ്ത്രങ്ങളാണ് ഉത്തമം.

പുകവലിയും മദ്യപാനവും പാടില്ല.
ഗര്*ഭിണികള്* നിത്യം ചെയ്യുന്ന ജോലികള്* ചെയ്യാം. എന്നാല്* തളര്*ച്ചയോ അവശത യോ തോന്നിയാല്* വിശ്രമമെടുക്കണം.
വ്യായാമങ്ങളും അഭ്യാസങ്ങളും ആദ്യത്തെ മൂന്നു മാസക്കാലം പ്രത്യേകിച്ചും ഒഴിവാക്കണം.
ദിനംപ്രതി 10 മണിക്കൂറെങ്കിലും ഉറങ്ങണം.
യാത്രയ്ക്ക് ഓട്ടോറിക്ഷവേണ്ട
കുലുങ്ങികുലുങ്ങിയുള്ള യാത്ര ഒഴിവാക്കണം.
ബൈക്ക്, ഓട്ടോറിക്ഷ തുടങ്ങിയവയില്* കയറാതിരിക്കുന്നതുനന്ന്. നിവൃത്തിയില്ലെങ്കില്* ബസ് യാത്രയാവാം. കാര്*, തീവണ്ടി യാത്രകള്* താരതമ്യേന സുരക്ഷിതമാണ്. സന്തുലിതമര്*ദ്ദക്രമീകരണമുള്ള വിമാനയാത്ര അനുവദനീയമത്രെ.
പക്ഷേ, യാത്രയ്ക്കു മുമ്പ് ഡോക്ടറുടെ നിര്*ദ്ദേശം തേടുന്നത് നന്ന്.

അപകട സൂചനകള്*
അടിക്കടി കൂടിവരുന്ന വേദന, ദ്രാവകവാര്*ച്ച, രക്തസ്രാവം, അകാരണമായ തലവേദന, ഛര്*ദ്ദി, ഉറക്കക്കുറവ്, മൂത്രക്കുറവ്, കാഴ്ചവ്യത്യാസം, കണങ്കാലിലെ അമിതമായ നീര്, ഗര്*ഭസ്ഥശിശുവിന്റെ ഇളക്കക്കുറവോ, അമിതമായ ഇളക്കമോ.

ഗര്*ഭകാല അസുഖങ്ങള്*
പ്രഭാതരോഗം, നടുവേദന, മാംസപേശിപിടുത്തം, നെഞ്ചെരിച്ചിലും പുളിച്ചുതികട്ടലും, വെള്ളപോക്ക്, മലബന്ധം, കാല്*വണ്ണയിലെ നീരും തടിപ്പും, ഞരമ്പു തടിച്ചു വീര്*ക്കല്*, മൂലക്കുരു.

സാധാരണ കാണുന്ന രോഗങ്ങള്*
രക്തസമ്മര്*ദ്ദം, രക്തസ്രാവം, രക്തക്കുറവ്, ഹൃദയസംബന്ധമായ തകരാറുകള്*, പ്രമേഹം, മഞ്ഞപ്പിത്തം, ലൈംഗികരോഗങ്ങളും മറ്റ് അണുബാധകളും.

അപകടങ്ങള്* എങ്ങനെ ഒഴിവാക്കാം
ഗര്*ഭം ധരിച്ചാലുടനെ ഡോക്ടറെ കാണുക
ക്രമമായി ഡോക്ടറെ കാണുക. ഏറ്റവും കുറഞ്ഞത് ആറുപ്രാവശ്യമെങ്കിലും.
വിളര്*ച്ച, പ്രമേഹം, അമിത രക്തസമ്മര്*ദ്ദം എന്നിവ കണ്ടുപിടിച്ച് ചികിത്സിക്കുക.
പകര്*ച്ചവ്യാധിക്കെതിരെ ജാഗ്രതപാലിക്കുക (മഞ്ഞപ്പിത്തം, മലമ്പനി, ചിക്കന്*പോക്*സ് മുതലായവ). മൂത്രത്തരിപ്പ് ഉണ്ടെങ്കില്* ഉടന്* ചികിത്സിക്കുക.

ഡോ. സുഭദ്രാ നായര്*,
ഡോ. ടി. നാരായണന്*