ആരോഗ്യമുള്ള കുഞ്ഞ് പിറക്കാന്*



ആരോഗ്യമുള്ള കുഞ്ഞ് പിറക്കാന്*

മാതൃത്വം ശ്രദ്ധയോടും കരുതലോടും കൂടി കൈകാര്യം ചെയ്യേണ്ടത് അതിപ്രധാനമാണ്. കുഞ്ഞിനെ ഗര്*ഭപാത്രത്തില്* വഹിക്കുന്നത് അമ്മയാണെങ്കിലും ആരോഗ്യമുള്ള കുഞ്ഞായി പുറത്തുവരുന്നതില്* അച്ഛനും പങ്കുണ്ട്. എങ്ങനെയെങ്കിലും കുഞ്ഞുണ്ടാവുക എന്നതല്ല നല്ല ആരോഗ്യമുള്ള കുട്ടിയുണ്ടാവുക എന്നതാവണം ഓരോ ഗര്*ഭധാരണത്തിന്റെയും ലക്ഷ്യം. 38 ആഴ്ച അമ്മയുടെ ഗര്*ഭപാത്രത്തില്* വളര്*ച്ചയുടെ വിവിധ ഘട്ടങ്ങളിലൂടെ കടന്നുപോകുന്ന ഗര്*ഭസ്ഥശിശുവിന് പൂര്*ണ വളര്*ച്ചയിലെത്താന്* വേണ്ട സര്*വ ഘടകങ്ങളും നല്*കേണ്ടത് ദമ്പതികളുടെ ഉത്തരവാദിത്വമാണ്.

ഗര്*ഭധാരണം എപ്പോള്*?
ഗര്*ഭധാരണം ഒരിക്കലും 'അബദ്ധ'ത്തില്* ആവരുത്. ഒരു കുഞ്ഞിനെ വഹിക്കാന്* ശാരീരികവും മാനസികവുമായ ഒരുക്കം ആത്യാവശ്യമാണ്. എപ്പോള്* ഗര്*ഭിണിയാവണം എന്നത് ആസൂത്രിതമായി ചെയ്യുന്നതാണ് അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യത്തിന് നല്ലത്. ഓരോ വ്യക്തിയുടെയും ജീവിതം ഗര്*ഭാവസ്ഥയില്* തുടങ്ങുന്നു. ഗര്*ഭപാത്രത്തില്* കഴിയുന്ന 266 ദിവസങ്ങളില്* ഭാവിജീവിതത്തിന്റെ എല്ലാ അടിത്തറയും സൃഷ്ടിക്കപ്പെടുന്നു. പ്രത്യേകിച്ച് ആദ്യത്തെ 5 മാസത്തിലാണ് ഗര്*ഭസ്ഥശിശുവിന്റെ ശാരീരിക അവയവങ്ങള്* രൂപാന്തരപ്പെടുന്നത്.

ഗര്*ഭസ്ഥശിശുവിന്റെ വളര്*ച്ചയോടൊപ്പം ഈ 'ഭാരം' ചുമക്കാനായി ഗര്*ഭിണിയുടെ ഗര്*ഭപാത്രമടക്കം മറ്റെല്ലാ അവയവങ്ങളിലും മാറ്റം സംഭവിക്കുന്നു. ഹൃദയം, രക്തധമനികള്*, വൃക്ക, കരള്* തുടങ്ങി ശരീരത്തിന്റെ എല്ലാ ഭാഗങ്ങളും പുതിയ അതിഥിക്ക് സൗകര്യമൊരുക്കാനായി തയ്യാറാവുന്നു. ആരോഗ്യപ്രശ്*നമുള്ളവര്* ശരിയായ തയ്യാറെടുപ്പില്ലാതെ ഗര്*ഭിണിയാവരുത്. അത് ആരോഗ്യമുള്ളകുഞ്ഞിന് ജന്മം നല്*കാന്* ബുദ്ധിമുട്ടാവും. അപകടസാധ്യതകള്* ഒഴിവാക്കാന്* ഗര്*ഭിണിയാവുന്നതിനു മുന്*പ് ദമ്പതികള്* വിദഗ്ധ പരിശോധനയ്ക്ക് വിധേയരാവണം. പ്രമേഹ രോഗമുള്ളവര്*, രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ച ശേഷമേ ഗര്*ഭിണിയാകാവൂ. പ്രമേഹരോഗികളില്* അംഗവൈകല്യമുള്ള കുഞ്ഞ് ജനിക്കാനുള്ള സാധ്യത കൂടുതലാണ്. ഹൃദയസംബന്ധമായ രോഗം, അപസ്മാരം, തൈറോയിഡ് രോഗങ്ങള്*, മറ്റു പാരമ്പര്യ രോഗങ്ങള്* എന്നിവ ഉള്ളവര്* ഗൈനക്കോളജിസ്റ്റിനെ കണ്ട് നിര്*ദേശങ്ങള്* സ്വീകരിച്ചശേഷം മാത്രമേ ഗര്*ഭിണിയാവാന്* പാടുള്ളൂ. ഗര്*ഭിണിയാവുന്നതിന്റെ ഒരു മാസം മുന്*പെങ്കിലും ഫോളിക് ആസിഡ് എന്ന വിറ്റാമിന്* ഗുളിക കഴിക്കുന്നതുമൂലം ചിലതരം അംഗവൈകല്യങ്ങള്* തടയാനാവും.

മാനസിക തയ്യാറെടുപ്പ്
മാനസികമായ തയ്യാറെടുപ്പും പ്രധാനം തന്നെ. അച്ഛനും അമ്മയും ആവാനുള്ള മാനസിക പക്വത ഉണ്ടോ എന്ന് സ്വയം ചോദിക്കണം. സന്തോഷവും സമാധാനവും സ്*നേഹവും പകര്*ന്നുകൊടുക്കുന്ന അന്തരീക്ഷത്തില്* കുഞ്ഞിനെ വളര്*ത്താനാവുമോ? എങ്കില്*മാത്രം മുന്നോട്ടു പോവുക. ഗര്*ഭകാലത്ത് സ്ത്രീകള്* സന്തോഷവും സമാധാനവുമുള്ളവരായിരിക്കണം.

പരിരക്ഷ
മാസമുറ തെറ്റുമ്പോഴേക്കും ഗര്*ഭസ്ഥശിശുവിന് രണ്ട് ആഴ്ച വളര്*ച്ചയായിട്ടുണ്ടാവും. മാസമുറ തെറ്റിയാല്* ഉടനെ ഡോക്ടറെ കാണുന്നതാണ് ഉത്തമം. പാരമ്പര്യ രോഗമുള്ളവര്*, കുടുംബത്തില്* അംഗവൈകല്യങ്ങള്* ഉള്ളവര്* അക്കാര്യം ഡോക്ടറോട് തുറന്നുപറയണം. ഏതെങ്കിലും മരുന്നിന് അലര്*ജിയുണ്ടെങ്കിലും മറച്ചുവെക്കരുത്. ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും പേപ്പറുകള്* ഉണ്ടെങ്കില്* ഡോക്ടറെ കാണിക്കണം. ഡോക്ടര്* പറയുന്ന നിര്*ദേശങ്ങള്* കൃത്യമായി പാലിക്കണം. 7 മാസം വരെ മാസത്തില്* ഒരിക്കലും അതിനുശേഷം രണ്ടാഴ്ചയിലൊരിക്കലും ഡോക്ടറെ കാണേണ്ടതാണ്. ആവശ്യമുള്ള വിറ്റാമിന്* ഗുളികകള്*, അയേണ്*, കാത്സ്യം ഗുളികകള്* എന്നിവ ഡോക്ടറുടെ നിര്*ദേശാനുസരണം കഴിക്കുകയും വേണം. കുഞ്ഞിന്റെ വളര്*ച്ചയ്ക്കുവേണ്ട ഘടകങ്ങള്*കൂടി കണക്കിലെടുക്കേണ്ടതുണ്ട്. അതില്* പ്രധാനം ശരിയായ ആഹാരരീതിയും അമ്മയുടെ മാനസിക അവസ്ഥ, ശരിയായ കുടുംബാന്തരീക്ഷം എന്നിവയാണ്.

ആഹാരക്രമം
ശരിയായ ഭക്ഷണക്രമം കുഞ്ഞിന്റെ കൃത്യമായ വളര്*ച്ചയെ സഹായിക്കുന്നു. അമ്മ കഴിക്കുന്ന ആഹാരം രക്തത്തിലലിഞ്ഞ്, അതിലൂടെ ഗര്*ഭസ്ഥശിശുവിന് ആവശ്യമായ പോഷകം ലഭിക്കുന്നു.'പൊടി' വാങ്ങി കലക്കിക്കുടിച്ചാല്* മതി, ആരോഗ്യമുള്ള കുഞ്ഞുണ്ടാവും എന്ന പരസ്യവാചകത്തില്* മയങ്ങി, അതു മാത്രം കഴിക്കുന്ന അമ്മമാരും കുറവല്ല.hot,sexy,Mother and child

വീട്ടില്* ലഭ്യമാവുന്ന ഊര്*ജവും പോഷകവും നിറഞ്ഞ ആഹാരം കഴിക്കുന്നതാണ് ബുദ്ധി. ഇവയിലൂടെ ലഭിക്കുന്ന ഊര്*ജവും പോഷകവും തീര്*ച്ചയായും പരസ്യങ്ങളില്* കാണുന്ന ടിന്*ഫുഡുകളില്* ഇല്ല. ചോറ്, പയറ്, കടല, പരിപ്പ്, മീന്*, മുട്ട, പാല്*, കൂവരക്, പച്ചക്കറികള്*, ഇലക്കറികള്*, പഴവര്*ഗങ്ങള്* ഇവയെല്ലാം പ്രധാനമാണ്. നിത്യേന മൂന്നോ നാലോ ഗ്ലാസ് പാല്* അല്ലെങ്കില്* പാല്* ഉത്പന്നങ്ങള്* കഴിക്കണം . അഞ്ചു മുതല്* പത്തു വരെ കപ്പ് പച്ചക്കറികളും പഴങ്ങളും ഭക്ഷണത്തില്* ഉള്*പ്പെടുത്തണം. ആഹാരം ഏഴു പ്രാവശ്യമായി ഇടവിട്ട് കഴിക്കുന്നതാണ് നല്ലത്. കുറഞ്ഞത് 10 ഗ്ലാസ് വെള്ളമെങ്കിലും കുടിക്കണം.