മാന്യനായ രജനീകാന്തിനെ പറ്റി ഇങ്ങിനെയൊരു വാര്*ത്തയോ എന്ന് അത്ഭുതപ്പെടാന്* വരട്ടെ. സ്വന്തം ഭാര്യ ലതയെ തന്നെയാണ് രജനീകാന്ത് അറുപതാമത്തെ വയസില്* പുനര്**വിവാഹം ചെയ്യാന്* ഒരുങ്ങുന്നത്. അറുപത് വയസിലെ പിറന്നാള്* ആഘോഷത്തെ കേരളത്തില്* ഷഷ്ഠിപൂര്*ത്തി എന്നാണ് പറയുക. എന്നാല്* തമിഴ്*നാട്ടിലാകട്ടെ ‘അറുപതാം കല്യാണം’ (മണിവിഴ എന്നും പറയും) എന്നാണ് ഈ ചടങ്ങിന്*റെ പേര്. തമിഴ്*നാട്ടിലെ ആചാരമനുസരിച്ച് ഭര്*ത്താവിന് അറുപത് വയസായാല്* ഭാര്യയെ ‘സിം*ബോളിക്’ ആയി രണ്ടാമതും വിവാഹം ചെയ്യണമെന്നാണ് തമിഴ്*നാട്ടിലെ ആചാരം. മക്കളുടെയും മരുമക്കളുടെയും പേരക്കുട്ടികളുടെയും സാന്നിധ്യത്തില്* ഭര്*ത്താവും ഭാര്യയും ഒരിക്കല്* കൂടി വിവാഹം കഴിക്കുന്നതാണ് ഇതിലെ പ്രധാന ചടങ്ങ്. ഡിസംബര്* 10-നാണ് രജനിക്ക് അറുപത് വയസാകുന്നത്. അന്ന് രജനീകാന്തും ലതാ രജനീകാന്തും ഒരിക്കല്* കൂടി വിവാഹം കഴിക്കും.

ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ച് രണ്ടുവര്*ഷം കഴിഞ്ഞ്, 1949-ല്* ജനിച്ച രജനീകാന്തിന് ഐശ്വര്യ, സൌന്ദര്യ എന്നിങ്ങനെ രണ്ട് മക്കളാണുള്ളത്. യുവതാരമായ ധനുഷാണ് ഐശ്വര്യയുടെ ഭര്*ത്താവ്, വ്യവസായിയായ അശ്വിന്* രാം*കുമാറാണ് സൌന്ദര്യയുടെ ഭര്*ത്താവ്. മക്കളും മരുമക്കളും കൂടി രജനീകാന്തിന്*റെ അറുപതാം കല്യാണം പൊടിപൊടിക്കാനുള്ള തയ്യാറെടുപ്പിലാണ്. ചെന്നൈയിലെ ഏറ്റവും ‘പോഷ് ഏരിയ’ ആയ പോയസ് ഗാര്*ഡനിലുള്ള വസതിയില്* വച്ച് ഡിസംബര്* പത്തിന് വെള്ളിയാഴ്ച അറുപതാം കല്യാണം നടക്കും. സിനിമാതാരങ്ങളും രാഷ്*ട്രീയക്കാരും മറ്റ് വി*ഐ*പികളും ദമ്പതികളെ അനുഗ്രഹിക്കാനെത്തും.

കര്*ണാടകയില്* ജനിച്ചുവളര്*ന്ന രജനീകാന്തിനെ സിനിമയിലേക്ക് കൊണ്ടുവന്നത് പ്രശസ്ത സം*വിധായകന്* കെ ബാലചന്ദറാണ്. ‘അപൂര്*വ രാഗങ്ങള്*’ (1975) എന്ന സിനിമയിലൂടെ, കമലാഹാസന്*റെ വില്ലനായി അരങ്ങേറിയ രജനീകാന്ത് ഇപ്പോള്* ഇന്ത്യയില്* ഏറ്റവും അധികം പ്രതിഫലം പറ്റുന്ന നടനാണ്. ജാക്കി ചാന്* കഴിഞ്ഞാല്* ഏഷ്യയില്* ഏറ്റവും പ്രതിഫലം വാങ്ങുന്നത് രജനീകാന്താണ്. തുടക്കത്തില്* വില്ലന്* വേഷങ്ങള്* മാത്രം അവതരിപ്പിച്ചിരുന്ന രജനീകാന്തിന് ‘ഭൈരവി’ (1978) എന്ന സിനിമയിലൂടെ നായക പദവി ലഭിച്ചു. ഒരുപാട് സിനിമകളില്* രജനിയും കമലും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. അവസാനം ഒരുമിച്ച് അഭിനയിക്കേണ്ടെന്ന് ഇരുവരും തീരുമാനിക്കുകയായിരുന്നു.

മമ്മൂട്ടിക്കൊപ്പം അഭിനയിച്ച ദളപതിയും മോഹന്**ലാല്* നായകനായ മണിച്ചിത്രത്താഴിന്*റെ തമിഴ് റീമേക്ക് ചന്ദ്രമുഖിയും രജനിയുടെ എക്കാലത്തെയും ഹിറ്റ് സിനിമകളില്* ചിലതാണ്. മോഹന്**ലാല്* നായകനായ ‘തേന്മാവിന്* കൊമ്പത്ത്’ എന്ന സിനിമയുടെ റിമേക്കിലും (മുത്തു) മമ്മൂട്ടി തകര്*ത്തഭിനയിച്ച ‘കഥ പറയുമ്പോള്*’ എന്ന സിനിമയുടെ റിമേക്കിലും രജനീകാന്ത് അഭിനയിച്ചിട്ടുണ്ട്. തമിഴ്*നാട്ടിലെ ഏറ്റവും പോപ്പുലര്* നടനാണ് രജനിയെങ്കിലും ഇതുവരെയും ഒരു ദേശീയ അവാര്*ഡ് പോലും രജനിക്ക് ലഭിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്.