ബോളിവുഡില്* തീര്*ത്തും പുതുമയേറിയ ഒരു താരസംഗമത്തിന് വഴിയൊരുങ്ങുന്നു. വിശാല്* ഭരദ്വാജാണ് പുതുമ നിലനിര്*ത്താനായി പുതു ജോഡികളെ നായികാ നായകന്മാരാക്കുന്നത്. താരങ്ങള്* മറ്റാരുമല്ല സാക്ഷാല്* ഐശ്വര്യ റായിയും നടന്* സെയ്ഫ് അലി ഖാനും.

ഇരുവരും ഇതാദ്യമായാണ് നായികാ നായകന്മാരായി അഭിനയിക്കുന്നത്. ദീര്*ഘകാലമായി ഇരുവരും ബോളിവുഡില്* സജീവമാണെങ്കിലും രണ്ടുപേരെയും ഒരുമിപ്പിക്കാന്* ഇതേവരെ ശ്രമങ്ങള്* നടന്നിരുന്നില്ല. എന്നാല്* ഇപ്പോള്* ഇതിന് സാധിച്ചതിന്റെ സന്തോഷത്തിലാണത്രേ വിശാല്*.

വിശാലിന്റെ മുന്* ചിത്രമായ ഓംകാര'യില്* അഭിനയിച്ച് പരിചയമുള്ള സെയ്ഫിന് അദ്ദേഹത്തോടെ യെസ് പറയാന്* കൂടുതല്* അലോചിക്കേണ്ടിവന്നിട്ടുണ്ടാകില്ല. കാരണം ഓംകാരയിലെ അഭിനയത്തിന് പ്രേക്ഷകരില്*നിന്നും നിരൂപകരില്*നിന്നും മികച്ച പ്രതികരണമാണ് സെയ്ഫിന് ലഭിച്ചത്.

മുന്*നേട്ടം ഒരിക്കല്*ക്കൂടി സ്വന്തമാക്കാനാണ് വിശാലും സെയ്ഫും ഒരുങ്ങുന്നത്. അതുപോലെതന്നെ ഐശ്വര്യയുടെ ഒരു ആരാധകന്*കൂടിയായ വിശാല്* കഴിഞ്ഞകുറേ വര്*ഷങ്ങളായി ഐശ്വര്യയുടെ ഡേറ്റിനായി കാത്തിരിക്കുകയായിരുന്നു.

അടുത്തിടെ ജുഹുവിലെ ബച്ചന്*സ് ബംഗ്ലാവിലെത്തിയ വിശാല്* സ്*ക്രിപ്റ്റ് കാണിച്ച് ഐശ്വര്യയുടെ സമ്മതം നേടിയെന്നാണ് വാര്*ത്തകള്*.