ജയ്പൂര്*: ബധിരയും മൂകയുമായ യുവതിയെ കൂട്ടമാനഭംഗത്തിനിരയാക്കി. രാജസ്ഥാനിലെ ഝുന്*ജുനു ജില്ലയിലാണ് സംഭവം നടന്നത്. ഇതുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് അറസ്റ്റുചെയ്തിട്ടുണ്ട്. രാത്രി യുവതി

വീട്ടില്* ഉറങ്ങിക്കിടക്കുന്ന സമയത്ത് അതിക്രമിച്ചു കയറിയ രണ്ട് യുവാക്കളാണ് ഇവരെ പീഡിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. ഇവര്* യുവതിയെ തട്ടിക്കൊണ്ടുപോവുകയും ആളൊഴിഞ്ഞ പ്രദേശത്തുവച്ച് പീഡിപ്പിച്ച് വഴിയരികില്* ഉപേക്ഷിക്കുകയുമായിരുന്നു.

യുവതിയെ കാണാതായതിനെത്തുടര്*ന്ന് ഗ്രാമവാസികള്* തിരച്ചില്* നടത്തിയിരുന്നു. ഗ്രാമത്തില്* നിന്നും അകലെയൊരിടത്ത് അബോധാവസ്ഥയില്* ഉപേക്ഷിക്കപ്പെട്ടനിലയില്* ഇവരെ കണ്ടെത്തുകയായിരുന്നു.

യുവതിയെ വൈദ്യ പരിശോധനയ്ക്ക് വിധേയരാക്കിയിട്ടുണ്ട്. നേരത്തേ പ്രതികള്* രണ്ടുപേരും ഇതേ ഗ്രാമത്തിലെ മറ്റൊരു സ്ത്രീയെ തട്ടിക്കൊണ്ടുപോകാന്* ശ്രമം നടത്തിയിരുന്നു.

അവര്* ബഹളം വച്ചതിനെത്തുടര്*ന്ന് വീട്ടിലുള്ളവരം അയല്*വാസികളും ഉണര്*ന്നപ്പോള്* പ്രതികള്* അവിടെ നിന്നും പിന്*വാങ്ങുകയായിരുന്നു.

പിന്നീടാണ് ബധിരയായ യുവതിയെ തട്ടിക്കൊണ്ടുപോയത്. പ്രതികളില്* രണ്ടാമത്തെയാള്*ക്കുവേണ്ടിയുള്ള തിരച്ചില്* പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. കൂടുതല്*നടപടികള്* എടുക്കാന്* യുവതിയുടെ വൈദ്യപരിശോധനാ റിപ്പോര്*ട്ട് കിട്ടേണ്ടതുണ്ടെന്നും പൊലീസ് പറഞ്ഞു.