-
4വയസ്സുകാരനെ സിഗരറ്റുകൊണ്ട് പൊള്ളിച്ചു
കൊല്ലം: തമിഴ്*നാട്ടില്‍* നിന്നുള്ള നാലുവയസ്സുകാരനെ സിഗരറ്റ് കുറ്റി ഉപയോഗിച്ചു പൊള്ളിച്ച നിലയില്‍* കണ്ടെത്തി. കുട്ടിയെ ് ചൈല്*ഡ് വെല്‍*ഫെയര്‍* ഹോമിലേക്കു മാറ്റി.
മുഖത്തും ശരീരത്തും സിഗരറ്റോ ചൂടാക്കിയ ഇരുമ്പുദണ്ഡോ ഉപയോഗിച്ചു പൊള്ളലേല്*പ്പിച്ച നിലയില്‍* കാണപ്പെട്ട നാലു വയസ്സുകാരനെയും ഒപ്പമുണ്ടായിരുന്ന പാണ്ഡ്യനെയും (45) കൊല്ലം റയില്‍*വേ സ്*റ്റേഷനില്‍* സംശയം തോന്നിയ നാട്ടുകാര്‍* തടഞ്ഞുവച്ചു പൊലീസില്‍* ഏല്*പ്പിക്കുകയായിരുന്നു.
പൊലീസിന്റെ ചോദ്യം ചെയ്യലില്‍* കുട്ടിയുടെ പിതാവാണെന്നും തമിഴ്*നാട് മധുരയിലാണു വീടെന്നുമായിരുന്നു അറിയിച്ചിരുന്നത്. എന്നാല്‍* ഇയാള്‍* നല്*കിയ തമിഴ്*നാട് ഈറോഡിലെ വിലാസം തെറ്റാണെന്നു പൊലീസ് അന്വേഷണത്തില്‍* വ്യക്തമായി.
കൂടുതല്‍* ചോദ്യം ചെയ്യലില്‍* ഈറോഡിലാണു വീടെന്ന് ഇയാള്‍* മാറ്റിപ്പറഞ്ഞു. സംശയം തോന്നിയ പാണ്ഡ്യനെ പൊലീസ് കസ്റ്റഡിയില്‍* എടുക്കുകയായിരുന്നു. കുട്ടിയെ വിക്ടോറിയ ആശുപത്രിയില്‍* പ്രാഥമികശുശ്രൂഷ നല്*കിയശേഷം പൊലീസിന്റെ വനിതാ ഹെല്*പ് ലൈനില്‍* എത്തിച്ചു.
വനിതാ പൊലീസുകാര്‍* ആഹാരം നല്*കി. വൈകിട്ടോടെ കൊച്ചുപിലാംമൂട്ടിലെ ചൈല്*ഡ് വെല്‍*ഫെയര്‍* ഹോമിലേക്കു മാറ്റുകയായിരുന്നു. പാണ്ഡ്യന്* നല്*കിയ വിലാസം ഈറോഡ് പൊലീസിനു കൈമാറിയെങ്കിലും ഇങ്ങനെയൊരാള്‍* ഉള്ളതായി അറിയില്ലെന്ന റിപ്പോര്*ട്ടാണു ലഭിച്ചതെന്ന് ഈസ്റ്റ് എസ്*ഐ ബിജു പറഞ്ഞു.
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks