സിനിമാ നടിമാരുടെ ജീവിതം തകര്*ക്കുന്ന സ്ഥിരം ദുരന്തം കരിഷ്മ കപൂറിന്റെയും ജീവിതത്തില്* കരിനിഴല്* വീഴ്ത്തുകയാണോ? ബോളിവുഡിലെ ഇന്നലെകളുടെ നായിക കരിഷ്മാ കപൂറും ഭര്*ത്താവ് സഞ്ജയ് കപൂറും തമ്മിലുള്ള വിവാഹമോചനം ഏതു നിമിഷവും നടന്നേക്കാമെന്ന് റിപ്പോര്*ട്ടുകള്*.

സഞ്ജയുമായി പൊരുത്തപ്പെട്ടു ജീവിക്കാന്* കഴിയാത്തതാണ് കരിഷ്മയുടെ കുടുംബ ജീവിതം താറുമാറാക്കുന്നത്. പൊരുത്തക്കേടിന്റെ വ്യാപ്തി വര്*ദ്ധിച്ചതോടെ ഇവര്* ഇപ്പോള്* സഞ്ജയെ പിരിഞ്ഞാണ് കുറെക്കാലമായി താമസിക്കുന്നത്. ഇനിയൊരു ഒത്തുചേരല്* ആഗ്രഹിക്കാത്ത കരിഷ്മ എപ്പോള്* വേണമെങ്കിലും വിവാഹമോചന ഹര്*ജി ഫയല്* ചെയ്തേക്കാമെന്നാണ് റിപ്പോര്*ട്ട്.

വിവാഹബന്ധത്തില്* അസ്വസ്ഥതകള്* ഉരുണ്ടുകൂടിയതോടെ ഏകാന്തത ഇഷ്ടപ്പെട്ടു തുടങ്ങിയ കരിഷ്മയെ വീണ്ടും ഉല്ലാവതിയാക്കാന്* വേണ്ടി സുഹൃത്തുക്കള്* പലതവണ ശ്രമിച്ചിരുന്നു. കഴിഞ്ഞ ഒക്ടോബറില്* ഒരു ഫാഷന്* ഷോയില്* അവരെ എത്തിച്ചതും അതിനായിട്ടായിരുന്നു. എന്നാല്*, കരിഷ്മയെ തേടി മാധ്യമങ്ങള്* എത്തിയപ്പോഴേക്കും സ്വകാര്യ ദു:ഖങ്ങള്* പങ്കുവയ്ക്കാന്* മടിയുള്ള അവര്* ഓടിയൊളിക്കുകയായിരുന്നു.

ഇപ്പോഴത്തെ ബോളിവുഡ് നായിക കരീനയുടെ സഹോദരിയാണ് കരിഷ്മ. 2003-ല്* ആണ് ഡല്*ഹിയിലെ വ്യവസായി ആയ സഞ്ജയുമായി കരിഷ്മയുടെ വിവാഹം നടന്നത്. 2005-ല്* ഇവര്*ക്ക് ആദ്യത്തെ കുട്ടി ജനിച്ചു. ഈ വര്*ഷം മാര്*ച്ചിലാണ് കരിഷ്മ രണ്ടാമതും ഒരു കുഞ്ഞിന് ജന്**മം നല്*കിയത്.

Tags: Malayalam film news, today film news, cinema diary, hindi film news, Tamil film news