ഇന്ത്യയുടെ ബാഡ്മിന്റന്* താരം സൈന നെഹ്*വാള്* വിജയം തുടരുകയാണ്. ഹോങ്കോങ് സൂപ്പര്* സീരീസില്* സൈന സെമിയില്* കടന്നു. പുയി യിന്* യിപ്പിനെ നേരിട്ടുള്ള ഗെയിമുകള്*ക്കാണ് ഇന്ത്യന്* താരം കീഴടക്കിയത്. സ്കോര്*: 21-11, 21-10. ഏഷ്യന്* ഗെയിംസില്* സൈനയെ കീഴടക്കിയ താരമാണ് പുയി യിന്* യിപ്പ്. കോമണ്**വെല്*ത്ത് ഗെയിംസില്* സ്വര്*ണം നേടിയ സൈനയ്ക്ക് ഏഷ്യന്* ഗെയിംസില്* തിളങ്ങാനായിരുന്നില്ല.

ഏഷ്യന്* ഗെയിംസില്* മെഡല്* ഉറപ്പിച്ചിറങ്ങിയ സൈനയെ ക്വാര്*ട്ടറില്* 8-21, 21-8, 19-21നാണ് യിപ്പ് കീഴടക്കിയത്. ഇതിന് പകരം വീട്ടുന്ന പ്രകടനമാണ് സൈന പുറത്തെടുത്തത്. കേവലം 26 മിനുറ്റുള്ളില്* യിപ്പിനെ കീഴടക്കി അവസാന നാലില്* ഇടം നേടി. ഇന്നു നടക്കുന്ന സെമിയില്* ജര്*മന്* താരം ജൂലിയന്* ഷെങ്കാണ് സൈനയുടെ എതിരാളി. നാലാം സീഡ് ചൈനയുടെ യന്*ജിയാവൊ ജിയാങ്ങിനെ അട്ടിമറിച്ചാണ് സൈനയ്ക്കെതിരേ സെമി പോരാട്ടത്തിന് ഷെങ്ക് യോഗ്യത സ്വന്തമാക്കിയത്. സ്കോര്*: 21-14, 16-21, 21-12.

യുപ്പിനെതിരായ മത്സരത്തിലുട നീളം ഉഗ്രന്* ഫോമിലായിരുന്നു സൈന. നെറ്റില്* 22 പോയിന്*റ് നേടിയ സൈനയ്ക്കെതിരേ യിപ്പിന് നേടാനായത് അഞ്ച് പോ യിന്*റ് മാത്രം. റാലികളി ലും സൈന തന്നെയായിരുന്നു മുന്നില്*. ആദ്യ ഗെയിമില്* സൈനയ്ക്കൊപ്പം 4-4 വരെ മുന്നേറി യിപ്പ്. 8-7 വരെ പോയിന്*റ് എത്തിയ ശേഷം എട്ട് പോയിന്*റുകല്* തുടരെ നേടി 16-7ന്*റെ ലീഡിലേക്ക് കുതിച്ചെത്തി സൈന. പിന്നീട് ഘട്ടം ഘട്ടമായി മുന്നേറി ആദ്യ ഗെയിം 21-11ന് ഇന്ത്യന്* താരം സ്വന്തമാക്കി.