-
റാണി മുഖര്*ജി വിവാഹിതയാവുന്നു

ബോളിവുഡ് നടി റാണി മുഖര്*ജി വിവാഹിതയാവുന്നു. ഗോസിപ്പുകോളങ്ങളില്‍* നിറയുന്ന വാര്*ത്തകള്* ശരിവച്ചുകൊണ്ട് നിര്*മ്മാതാവും സംവിധായകനുമായ ആദിത്യ ചോപ്രയെ തന്നെയാവും റാണി തന്റെ ജീവിതത്തിലേക്ക് ക്ഷണിക്കുക.
റാണി - ആദിത്യ ചോപ്ര അടുപ്പത്തെ അവിഹിത ബന്ധമെന്ന് വരെ ബോളിവുഡ് ഗോസിപ്പു കോളങ്ങളില്‍* വിശേഷിപ്പിച്ചിരുന്നു. എന്നാല്‍*, ഇതെ കുറിച്ചൊന്നും വിശദീകരണം നല്*കാന്‍* യാഷ് ചോപ്രയുടെ മകനും കാമുകിയും മിനക്കെട്ടിരുന്നില്ല.
ഫെബ്രുവരിയില്‍* ഇരുവരുടെയും വിവാഹ നിശ്ചയം നടക്കുമെന്നാണ് ഇപ്പോഴത്തെ ഏറ്റവും പുതിയ റിപ്പോര്*ട്ടുകള്*. അടുത്തവര്‍*ഷം ആദ്യം തന്നെ വിവാഹവും നടക്കുമെന്നാണ് സൂചന. എന്നാല്‍*, റാണി മുഖര്*ജി വിവാഹ വാര്*ത്തയെ കുറിച്ച് പ്രതികരിച്ചിട്ടില്ല.
റാണിയുമായുള്ള അടുപ്പം മുറുകിയതിനെ തുടര്‍*ന്ന് ആദിത്യ തന്റെ ഭാര്യയെ ഒഴിവാക്കിയിരുന്നു. എന്നാല്‍*, മകന്* വിവാഹമോചനം നേടിയതിനെയും റാണിയെ വിവാഹം ചെയ്യുന്നതിനെയും യാഷ് ചോപ്ര പിന്തുണയ്ക്കുന്നില്ല എന്നാണ് റിപ്പോര്*ട്ടുകള്*.
Tags: Malayalam film news, today film news, cinema diary, hindi film news, Tamil film news
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks