-
ഞാന്* ഇപ്പോള്* അവധിയിലാണ്*: നയന്*താര

ഇപ്പോള്* ഒരു സിനിമയ്ക്കും കോള്*ഷീറ്റ് കൊടുക്കേണ്ട എന്നാണ്* തന്*റെ തീരുമാനമെന്നും കുറച്ചുകാലം താന്* സിനിമയില്* നിന്ന് അവധി എടുക്കുകയാണെന്നും നയന്*താര പറയുന്നു. ഒരു ഇംഗ്ലീഷ് ദിനപ്പത്രത്തിന്* നല്*കിയ അഭിമുഖത്തിലാണ്* നയന്*താര ‘ഫ്യൂച്ചര്* പ്ലാനു’കളെ പറ്റി വെളിപ്പെടുത്തിയത്. താന്* സന്തോഷത്തിന്*റെ മൂര്*ദ്ധന്യത്തില്* ആണെന്ന് പറയാനും നയന്*താര മടിച്ചില്ല.
വിവാദങ്ങളെ എന്നും ഒപ്പം കൂട്ടിയിട്ടുള്ള ചരിത്രമാണ്* നയന്*താരയ്ക്കുള്ളത്. സിനിമയില്* വന്ന കാലം*തൊട്ടേ നിരവധി നടന്*മാരുടെ പേരുകളുമായി ഈ തിരുവല്ലക്കാരിയുടെ പേര്* മാധ്യമങ്ങളില്* നിരക്കാറുണ്ട്. ചിമ്പുവുമായുള്ള പ്രണയം ‘അങ്ങാടി രഹസ്യം’ ആയതോടെ നയന്*താരയ്ക്ക് ആര്*ക്കുമില്ലാത്ത പ്രതിച്ഛായ ലഭിച്ചു. പ്രണയരഹസ്യങ്ങള്* നെറ്റില്* പ്രചരിച്ചതോടെ ചിമ്പുവുമായി നയന്*താര ഇടഞ്ഞു. ആ ഒഴിവിലാണ്* പ്രഭുദേവ കയറിപ്പറ്റിയത്.
പ്രതിച്ഛായ ‘റിപ്പയര്*’ ആയാലും നയന്*താരയ്ക്ക് കൈനിറയെ പടങ്ങളായിരുന്നു. ആര്യയോടൊപ്പം ബോസ് എങ്കിറ ഭാസ്ക്കരന്*, ശ്യാമപ്രസാദിന്*റെ ഇലക്*ട്ര എന്നീ സിനിമകളാണ്* നയന്*സിന്*റേതായി അവസാനം പുറത്ത് വന്ന ചിത്രങ്ങള്*. ബോസ് എങ്കിറ ഭാസ്ക്കരന്* സൂപ്പര്* ഹിറ്റാണെങ്കില്* ഇലക്*ട്ര നിരൂപക പ്രശംസ ഏറ്റുവാങ്ങിയ സിനിമയാണ്*. എന്തായാലും, ഇപ്പോള്* സീതയുടെ വേഷത്തില്* അഭിനയിക്കുന്ന ‘രാമരാജ്യം’ എന്ന ചിത്രമാണ്* നയന്*താരയുടെ കയ്യിലുള്ളത്. ഇനി മറ്റ് സിനിമകള്*ക്ക് കരാര്* ആകേണ്ടതില്ല എന്നാണ്* നയന്*താരയുടെ തീരുമാനം.
“ഞാനിനി സിനിമയില്* സജീവമാകുമോ എന്ന കാര്യം ഇപ്പോള്* പറയാന്* പറ്റില്ല. ഈയടുത്ത ദിവസം ‘സാവിത്രി’ എന്നൊരു സിനിമയില്* അഭിനയിക്കാന്* എന്നെ വിളിച്ചിരുന്നു. നായികയ്ക്ക് പ്രാധാന്യമുള്ളൊരു ചിത്രമാണിത്. എന്നിട്ട് പോലും ഞാന്* ‘നോ’ എന്നാണ്* പറഞ്ഞത്. വ്യക്തിപരമായ കാരണങ്ങളാല്* ഇപ്പോള്* അഭിനയിക്കേണ്ടെന്നാണ്* എന്*റെ തീരുമാനം. അല്*പം അവധിയാണ്* എനിക്കിപ്പോള്* വേണ്ടത്. കൂടുതലൊന്നും ചോദിക്കരുത്†- നയന്*താര പറയുന്നു.
Tags: Malayalam film news, today film news, cinema diary, hindi film news, Tamil film news,hot news, movie reviews
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks