Results 1 to 2 of 2

Thread: ചരിത്രകഥ പറയുന്ന ഹുസൈന്*സാഗര്*

  1. #1
    Join Date
    Nov 2009
    Posts
    76,596

    Default ചരിത്രകഥ പറയുന്ന ഹുസൈന്*സാഗര്*


    കാലം കീഴടക്കുന്ന മനുഷ്യ സൃഷ്ടികളുടെ ഇടം എന്നും ചരിത്രത്തിലാണ്. പല ചരിത്രങ്ങളും സുന്ദരമായ വര്*ത്തമാനങ്ങള്* ആകാറുമുണ്ട്. പ്രണയസൌധമായും, പൂന്തോട്ടമായും, കൊട്ടാരമായുമെല്ലാം. എന്നാല്* ആന്ധ്രയിലേക്ക് എത്തുന്ന വിനോദസഞ്ചാരികളെ ആകര്*ഷിക്കുന്നത് മനുഷ്യ സൃഷ്ടിയായ ഒരു തടാകമാണ്. ചരിത്രത്തില്* ഉറങ്ങിക്കിടക്കുന്ന ഒരുപിടി കഥകളും ഈ തടാകത്തിന് പറയാനുണ്ട്.


    ആന്ധ്രാപ്രദേശിലെത്തുന്നവരുടെ മുമ്പില്* എന്നും ആശ്ചര്യമായി നിലനില്*ക്കുന്ന അപൂര്*വ മനുഷ്യ സൃഷ്ടിയാണ് ഹുസൈന്* സാഗര്* തടാകം. ഇരട്ട നഗരങ്ങളായ ഹൈദരാബാദ്, സെക്കന്തരാബാദ് എന്നിവയെ തമ്മില്* ബന്ധിപ്പിക്കുന്ന ഈ തടാകത്തിന് 24 കിലോമീറ്റര്* ദൈര്*ഘ്യമാണുള്ളത്.

    രണ്ട് നഗരങ്ങളെ മാത്രമല്ല, ചരിത്രത്തെയും വര്*ത്തമാനത്തെയും ഈ തടാകം ബന്ധിപ്പിക്കുന്നു. 1562-ല്* ഇബ്രാഹിം ഖുലി ഖുത്ബ് ഷായുടെ ഭരണകാലത്ത് ഹസ്*റത്ത് ഹുസൈന്* ഷാ വാലിയാണ് ഈ തടാകം പണി കഴിപ്പിച്ചത്. നഗരത്തിലെ ജലസേചന ആവശ്യങ്ങള്* നിറവേറ്റാനായിരുന്നു തടാക നിര്*മാണം.

    മൂസി നദിക്ക് കുറുകെയുള്ള ഈ തടാകത്തിന് ചുറ്റും മനോഹരമായ പാര്*ക്കുകളും നയന മനോഹരമായ സ്ഥലങ്ങളുമാണുള്ളത്. തടാകത്തിന്*റെ തടയണയില്* സംസ്ഥാനത്തെ 33 മഹാന്**മാരുടെ മനോഹരമായ പ്രതിമകള്* സ്ഥാപിച്ചിരിക്കുന്നു. പാര്*ക്ക് കോം*പ്ലെക്സുകള്*, ക്ഷേത്രങ്ങള്*, സ്തൂപങ്ങള്*, വിനോദത്തിനുള്ള സ്ഥലങ്ങള്*, ഭരണ സിരാകേന്ദ്രങ്ങള്* തുടങ്ങിയവയെല്ലാം ഈ തടാകത്തിന്*റെ തീരപ്രദേശങ്ങളിലായി വ്യാപിച്ച് കിടക്കുകയാണ്.

    മനോഹരമായി പണിത സെക്രട്ടേറിയറ്റ് മന്ദിരം, എന്**ടി*ആര്* മെമ്മോറിയല്*, ലുംബിനി അമ്യൂസ്മെന്*റ് പാര്*ക്ക്, ഹൈദരാബാദ് ബോട്ട് ക്ലബ് തുടങ്ങിയവ ടാങ്ക് ബണ്ടിന്*റെ തെക്കുഭാഗത്തെ വശ്യ മനോഹരമാക്കുന്നു. അതേസമയം സെക്കന്തരാബാദ് സെയിലിംഗ് ക്ലബ്, സന്**ജീവിയ പാര്*ക്ക്, ഹസ്രത്ത് സെയ്ദാനി സാഹെബ ശവകുടീരം തുടങ്ങിയവ വടക്കന്* ഭാഗത്തെ പ്രധാന ആകര്*ഷണങ്ങളാണ്. ഇളങ്കാറ്റിന്*റെ കുളിര്*മയില്* വിസ്തൃതമായ ജലപ്പരപ്പും തീരങ്ങളുടെ വശ്യ സൌന്ദര്യവും കാല്**പനികതയുടെ വല്ലാത്ത ഒരു അനുഭൂതിയാണ് സഞ്ചാരികളില്* ഉണര്*ത്തുന്നത്.


    Keywords: Sanjeeva park, sailing club, Hussain sagar,NTR Memmorial,Lumbini Amusement park , Hyderabad Boat Club, Hussain Sagar Lake


  2. #2
    Join Date
    Dec 2010
    Posts
    14

    Default Very Very good..

    This posts are very intersting and mind blowing,.. I am looking forward to see some more this kind of stuffs... thanks for posting ..

Tags for this Thread

Bookmarks

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •