നീരാ റാഡിയ മാധ്യമങ്ങളില്* നിറഞ്ഞുനില്*ക്കുകയാണ്. സ്പെക്ട്രം അഴിമതിക്കേസ് മാത്രമാണ് പുറത്തുവന്നതെങ്കിലും കോര്*പ്പറേറ്റ് ഇടനിലക്കാരിയായ നീരയെ ചുറ്റിപ്പറ്റി ദുരൂഹതകള്* ഏറുകയാണ്. ഇതോടെ നീരയുടെ ജീവിതം സിനിമയാക്കാനായി സിനിമക്കാര്* ഓട്ടവും തുടങ്ങി. ഹിതന്* ഗ്രൂപ്പാണ് നീരയുടെ ജീവിതത്തെ ആധാരമാക്കി സിനിമയെടുക്കുന്നത്.

ഒരു സാധാരണ പെണ്*കുട്ടി വ്യവസായ ലോകത്തെത്തുന്നതും ചുരുങ്ങിയ കാലംകൊണ്ട് അവള്* വ്യവസായ സാമ്രാജ്യത്തിലെ താരറാണിയാകുന്നതുമാണ് ചിത്രത്തിന്*റെ പ്രമേയം. ഗ്ലാമര്* ബോംബ് പൂനം ഝാവേര്* ആണ് ചിത്രത്തിലെ നായിക. ‘2ജി റാഡിയ - ടയണ്*’ എന്നാണ് സിനിമയ്ക്ക് പേരിട്ടിരിക്കുന്നത്.

പൂനം ഝാവേര്* ഉള്ളതിനാല്* സിനിമയില്* ഗ്ലാമറിന് പരിധിയൊന്നും ഉണ്ടാകില്ലെന്ന് ഉറപ്പാണ്. സത്ജിത് പുരാണിക് സിനിമ സംവിധാനം ചെയ്തേക്കുമെന്നാണ് പ്രാഥമിക റിപ്പോര്*ട്ടുകള്*. മൊഹ്*റ, ആഞ്ച്, ദീവാന ഹൂം മേ തേരാ തുടങ്ങിയ സിനിമകളിലൂടെയാണ് പൂനം ശ്രദ്ധേയയായത്. പ്ലേ ബോയ് മാഗസിന്*റെ കവര്*ചിത്രമാകാന്* തന്നെ ക്ഷണിച്ചുവെന്നും വിവസ്ത്രയാകാനുള്ള മടി കാരണം ആ ഓഫര്* നിരസിച്ചെന്നും ഈയിടെ പൂനം ഝാവേര്* പ്രഖ്യാപിച്ചത് മാധ്യമശ്രദ്ധ നേടിയിരുന്നു.

ഏപ്രിലിലാണ് ചിത്രീകരണം ആരംഭിക്കാന്* നിര്*മ്മാതാക്കള്* പദ്ധതിയിട്ടിരിക്കുന്നത്. എന്തായാലും ആര്*ക്കും അറിയാത്ത നീരാ റാഡിയയുടെ ബിസിനസ് ബന്ധങ്ങളുടെ നിറം*പിടിപ്പിച്ച കഥകള്* ഇനി വെള്ളിത്തിരയിലൂടെ കാണാമെന്ന് പ്രതീക്ഷിക്കാം. നീരയായി പൂനം കലക്കുമെന്നും പ്രതീക്ഷിക്കാം.



Tags: Malayalam film news, today film news, cinema diary, hindi film news, Tamil film news,hot news, movie reviews,Bollywood news, Hollywood news