അമ്മയുടെയും അമ്മായിയമ്മയുടെയും കഥ സന്ധ്യാമോഹന്* പറഞ്ഞുകഴിഞ്ഞു. ഇനി മരുമകന്*റെ സങ്കടങ്ങളും സങ്കീര്*ണതകളും പ്രമേയമാക്കുന്നു. അതേ, സന്ധ്യാമോഹന്* സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്*റെ പേര് ‘മിസ്റ്റര്* മരുമകന്*.’ കഷ്ടതകള്* അനുഭവിക്കുന്ന മരുമകനായി അഭിനയിക്കുന്നത് ദിലീപ്.


ഉദയ്കൃഷ്ണ - സിബി കെ തോമസ് ടീം തിരക്കഥ രചിക്കുന്ന മിസ്റ്റര്* മരുമകന്* 2011ല്* ദിലീപിന്*റെ ഏറ്റവും പ്രധാനപ്പെട്ട പ്രൊജക്ടുകളിലൊന്നാണ്. ഈ സിനിമയില്* രണ്ടു നായികമാരുണ്ടെന്നാണ് സൂചന. താരമൂല്യമുള്ള ഒരു നടി ദിലീപിന്*റെ അമ്മായിയമ്മയായി അഭിനയിക്കുമെന്നറിയുന്നു.

സന്ധ്യാമോഹന്*റെ ഹിറ്റ്ലര്* ബ്രദേഴ്സിനാണ് സിബി - ഉദയന്* ടീം ആദ്യമായി തിരക്കഥ രചിക്കുന്നത്. ഇപ്പോള്* മലയാളത്തിലെ ഏറ്റവും വിലയേറിയ തിരക്കഥാകൃത്തുക്കളായ ഇവര്* സന്ധ്യാമോഹന്*റെ തിരിച്ചുവരവിന് കളമൊരുക്കുകയാണ്. സിബി - ഉദയനും സന്ധ്യാമോഹനും ഇതിനുമുമ്പൊന്നിച്ച ‘കിലുക്കം കിലുകിലുക്കം’ വന്* പരാജയമായിരുന്നു. മലയാളത്തിലെ എവര്*ഗ്രീന്* സിനിമയായ കിലുക്കത്തിന്*റെ രണ്ടാം ഭാഗമായിട്ടുകൂടി ആ സിനിമയെ പ്രേക്ഷകര്* കൈയൊഴിയുകയായിരുന്നു.

ഇലഞ്ഞിപ്പൂക്കള്*, ഒന്നാം മാനം പൂമാനം, സൌഭാഗ്യം, പള്ളിവാതുക്കല്* തൊമ്മിച്ചന്*, ഹിറ്റ്ലര്* ബ്രദേഴ്സ്, അമ്മ അമ്മായിയമ്മ, മൈഡിയര്* കരടി, കിലുക്കം കിലുകിലുക്കം എന്നിവയാണ് സന്ധ്യാമോഹന്* സംവിധാനം ചെയ്ത ചിത്രങ്ങള്*.

അതേസമയം, അക്കു അക്ബര്* സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിനും ദിലീപ് ഡേറ്റ് നല്*കിയിട്ടുണ്ട്. ജി എസ് അനില്* തിരക്കഥയെഴുതുന്ന ആ സിനിമ നിര്*മ്മിക്കുന്നത് അരുണ്* ഘോഷ്.



Keywords: Malayalam film news, today film news, cinema diary, hindi film news, Tamil film news,hot news, movie reviews,Bollywood news, Hollywood news