-
ഇങ്ങനെയും കല്യാണമാകാം
മകളുടെ കല്യാണത്തിനടുപ്പിച്ച് പച്ചക്കറി വിലയും സ്വര്*ണ്ണ വിലയും മാനത്തേക്കുയരുന്നതു കണ്ട് ഹരിപ്പാട് വാസുവിന്റെ നെഞ്ഞില്* തീയാളിയില്ല. ലക്ഷക്കണക്കിന് രൂപയുടെ ബിസിനസ്സായി വിവാഹചടങ്ങുകള്* മാറുമ്പോള്* അതില്* നിന്നും വഴി മാറി നടക്കാനാണ് വാണിയും വരന്* വിജിത്തും തീരുമാനിച്ചത്.
സ്വന്തം പറമ്പില്* വിളയിച്ച നെല്ലരികൊണ്ടുള്ള ചോറ്* തൂശനിലയില്* വിളമ്പിയപ്പോള്* നിരന്നത്* കൂട്ടുകാര്* കൊണ്ടുവന്ന പച്ചക്കറികള്* കൊണ്ടുള്ള ഒമ്പതിനം വിഭവങ്ങളാ*ണ്. ചാലക്കുടി, തൃശൂര്* എന്നിവിടങ്ങളിലുള്ള ഇരുവരുടെയും സുഹൃത്തുക്കള്* നേരത്തേതന്നെ വീട്ടിലെത്തിച്ച പച്ചക്കറികള്* ആണ്* കറിയൊരുക്കാന്* ഉപയോഗിച്ചത്*. കാര്*ഷിക സര്*വ്വകലാശാലയിലെ പഠനത്തിനു ശേഷം കല്യാണമായപ്പോള്* സദ്യക്ക് വേണ്ടി വാണി സ്വന്തം പുരയിടത്തില്* കൃഷിയിറക്കിയിരുന്നു.
വീട്ടിലെ ഷെഡാണ്* വിവാഹ വേദിയായി തെരഞ്ഞെടുത്തത്*. കൈത്തറിയായിരുന്നു ഇരുവരുടെയും വിവാഹ വസ്*ത്രം. കല്യാണ പെണ്ണിന് ആഭരണമായുള്ളത് അമ്പതു രൂപപോലും വിലയില്ലാത്ത ഒരു പളുങ്കുമാല മാത്രം.
വിജിത്ത്* വാണിയെ താലി കെട്ടിയെന്നോ മാലയിട്ടെന്നോ പറയാന്* കഴിയില്ല. കാരണം ഈ രണ്ടു പരിപാടികളും ഇരുവരും ചേര്*ന്ന്* വേണ്ടെന്നുവച്ചിരുന്നു! എല്ലാം ചെലവു ചുരുക്കലിന്റെ ഭാഗം. വാണിയുടെ അച്ഛന്* മകളുടെ കൈപിടിച്ച്* വിജിത്തിന്റെ കൈകളിലേക്കു വച്ചുകൊടുത്തതോടെ സര്*വം മംഗളം.
വിവാഹ ശേഷം വധൂവരന്*മാര്* ചേര്*ന്ന്* ആല്**, പീച്ചി, മാവ്*, ഇലഞ്ഞി എന്നിവ വീട്ടുവളപ്പില്* വച്ചുപിടിപ്പിക്കുകയും ചെയ്*തു. വനവത്കരണത്തിന്റെ ഭാഗമായിട്ടായിരുന്നു ഈ ഉദ്യമം.
ഹരിപ്പാട്ടെ പ്രമുഖ തടി വ്യവസായിയും എസ്* എന്* തിയേറ്റര്* ഉടമയുമായ വാസുവിന്റെയും തങ്കമണിയുടെയും മകളാണ്* വാണി. ഞായറാഴ്ചയായിരുന്നു വാണിയുടെ വിവാഹം. കണ്ണൂര്* മൊട്ടമ്മല്* കണ്ണപുരം വി എന്* ചിറയില്* വി സി വിജയന്* *- അജിതകുമാരി ദമ്പതികളുടെ മകനും ഇലക്*ട്രോണിക്*സ്* എന്*ജിനിയറുമാണ് വരനായ വിജിത്ത്**.
Keywords: today news, daily news, kerala news, special news, hot news,
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks