-
മണ്**മറഞ്ഞ ജയനെ പറ്റി നടന്* മധു
ഒരു ഡസനിലധികം ചിത്രങ്ങളില്* ഞാനും ജയനും ഒന്നിച്ച്* അഭിനയിച്ചിട്ടുണ്ട്*. മീന്*, കോളിളക്കം എന്നീ രണ്ട്* ചിത്രങ്ങളില്* എന്റെ മകനുമായി ജയന്*. നടനാകാന്* മദ്രാസില്* വന്നപ്പോള്* മുതല്* തന്നെ ഞങ്ങള്* തമ്മില്* അടുപ്പമുണ്ടായിരുന്നു. ഞാന്* അന്ന്* താമസിച്ചിരുന്നത്* പാംഗ്രോവ്* ഹോട്ടലിലായിരുന്നു. മദ്രാസിലെത്തിയ ജയന്റെയും താവളം പാംഗ്രോവായിരുന്നു. ഹരി പോത്തനാണ്* ഞങ്ങളെ തമ്മില്* പരിചയപ്പെടുത്തിയത്*. ഒരേ ഫീല്*ഡില്* നില്*ക്കുന്നു എന്നതിനെക്കാള്* ഒരേ ഹോട്ടലില്* താമസിക്കുന്നു എന്നതായിരുന്നു ഞങ്ങളെ തമ്മില്* അടുപ്പിച്ചത്*. പക്കാ സീരിയസ്* മനസുള്ള ഒരു ജെന്റില്*മാനായിരുന്നു ജയന്*, വളരെ ആരോഗ്യവാനും.
അന്തരിച്ച ശ്രീനിവാസന്* നിര്*മ്മിച്ച്* മലയാളത്തില്* അന്നുണ്ടായിരുന്ന മിക്ക നടന്*മാരും- ഞാനൊഴികെ- അഭിനയിച്ച ചിത്രമായിരുന്നു ഇരുമ്പഴികള്*. അതിലെ ജയന്റെ പ്രകടനം മറ്റുള്ള നടന്*മാരെയെല്ലാം നിഷ്*പ്രഭമാക്കുന്ന തരത്തിലായിരുന്നു. മലയാളത്തില്* ജയന്* ക്ലിക്കായത്* ആ ചിത്രത്തിന്* ശേഷമാണെന്ന്* പറയാം. പക്ഷേ, ജയനിലെ നടനെ മലയാളി തിരിച്ചറിഞ്ഞത്* ഹരിഹരന്* സംവിധാനം ചെയ്*ത ശരപഞ്ജരത്തിന്* ശേഷമാണ്*. ഞങ്ങള്* ഒന്നിച്ച്* അഭിനയിച്ച ഒരു രാഗം പല താളത്തിലും ജയന്റെ അഭിനയം അത്ഭുതപ്പെടുത്തുന്നതായിരുന്നു.
ഞാന്* ഉമാ സ്റ്റുഡിയോ തുടങ്ങിയതിന്* ശേഷം ആദ്യമായി എടുത്ത സിനിമയായിരുന്നു അസ്*തമയം, 1977ലാണത്*. സാറാ തോമസിന്റെ ഒരു നോവലിനെ ആസ്*പദമാക്കിയുള്ളതായിരുന്നു അതിന്റെ കഥ. താരങ്ങളെ നിശ്ചയിച്ച്* ഒരു ദിവസത്തെ ഷൂട്ടിംഗ്* കഴിഞ്ഞപ്പോള്* എന്റെ മുന്നില്* ഒരാവശ്യവുമായി ജയനെത്തി, "ചേട്ടന്റെ സിനിമയില്* എനിക്കും അഭിനയിക്കണം." അന്ന്* ജയന്* സിനിമയില്* സ്റ്റാറാണ്*. എന്നോട്* ചാന്*സ്* ചോദിച്ച്* വന്നതല്ല, എന്റെ ആദ്യസംരംഭത്തില്* പങ്കാളിയാകണമെന്ന ആഗ്രഹം കൊണ്ട്*മാത്രം വന്നതാണ്*. ആ ആഗ്രഹം സാധിച്ചുകൊടുക്കാന്* വേണ്ടി, നോവലിലില്ലാത്ത ഒരു കഥാപാത്രത്തെ സൃഷ്*ടിച്ചു. നായകനായി അഭിനയിച്ച എന്റെ കൂട്ടുകാരനായി എന്നോടൊപ്പം ലോഡ്ജില്* താമസിക്കുന്നതായിരുന്നു ജയന്റെ കഥാപാത്രം. ആ സിനിമയില്* ജയന്* അഭിനയിച്ചത്* ഒരു രാത്രിയും ഒരു പകലും മാത്രം. പക്ഷേ, ആ റോള്* അദ്ദേഹം മനോഹരമാക്കി.
സിനിമയോട്* വളരെ ആത്മാര്*ത്ഥതയുള്ള ആളായിരുന്നു ജയന്*. ആ ആത്മാര്*ത്ഥത തന്നെയാണല്ലോ ജയന്റെ ജീവനെടുത്തതും. സത്യന്*, നസീര്*, ഉമ്മര്*, സോമന്*, സുകുമാരന്*, വിന്*സെന്റ്*, ഞാന്*, പിന്നീട്* വന്ന നായകന്*മാര്*... ഇങ്ങനെയൊരു നീണ്ട നിരയെടുത്താലും മലയാളത്തിലെ ഒരേയൊരു ശുദ്ധ ആക്ഷന്*ഹീറോ എന്ന്* പറയാവുന്ന നടന്* ജയന്* മാത്രമാണ്*.
കുറേയധികം മിമിക്രിക്കാര്* ജയനെ അനുകരിച്ച്* കഞ്ഞികുടിച്ച്* പോകുന്നുണ്ട്*. ആദ്യകാലത്തെ അനുകരണം വച്ച്* നോക്കിയാല്* ഇപ്പോള്* ഒരു കോമാളിയായാണ്* ജയനെ അവര്* ചിത്രീകരിക്കുന്നത്*. നേരത്തേ അനുകരിച്ചവരെ നോക്കി വീണ്ടും അനുകരിക്കുന്നതിന്റെ കുഴപ്പമാണിത്*. ഒരിക്കലും വികൃതമായിരുന്നില്ല ജയന്റെ അഭിനയം. അനുകരണക്കാര്* ജയനോട്* കാണിക്കുന്ന നീതികേടാണ്* ഈ പ്രവൃത്തി.
നസീറിന്റെയോ സത്യന്റെയോ പ്രായം വച്ചുനോക്കിയാല്* എന്നോടായിരുന്നു ജയന്* അടുപ്പം കൂടുതല്*. "ചേട്ടാ" എന്ന വിളിയില്* നിറഞ്ഞിരുന്നതും ആ അടുപ്പം തന്നെ. ജയനോട്* വിവാഹം കഴിക്കാതിരുന്നതിനെക്കുറിച്ച്* ചോദിക്കാനുള്ള അവസരമുണ്ടായിട്ടില്ല. അതിനുമാത്രം അന്ന്* പ്രായവുമുണ്ടായിരുന്നില്ല. വിവാഹം കഴിച്ച്*, ജയനൊരു മകനുണ്ടാകുമായിരുന്നെങ്കില്* മലയാളസിനിമയ്ക്ക്* ഇപ്പോള്* മറ്റൊരു ആക്ഷന്*ഹീറോയെ ലഭിക്കുമായിരുന്നു.
ജീവിച്ചിരുന്നെങ്കില്* ഏതാണ്ട്* 2000-ാ*മാണ്ട്* വരെയെങ്കിലും ജയന്* സിനിമയില്* ആക്ഷന്*ഹീറോയായി തിളങ്ങിയേനെ. ശിവാജി ഗണേശനും രജനീകാന്തും എന്*.ടി. രാമറാവുവും ചെയ്*തതിനെക്കാള്* മികച്ച റോളുകള്* ജയന്റേതായി ഉണ്ടാകുമായിരുന്നു. അത്രമാത്രം ശാരീരികമായി ഫിറ്റ്* ആയിരുന്നു ജയന്*. ചിലപ്പോള്* ഒരേപോലുള്ള റോളുകള്* മടുത്ത്*, സിനിമാസംവിധാനത്തിലേക്കോ നിര്*മ്മാണത്തിലേക്കോ തിരിയുമായിരിക്കാം. അതിനൊന്നും നില്*ക്കാതെ സിനിമയില്* തന്നെ മരിക്കാനായിരുന്നു ജയന്റെ വിധി. എങ്കിലും മലയാളത്തിലെ അന്നത്തെയും ഇന്നത്തെയും എന്നത്തെയും ആക്ഷന്*ഹീറോ ജയന്* തന്നെ.
Keywords : malayalam film news, cinema news,Tamil film news, Hindi film news,actor's family stories, etc.
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks