ഷങ്കര്* ആകെ ആശയക്കുഴപ്പത്തിലാണ്. ഈ പ്രൊജക്ട് ഇട്ടെറിഞ്ഞ് പോയാലോ എന്നുപോലും അദ്ദേഹം ആലോചിക്കുന്നതായാണ് റിപ്പോര്*ട്ടുകള്*. അതേ, പറഞ്ഞുവരുന്നത് ‘3 ഇഡിയറ്റ്സ്’ തമിഴ്, തെലുങ്ക് റീമേക്കുകളുടെ കാര്യം തന്നെ. പ്രശ്നങ്ങള്*ക്കുമേല്* പ്രശ്നങ്ങളുമായി ഷങ്കറിന് തലവേദന സൃഷ്ടിക്കുകയാണ് ഈ സിനിമ.


ഇളയ ദളപതി വിജയ്*യെ പ്രൊജക്ടില്* നിന്നു മാറ്റി സൂര്യയെ നായകസ്ഥാനത്ത് തീരുമാനിച്ചപ്പോള്* പ്രശ്നങ്ങളെല്ലാം ഒരുവിധം അവസാനിച്ചു എന്നാണ് ഷങ്കര്* കരുതിയത്. എന്നാല്* കൂടുതല്* കുഴപ്പങ്ങള്* വരാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ. സൂര്യ മുന്നോട്ടുവയ്ക്കുന്ന ഡിമാന്*ഡുകളാണ് കോളിവുഡിലെ ബ്രഹ്മാണ്ഡചിത്രങ്ങളുടെ സംവിധായകനെ ഇപ്പോള്* വിഷമിപ്പിക്കുന്നത്.

തമിഴില്* ‘മൂവര്*’ എന്നുപേരിട്ടിരിക്കുന്ന ഈ സിനിമയില്* അഭിനയിക്കാന്* 20 കോടി രൂപയാണത്രെ സൂര്യ ആവശ്യപ്പെട്ടത്. 15 കോടിയില്* താഴെയായിരുന്നു സൂര്യയ്ക്ക് ഇതുവരെയുണ്ടായിരുന്ന പ്രതിഫലം. എന്നാല്* 3 ഇഡിയറ്റ്സിന്*റെ റീമേക്കില്* വേഷമിടണമെങ്കില്* 20 കോടി തരണമെന്നാണ് താരം ആവശ്യപ്പെട്ടിരിക്കുന്നത്. മാത്രമല്ല, ചിത്രത്തിന്*റെ തെലുങ്ക് പതിപ്പിലും താന്* തന്നെ നായകനാകുമെന്നും സൂര്യ സംവിധായകനോട് പറഞ്ഞു. മഹേഷ് ബാബുവിനെ തെലുങ്കില്* നായകനാക്കുന്ന കാര്യം നേരത്തേ തീരുമാനിച്ചിരുന്നതാണ്. തെലുങ്കില്* തന്നെ നായകനാക്കിയെങ്കില്* മാത്രമേ ഈ പ്രൊജക്ടുമായി സഹകരിക്കൂ എന്നാണ് സൂര്യ പ്രഖ്യാപിച്ചിരിക്കുന്നത്.

ഇതോടെ ചിന്താകുഴപ്പത്തിലായ ഷങ്കറിനു മുന്നിലേക്ക് യുവതാരം ജീവയും തന്*റെ ഡിമാന്*ഡുകള്* വച്ചു. ഈ സിനിമയില്* നിന്ന് മറ്റൊരു യുവതാരമായ ശ്രീകാന്തിനെ പുറത്താക്കണമെന്നായിരുന്നു ജീവയുടെ പ്രധാന ആവശ്യം. ശ്രീകാന്ത് ഉണ്ടെങ്കില്* താന്* അഭിനയിക്കില്ലെന്ന നിലപാടിലാണത്രെ ജീവ. എന്തായാലും ‘3 ഇഡിയറ്റ്സ്’ നടക്കുമോ ഇല്ലയോ എന്ന് കുറച്ചുദിവസങ്ങള്*ക്കുള്ളില്* അറിയാമെന്നാണ് ഷങ്കറിനോട് അടുത്ത വൃത്തങ്ങള്* വെളിപ്പെടുത്തുന്നത്.


Tags: Malayalam film news, today film news, cinema diary, hindi film news, Tamil film news