പ്രഭുദേവയ്ക്ക് വിവാഹമോചനം കൊടുക്കുന്നതിലൂടെ റം*ലത്ത് സ്വന്തമാക്കുന്നത് 30 കോടി രൂപാ വിലമതിപ്പുള്ള സ്വത്തുക്കള്*. ഉഭയസമ്മത പ്രകാരമാണ് തങ്ങള്* വിവാഹമോചനത്തിന് അപേക്ഷിക്കുന്നത് എന്ന് കാണിച്ച് ചെന്നൈ കുടുംബകോടതിയില്* പ്രഭുദേവയും റം*ലത്തും സമര്*പ്പിച്ച വിവാഹമോചന അപേക്ഷയിലാണ് ‘ഡീല്*’ സംബന്ധിച്ച വിവരങ്ങളുള്ളത്. പണം വാങ്ങിക്കൊണ്ട് റം*ലത്ത് ‘ഡീല്*’ ഉറപ്പിക്കുമ്പോള്* റം*ലത്തിന് വേണ്ടി തൊണ്ടപൊട്ടി നിലവിളിച്ചവര്* പെരുവഴിയിലായി!

“ബന്ധുക്കളുടെയും മുതിര്*ന്നവരുടെയും ഉപദേശമനുസരിച്ച് ഉഭയസമ്മത പ്രകാരം ഞങ്ങള്* വിവാഹമോചനത്തിന് അപേക്ഷിക്കുന്നു. ഞങ്ങള്* വിവാഹമോചനം തേടുന്നതിനാല്* സ്വത്തുക്കള്* താഴെ പറഞ്ഞിരിക്കുന്ന പ്രകാരം വിഭജിക്കുന്നതിന് ഞങ്ങള്* സമ്മതിക്കുന്നു.”

“റം*ലത്തിന് ചെന്നൈയിലെ അണ്ണാനഗറില്* ഉള്ള 3440 ചതുരശ്ര നിലം, കോയമ്പേടില്* വീടടക്കം ഉള്ള 1000 ചതുരശ്ര നിലം, രണ്ട് ഇന്നോവാ കാറുകള്* എന്നിവ പ്രഭുദേവ നല്**കുന്നതാണ്. ഇതുമല്ലാതെ, ഫെബ്രുവരി മാസം റം*ലത്തിന് അഞ്ച് ലക്ഷം രൂപയും വിവാഹമോചനം ലഭിക്കുന്ന തീയതിയില്* അഞ്ച് ലക്ഷവും പ്രഭുദേവ നല്**കും.”

“ചെന്നൈയ്ക്കടുത്തുള്ള ഇഞ്ചമ്പാക്കത്തിലെ വീട് പ്രഭുദേവയുടെയും റം*ലത്തിന്*റെയും മക്കള്*ക്ക് എഴുതിക്കൊടുക്കും. കുട്ടികള്* പ്രായപൂര്*ത്തി ആകുന്നതുവരെ ഈ പുരയിടത്തില്* നിന്നുള്ള വരുമാനത്തില്* നിന്ന് പകുതി റം*ലത്തിന് ലഭിക്കും. മക്കള്*ക്ക് പ്രായപൂര്*ത്തിയായാല്* പുരയിടം മക്കളുടെ ഉടമസ്ഥാവകാശത്തിന് കീഴിലായിരിക്കും. ആന്ധ്രാപ്രദേശില്* കൊണ്ടാപ്പൂര്* ഗ്രാമത്തിലുള്ള വീടും പുരയിടവും മക്കള്*ക്ക് എഴുതിനല്**കും. കുട്ടികളുടെ വിദ്യാഭ്യാസത്തിന്*റെയും ഉന്നത വിദ്യാഭ്യാസത്തിന്*റെയും ചെലവ് പ്രഭുവേവയ്ക്കായിരിക്കും” - കുടുംബ കോടതിയില്* റം*ലത്തും പ്രഭുദേവയും നല്**കിയ അപേക്ഷയില്* പറയുന്നു.

അപേക്ഷയില്* ഇരുവരും സമ്മതിച്ചിരിക്കുന്ന ഉടമ്പടി പ്രകാരം റം*ലത്തിന് 30 കോടിയോളം വിലയുള്ള സ്വത്തുക്കളാണ് ലഭിക്കാന്* പോകുന്നത്. അപേക്ഷ കോടതി വിചാരണയ്ക്കെടുത്തുവെങ്കിലും ഒന്നുകൂടി ആലോചിക്കാന്* ഇരുവര്*ക്കും ആറുമാസ സമയം കൂടി അനുവദിച്ചിരിക്കുകയാണ്. ആറുമാസത്തിന് ശേഷവും ഇവര്* തീരുമാനത്തില്* ഉറച്ചുനിന്നാല്* കോടതി വിവാഹമോചനം അനുവദിക്കും. വിവാഹമോചനം ലഭിച്ച് കഴിഞ്ഞയുടന്* നയന്**താരയുടെ കഴുത്തില്* പ്രഭുദേവ ഔദ്യോഗികമായി മിന്നണിയിക്കും.