-
ലെനിന്* മാനഭംഗപ്പെടുത്താന്* ശ്രമിച്ചെന്&
നിത്യാനന്ദയുടെ പഴയ ശിഷ്യനും നിത്യാനന്ദാ - രഞ്ജിത സെക്സ് ടേപ്പ് മാധ്യമങ്ങള്*ക്ക് കൈമാറിയ വിവാദനായകനുമായ ലെനിന്* കറുപ്പണ്ണന്* തന്നെ ബലാത്സംഗം ചെയ്യാന്* ശ്രമിച്ചുവെന്ന് നടി രഞ്ജിത ബംഗളൂരില്* വച്ച് ആരോപിച്ചു. കാമഭ്രാന്തനായ ലെനിന്* കറുപ്പണ്ണന്* തന്നെ കടന്നുപിടിച്ചപ്പോള്* അലറിക്കരഞ്ഞ് ആളെക്കൂട്ടിയാണ്* താന്* രക്ഷപ്പെട്ടതെന്ന് രഞ്ജിത പറഞ്ഞു. ബലാത്സംഗ ശ്രമത്തിന്* ലെനിന്* കറുപ്പണ്ണനെതിരെ രാമനഗര്* പൊലീസ് സ്റ്റേഷനില്* രഞ്ജിത പരാതി നല്*കിയിട്ടുണ്ട്.
“ഞാന്* ഗുരുസേവ ചെയ്യാനായി ആശ്രമത്തില്* താമസിച്ചുകൊണ്ടിരുന്നപ്പോള്* ലെനിന്* കറുപ്പണ്ണന്* എന്*റെ മുറിയില്* വന്നു. ആശ്രമത്തിലെ രണ്ട് അന്തേവാസികള്* ലൈംഗികബന്ധത്തില്* ഏര്*പ്പെടുന്ന വീഡിയോ എന്നെക്കാണിച്ചു. ഒപ്പം, നിത്യാനന്ദ സ്വാമിയും എന്നെപ്പോലെ തോന്നിക്കുന്ന ഒരു സ്ത്രീയും നടത്തുന്ന ലൈംഗിക വീഡിയോയും കാണിച്ചു. തുടര്*ന്നാണ്* എന്നെ ഭീഷണിപ്പെടുത്തി കാമഭ്രാന്തനായ ലെനിന്* ബലാത്സംഗം ചെയ്യാന്* ശ്രമിച്ചത്. ഞാന്* അലറിക്കരഞ്ഞപ്പോള്* ആശ്രമത്തിലെ അന്തേവാസികള്* ഓടിക്കൂടി. അല്ലെങ്കില്* ആ ദുഷ്*ടന്* എന്നെ മാനഭംഗപ്പെടുത്തിയേനെ!” - രഞ്ജിത പറയുന്നു.
ബിദദി ആശ്രമത്തിലെ കിടപ്പറയില്* വച്ച് നിത്യാനന്ദനെ രഞ്ജിത സേവിച്ചതിന്*റെ (ഗുരുവായ തനിക്ക് ഗുരുസേവ ചെയ്യുകയാണ്* ശിഷ്യയായ രഞ്ജിത ചെയ്തതെന്ന് നിത്യാനന്ദ പറയുകയുണ്ടായി) വീഡിയോ ക്ലിപ്പുകള്* മാധ്യമങ്ങളിലൂടെ പുറത്തായതോടെ നിത്യാനന്ദനും രഞ്ജിതയും മുങ്ങുകയായിരുന്നു. തുടര്*ന്ന് പൊലീസ് നടത്തിയ തിരച്ചിലില്* ഹിമാചല്* പ്രദേശില്* നിന്ന് നിത്യാനന്ദയെ പൊക്കുകയായിരുന്നു. എന്നാല്* രഞ്ജിതയെ പൊലീസിന്* കിട്ടിയില്ല.
തുടര്*ന്നാണ്* രഞ്ജിത ബംഗളൂരില്* വച്ച് പത്രസമ്മേളനം നടത്തിയത്. വീഡിയോയില്* കാണുന്ന സ്ത്രീ താനല്ല എന്നാണ്* രഞ്ജിത ഇപ്പോള്* പറയുന്നത്. എന്നാല്* വീഡിയോയില്* ഉള്ളത് നിത്യാനന്ദയും രഞ്ജിതയും ആണെന്ന് പൊലീസ് ആണയിടുന്നു എന്നത് ശ്രദ്ധേയമാണ്*. എന്തുകൊണ്ടാണ്* ഈ ബലാത്സംഗശ്രമത്തെ പറ്റി രഞ്ജിത മുമ്പ് പറയാതിരുന്നത് എന്ന കാര്യം ദുരൂഹമാണ്*. മാധ്യമപ്രവര്*ത്തകര്* ഇതെപ്പറ്റി ചോദിച്ചപ്പോള്* രഞ്ജിത ഇതിന്* മറുപടി പറയാന്* കൂട്ടാക്കിയില്ല.
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks