വിവാദ നായകനായ വിനയനെതിരെ മോഷണക്കുറ്റം ആരോപിച്ച് പഴയ വിശ്വസ്തന്*. വിനയന്റെ ഏറ്റവും പുതിയ ചിത്രമായ 'രഘുവിന്റെ സ്വന്തം റസിയ' തന്റെ കഥയാണെന്ന് ചൂണ്ടിക്കാട്ടി പ്രശസ്ത സിനിമാപരസ്യ കലാകാരനായ സാബു സിഗ്നേച്ചറാണ് രംഗത്തെത്തിയിരിക്കുന്നത്. താന്* മുമ്പ് വിനയനോട് പറഞ്ഞ കഥ അദ്ദേഹം പേരുമാറ്റി സിനിമയാക്കുകയാണെന്നാണ് ചെയ്തതെന്ന് സാബു പറഞ്ഞു. ഇക്കാര്യം ചൂണ്ടിക്കാട്ടി സാബു വിനയനെതിരെ കോടതിയെ സമീപിച്ചിരിക്കുകയാണ്.

വിനയന്റെ പഴയ വിശ്വസ്തന് ആയിരുന്നു സാബു സിഗ്നേച്ചര്. മാക്ട-ഫെഫ്ക പോരാട്ട കാലത്ത് വിനയനൊപ്പം ഉറച്ച നിന്നയാളാണ് സാബു*. അക്കാലത്ത് ഒരു സിനിമാക്കഥ താന്* വിനയനോട് പറഞ്ഞിരുന്നു. കഥ ഇഷ്ടപ്പെട്ട വിനയന്* ഇത് സിനിമായാക്കാമെന്നും വാക്കുനല്*കി. എന്നാല്* സിനിമയുടെ ചിത്രീകരണം തുടങ്ങിയപ്പോള്* തന്റെ പേരിന് പകരം വിനയന്* സ്വന്തം പേരാണ് നല്*കിയതെന്നാണ് സാബു ഒരഭിമുഖത്തില്* ആരോപിക്കുന്നത്.

'ബാബുക്കുട്ടന്റെ സ്വന്തം നൂര്*ജഹാന്*' എന്ന തന്റെ പേരിന് പകരം 'രഘുവിന്റെ സ്വന്തം റസിയ' എന്ന പേരാണ് സിനിമയ്ക്ക് വിനയന്* നല്*കിയിരിക്കുന്നതെന്നും ഇതില്* നിന്ന് തന്നെ കഥ മോഷ്ടിച്ചതാണെന്ന് വ്യക്തമാവുമെന്നും സാബു വ്യക്തമാക്കുന്നു.


എന്നാല്* സാബുവിന്റെ ആരോപണം വിനയന്* നിഷേധിക്കുന്നു. 'രഘുവിന്റെ സ്വന്തം റസിയ' എന്ന സിനിമയുടെ പരസ്യകല ചെയ്യാനായി സാബുവിനെ ക്ഷണിക്കാതിരുന്നതാണ് ഇപ്പോഴത്തെ ആരോപണത്തിനു പിന്നിലുള്ള കാരണമെന്നാണ് വിനയന്റെ വാദം. തന്നെ ഈ സിനിമയില്* പരസ്യ കലാകാരനാക്കിയില്ലെങ്കില്* വിനയന് പണികൊടുക്കും എന്ന് സാബു പലരോടും പറഞ്ഞതായി അറിഞ്ഞിരുന്നു. മാത്രമല്ല, സാബുവിന് പിന്നില്* പ്രവര്*ത്തിക്കുന്നത് മറ്റ് പല വമ്പന്**മാരുമാണ്. അവരുടെ കൈകളിലെ പാവയാണ് സാബുവെന്നും വിനയന്* പറയുന്നു.

സാബുവിന്റെ കഥ മോഷ്ടിക്കേണ്ട ഗതികേട് തനിക്കു വന്നിട്ടില്ലെന്നാണ് വിനയന്റെ വാദം. "എന്റെ മിക്ക സിനിമകള്*ക്കും കഥയും തിരക്കഥയും എഴുതിയിട്ടുള്ളത് ഞാന്* തന്നെയാണ്. എന്റെ സാഹിത്യകൃതികള്* പുസ്തകരൂപത്തില്* പ്രസിദ്ധീകരിച്ചിട്ടുണ്ട്. സാബുവിന്റെ ആരോപണത്തിന് യഥാര്*ത്ഥത്തില്* മറുപടി പോലും അര്*ഹിക്കുന്നില്ല" വിനയന്* പറയുന്നു.

എന്തായാലും ഷൂട്ടിങ് പൂര്*ത്തിയായ രഘുവിന്റെ സ്വന്തം റസിയ വിവാദത്തില്*പ്പെട്ടിരിക്കുകയാണ്. തന്റെ മുന്* ചിത്രമായ യക്ഷിയും ഞാനും റിലീസ് ചെയ്യാന്* തടസ്സം നേരിട്ട സ്ഥിതിയ്ക്ക് പുതിയ ചിത്രത്തിന് അതുണ്ടാവാതിരിക്കാന്* കോടതിയില്* നിന്ന് വിനയന്* അനൂകൂല വിധിയൊക്കെ നേടിയതാണ്. എന്നാല്* കഥ മോഷണ ആരോപണം ഈ ചിത്രത്തിനും തടസങ്ങള്* ഉണ്ടാക്കുമെന്ന് ഉറപ്പ്.

ആകാശ്*ഫിലിംസിന്റെ ബാനറില്* രഘുവിന്റെ സ്വന്തം റസിയ നിര്*മ്മിക്കുന്നത്* വിനയന്* തന്നെയാണ്*. പുതുമുഖം മുരളീകൃഷ്*ണനാണ് നായകന്*. മേഘ്*നയാണ്* നായിക. തിലകന്*, സ്*ഫടികംജോര്*ജ്*, ജി.കെ പിള്ള എന്നിവരും ചിത്രത്തിലുണ്ട്*. സംഗീതം-സാജന്* മാധവ്. അഡ്വ. മണിലാലും വിനയനും ചേര്*ന്നാണ്* തിരക്കഥ രചിച്ചത്*.

Keywords:Vinayan,Raguvinte swntham rusiya,Yakshiyum njanum,