ഫെമിന മിസ് ഇന്ത്യയും ബോളിവുഡിലെ പുതിയ താരവുമായ സാറ ജെയിന്* ഡിയസിന്റെ ബേക്കറിയില്* കെയ്ക്ക് വില്*ക്കുന്നത് വിശ്വസുന്ദരി ആഷ്! വിശ്വാസം വരുന്നില്ലേ? സംഗതി സത്യമാണ്.


‘ഗെയിം’ എന്ന സിനിമയിലൂടെ ബോളിവുഡിലേക്ക് കാല്**വയ്ക്കുകയാണ് സാറ. അഭിഷേക് ബച്ചനാണ് സിനിമയിലെ നായകന്*. സാറയ്ക്ക് ബാന്ദ്രയില്* ബേക്കറി ബിസിനസ് ഉള്ള കാര്യം അവര്* ആരോടും പറഞ്ഞിരുന്നില്ല. എന്നാല്*, സിനിമാ സെറ്റില്* ഇക്കാര്യം ആരോ പാട്ടാക്കി.

ഇതെ കുറിച്ച് അറിഞ്ഞതിന് അടുത്ത ദിവസം തന്നെ ഐശ്വര്യ റായി ബച്ചന്* സാറ അറിയാതെ അവരുടെ കെയ്ക്ക് വില്*പ്പന ശാലയില്* ഹാജരായി. കടയിലെത്തിയവരെ കൂടുതല്* കെയ്ക്കുകള്* വാങ്ങാന്* പ്രോത്സാഹിപ്പിക്കുകയും ചെയ്തു!

ആഷിന്റെ സന്ദര്*ശനത്തെ കുറിച്ച് കടയിലെ തൊഴിലാളികള്* പറഞ്ഞാണ് സാറ അറിയുന്നത്. ഇക്കാര്യം അറിഞ്ഞ ഉടന്* ആഷിനെ ഫോണില്* വിളിച്ച സാറ ഹൃദയത്തില്* തട്ടുന്ന വിധത്തില്* നന്ദി പറഞ്ഞു.



Keywords: Malayalam film news, today film news, cinema diary, hindi film news, Tamil film news,hot news, movie reviews,Bollywood news, Hollywood news