ഇത് 2011 ആണ്. ഇത് 2011 ആ*ണ്. ഇത് 2011 ആണ്.

മൂന്നുതവണ പറഞ്ഞത് ‘കുടുംബശ്രീ ട്രാവല്**സ്’ എന്ന സിനിമയുടെ സംവിധായകന് മനസില്* ആവര്*ത്തിച്ച് ഉറപ്പിക്കാന്* വേണ്ടി. സിനിമ എന്ന മാധ്യമത്തെക്കുറിച്ച് വേണ്ടത്ര പഠിക്കാതെ സീരിയല്* വിദ്യാഭ്യാസം കൈമുതലാക്കി ഇറങ്ങിപ്പുറപ്പെടുന്ന എല്ലാ സംവിധായകരും ഒരിക്കല്* കൂടി ഓര്*ക്കുക - ഇത് 2011 ആണ്.

20
വര്*ഷങ്ങള്*ക്കു മുമ്പ് മലയാള സിനിമയില്* ഇറങ്ങിയ നര്*മചിത്രങ്ങളുടെ വേഷഭൂഷാദികളോടെ 2011ല്* എഴുന്നള്ളുന്ന സിനിമാക്കോലങ്ങളെ ഇനിയും മലയാളികള്* എങ്ങനെ ഉള്*ക്കൊള്ളണം? അക്കരെ നിന്നൊരു മാരനും പെരുവണ്ണാപുരത്തെ വിശേഷങ്ങളും കൌതുക വാര്*ത്തകളും ഒക്കെ ആസ്വദിച്ച മലയാളികള്* ഇന്ന് ഏറെ മാറി. മലയാള സിനിമയും മാറി. ട്രാഫിക് എന്ന സിനിമയിലെ ചെറിയ ലാഗ് പോലും സഹിക്കാന്* കഴിയാത്തവരാണ് ഇന്നത്തെ പ്രേക്ഷകര്*. അവിടേക്ക് കിരണ്* എന്ന യുവ സംവിധായകന്* വരുന്നത് പഴങ്കഥയുടെ മാറാപ്പുമായാണ്. ഈ കോമഡിച്ചിത്രം കണ്ട് ചിരിക്കാം, പ്രേക്ഷകരുടെ വിധിയോര്*ത്ത്.


Keywords:
Kudumbasree Travels , Malayalam Movie Review, Jayaram,Comedy film ,film news