മൊബൈല്* ഫോണ്* ഉപയോഗത്തെ കുറിച്ചുള്ള ആശങ്കകള്*ക്ക് ആഴമേറുന്നു. മൊബൈല്* ഫോണുകളില്* നിന്നും മൊബൈല്* ഫോണ്* ടവറുകളില്* നിന്നും ഉണ്ടാകുന്ന റേഡിയേഷന്* ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്* ഉണ്ടാക്കുമെന്ന് സര്*ക്കാര്* നിയോഗിച്ച സമിതി അഭിപ്രാ*യപ്പെടുന്നു. ഓര്*മ്മക്കുറവ്, ദഹന പ്രശ്നങ്ങള്*, ഉറക്കക്കുറവ് എന്നിവയൊക്കെ ഇത്തരം റേഡിയേഷന്* മൂലം ഉണ്ടാകാമെന്നാണ് കണ്ടെത്തല്*.

നഗരങ്ങളില്* നിന്ന് ചിത്ര ശലഭങ്ങളും ചെറു പ്രാണികളും കുരുവികളും മറ്റും അപ്രത്യക്ഷമാവുന്നതിന്റെ പ്രധാന കാരണവും മൊബൈല്* ഫോണുമായി ബന്ധപ്പെട്ട റേഡിയേഷനാണെന്ന് സമിതി വിലയിരുത്തി.

ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്* ഉണ്ടാക്കുന്നതു മൂലം മൊബൈല്* ടവറുകള്* ജനങ്ങള്* തിങ്ങിപ്പാര്*ക്കുന്ന സ്ഥലങ്ങളില്* സ്ഥാപിക്കരുത് എന്നും റേഡിയേഷന്* നിബന്ധനകള്* പാലിക്കാത്ത മൊബൈല്* ഹാന്*ഡ്*സെറ്റുകള്* നിരോധിക്കണമെന്നും സമിതി ശുപാര്*ശ ചെയ്യുന്നു.

മൊബൈലുകള്* ശരീരത്തിലേല്*പ്പിക്കുന്ന റേഡിയോ ഫ്രീക്വന്*സി നിരക്ക് നിശ്ചയിക്കുന്ന സ്പെസിഫിക് അബ്സോര്*പ്ഷന്* റേറ്റ് (sar) നിലവില്* കിലോഗ്രാമിന് 2 വാട്ട് എന്നാണ് നിശ്ചയിച്ചിരിക്കുന്നത്. ഇത് യുഎസ് മാനദണ്ഡങ്ങള്* അനുസരിച്ച് 1.6 വാട്ട് ആയി കുറയ്ക്കണമെന്നും സമിതി നിര്*ദ്ദേശിക്കുന്നു.

ടെലികോം വകുപ്പ് മെമ്പര്* സെക്രട്ടറിയും ആരോഗ്യം, ബയോടെക്നോളജി എന്നീ വകുപ്പുകളിലെ പ്രതിനിധികള്* ഉള്*പ്പെടുന്ന എട്ടംഗ സമിതിയാണ് മൊബൈല്* ഫോണ്* റേഡിയേഷന്റെ അപകടങ്ങളെ കുറിച്ച് പഠനം നടത്തിയത്.